വാരണാസിയില്‍ കെജ്രിവാള്‍ പൊതു സ്ഥാനാര്‍ത്ഥിയായാല്‍…
നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസിയില്‍ അരവിന്ദ് കെജ്രിവാളിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കാന്‍ ശക്തമായ നീക്കം. അതിന്റെ ആദ്യപടിയായി ക്യു.എം.എല്ലിന്റെ (ക്വൗമി ഏക്താ ദള്‍) മുഖ്താര്‍ അന്‍സാരി മത്സരത്തില്‍ നിന്ന് പിനമാറി. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സിപിഎമ്മും പ്രഖ്യാപി്ച്ചു. മറ്റുപാര്‍ട്ടികളേയും ആ വഴിക്ക് ചിന്തിപ്പിക്കാനുള്ള നീക്കം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ്സ് പക്ഷെ ഈ നീക്കത്തോട് സഹകരിക്കാനുള്ള സാധ്യതയില്ല. എങ്കില്‍ കൂടി മോദിയെ മുട്ടുകുത്തിക്കാനുള്ള നീക്കമാണ് ശക്തമാകുന്നത്. അത്തരമൊരുനീക്കം യാഥാര്‍ത്ഥ്യമാകുകയും മോദി പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യവും മേതതരത്വവും നേടുന്ന വന്‍വിജയമായിരിക്കും. അതാണ് […]
നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസിയില്‍ അരവിന്ദ് കെജ്രിവാളിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കാന്‍ ശക്തമായ നീക്കം. അതിന്റെ ആദ്യപടിയായി ക്യു.എം.എല്ലിന്റെ (ക്വൗമി ഏക്താ ദള്‍) മുഖ്താര്‍ അന്‍സാരി മത്സരത്തില്‍ നിന്ന് പിനമാറി. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സിപിഎമ്മും പ്രഖ്യാപി്ച്ചു. മറ്റുപാര്‍ട്ടികളേയും ആ വഴിക്ക് ചിന്തിപ്പിക്കാനുള്ള നീക്കം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ്സ് പക്ഷെ ഈ നീക്കത്തോട് സഹകരിക്കാനുള്ള സാധ്യതയില്ല. എങ്കില്‍ കൂടി മോദിയെ മുട്ടുകുത്തിക്കാനുള്ള നീക്കമാണ് ശക്തമാകുന്നത്. അത്തരമൊരുനീക്കം യാഥാര്‍ത്ഥ്യമാകുകയും മോദി പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യവും മേതതരത്വവും നേടുന്ന വന്‍വിജയമായിരിക്കും. അതാണ് ലക്ഷ്യമെന്ന തങ്ങളുടെ വാക്കുകളോട് നീതി പുലര്‍ത്തുന്നു എങ്കില്‍ അതാണ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത്.
താന്‍ വാരാണസിയിലെ മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നതായ അന്‍സാരിയുടെ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അഴിമതിക്കാരായ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തുടച്ചെറിയുന്നതിന് തങ്ങള്‍ എല്ലാ ശക്തികളുമായും കൈകോര്‍ക്കുമെന്ന് ആപ് മേധാവി അരവിന്ദ് കെജ് രിവാള്‍ വ്യക്തമാക്കി.
2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ ബി.ജെ.പിയുടെ മുരളീ മനോഹര്‍ ജോഷിയുമായി കടുത്ത മല്‍സരം കുറിച്ചയാളാണ് മുഖ്താര്‍ അന്‍സാരി. എന്നാല്‍, മോദിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കുമെന്നതിനാല്‍ ഇത്തവണ ആപിന്റെ സാന്നിധ്യം മാനിച്ച് അന്‍സാരി മാറി നില്‍ക്കുകയായിരുന്നു.
അതിനിടെ ഡല്‍ഹിയില്‍ അധികാരത്തില്‍ ഏറി 49 ാം ദിവസം പടിയിറങ്ങിയത് തെറ്റായിപ്പോയി എന്ന് അരവിന്ദ് കെജ് രിവാള്‍ സമ്മതിച്ചു.
ഇകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം തെറ്റുപറ്റിയതായി സമ്മതിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള രാജി ഇപ്പോള്‍ തെറ്റായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ആ സര്‍ക്കാറിന്റെ രൂപീകരണത്തിലോ രാജിയിലോ തത്വത്തില്‍ തെറ്റുപറ്റിയതായി തോന്നുന്നില്ലെന്ന്് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിക്കുമെന്ന് കരുതിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനിടയിലും ഈ വിഷയത്തില്‍ ആശയ വിനിമയത്തില്‍ തടസ്സം വന്നതായി സമ്മതിച്ച അദ്ദേഹം ഈ അവസരം മുതലെടുത്ത് ‘ആപ്’ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോട്ടം നടത്തുകയാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചുവെന്നും പറഞ്ഞു.
ജന്‍ലോക്പാല്‍ ബില്‍ പാസാക്കാതിരിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും തടസ്സം സൃഷ്ടിച്ച അതേ ദിവസം തന്നെ രാജി വെക്കരുതായിരുന്നു. കുറച്ചു ദിവസം കൂടി കാത്തിരുന്ന് പൊതുജനാഭിപ്രായം തേടിയതിനുശേഷം തീരമാനം കൈക്കൊള്ളേണ്ടിയിരുന്നു. ഇതിനു മുതിരാതെ പാര്‍ട്ടി സര്‍ക്കാറില്‍ നിന്നും പിന്‍വാങ്ങിയത് ജനങ്ങളുടെ ഇടയില്‍ നെഗറ്റീവ് പ്രതിഛായ ഉണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടി നല്ലതു പോലെ ചിന്തിക്കുമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും വാരണാസിയിലെ തെരഞ്ഞെടുപ്പിനുമുമ്പ് അതു പറഞ്ഞത് നന്നായി
.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in