വനാവകാശ നിയമങ്ങളും പഞ്ചായത്ത് എക്സറ്റന്‍ഷന്‍ ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ടും നടപ്പാക്കുക

പൊതു പ്രസ്താവന പാലക്കാട്, അട്ടപ്പാടിയില്‍, ഒരുപറ്റം സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനത്താല്‍ കൊലചെയ്യപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ അതിദാരുണമായ അന്ത്യത്തില്‍ ദലിത്-പിന്നോക്ക-മതന്യൂനപക്ഷ സാഹോദര്യസമിതി അതീവ ഖേദവും പ്രതിഷേധവും പ്രകടിപ്പിക്കുന്നു. ഗോത്രമേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയവും ജാതീയവുമായ വിവേചനങ്ങളുടെയും കുടിയേറ്റക്കാരുടെയും പ്രാദേശിക അധികാര വിഭാഗങ്ങളുടെയും കടന്നുകയറ്റവുമാണ് ഇത്തരം അതിക്രമങ്ങള്‍ക്കു പിന്നില്‍ എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസിമേഖലകളില്‍ നിയമസംവിധാനങ്ങളുടെ നടത്തിപ്പിന്റെ അപാകത ശക്തമായി നിലനില്‍ക്കുന്നു. ഈ അവസ്ഥക്ക് മാറ്റം വന്നേ മതിയാകൂ. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധതമായി സര്‍ക്കാരും […]

adi

പൊതു പ്രസ്താവന

പാലക്കാട്, അട്ടപ്പാടിയില്‍, ഒരുപറ്റം സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനത്താല്‍ കൊലചെയ്യപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ അതിദാരുണമായ അന്ത്യത്തില്‍ ദലിത്-പിന്നോക്ക-മതന്യൂനപക്ഷ സാഹോദര്യസമിതി അതീവ ഖേദവും പ്രതിഷേധവും പ്രകടിപ്പിക്കുന്നു. ഗോത്രമേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയവും ജാതീയവുമായ വിവേചനങ്ങളുടെയും കുടിയേറ്റക്കാരുടെയും പ്രാദേശിക അധികാര വിഭാഗങ്ങളുടെയും കടന്നുകയറ്റവുമാണ് ഇത്തരം അതിക്രമങ്ങള്‍ക്കു പിന്നില്‍ എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസിമേഖലകളില്‍ നിയമസംവിധാനങ്ങളുടെ നടത്തിപ്പിന്റെ അപാകത ശക്തമായി നിലനില്‍ക്കുന്നു. ഈ അവസ്ഥക്ക് മാറ്റം വന്നേ മതിയാകൂ. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധതമായി സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപ്പില്‍ വരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
1. വനാവകാശ നിയമങ്ങള്‍ എത്രയും വേഗം നടപ്പില്‍ വരുത്തുകയും, പഞ്ചായത്ത് എക്സറ്റന്‍ഷന്‍ ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട് (PESA) ഉടന്‍ നിലവില്‍ വരുത്തുകയും ചെയ്യുക.
2. അട്ടപ്പാടി മേഖലകളില്‍ ഇപ്പോഴും വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ആദിവാസി ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ നിന്നും ആദിവാസികള്‍ അല്ലാത്തവര്‍ ഒഴിഞ്ഞുനില്‍ക്കുക. അങ്ങനെ കരസ്ഥമാക്കിയ ഭൂമി ആദിവാസി ഭൂ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിരികെ നല്‍കുക.
3. പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പിലാക്കുക.
4. ഗോത്ര മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ അഴിമതി തടയുന്നതിന് വേണ്ടി വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുക.
തുടങ്ങിയവയാണ് ഈ അവസ്ഥയില്‍ നിന്നും ഗോത്രവിഭാഗങ്ങളെ സംരക്ഷിക്കുവാന്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍.
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പൗരാവകാശ നിയമങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിലൂടെയും സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിലൂടെയും മാത്രമേ ഇത്തരം ഏകപക്ഷീയമായ കടന്നു കയറ്റങ്ങളെ അവസാനിപ്പിക്കാന്‍ സാധിക്കൂ. അതുകൊണ്ടു തന്നെ, മതവിഭാഗങ്ങളും കക്ഷിരാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെ സ്വന്തം അനുയായികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അതിനെ പിന്‍തുടരാന്‍ പ്രാപ്തമാക്കിയെടുക്കേണ്ടതുമാണ്. മനുഷ്യര്‍ തമ്മിലുള്ള ഏറ്റിറക്കത്തെയും കടന്നുകയറ്റങ്ങളെയും അവസാനിപ്പിക്കുന്നതിനായുള്ള ഭാവിപദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നതിന്റെ ഭാഗമായി ദലിത്-പിന്നോക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജനാധിപത്യവാദികളുടെയും ഒരു ഐക്യനിര രൂപം കൊള്ളേണ്ടതായുണ്ട്. അത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഒരു സന്ദര്‍ഭത്തെയാണ് മധു എന്ന യുവാവിന്റെ കൊലപാതകം സാക്ഷ്യപ്പെടുത്തുന്നത്. അതിനായുള്ള ശ്രമങ്ങളില്‍ ഞങ്ങള്‍ പങ്കാളികളാവുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു. ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകരും, ആദിവാസി-ദലിത്-പിന്നോക്ക-ന്യൂനപക്ഷ സമൂഹങ്ങളിലെ പ്രമുഖ വ്യക്തികളും ഉള്‍പ്പെടുന്ന ഒരു സംഘം അട്ടപ്പാടി സന്ദര്‍ശിക്കുന്നതാണെന്നും ഭാവി പരിപാടികള്‍ക്ക് ഊരു മൂപ്പന്‍മാരുടെ സംയ്ുക്ത സമിതിയുമായി അണിചേരുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.

പ്രസ്താവനയില്‍ ഒപ്പു വെയ്ക്കുന്നവര്‍
കെ. കുട്ടി അഹ്മദ് കുട്ടി, കെ.കെ. കൊച്ച്, കെ.എം. സലിം കുമാര്‍, എം. ഗീതാനന്ദന്‍, സണ്ണി എം. കപിക്കാട്, കെ.കെ. ബാബുരാജ്, പി.കെ. സജീവന്‍, ഡോ. നാരായണന്‍ എം. ശങ്കരന്‍, ഡോ. കെ.എസ്. മാധവന്‍, രമേശ് നന്മണ്ട, അഡ്വ. ബിനോയ് ജോസഫ്, ഷിബി പീറ്റര്‍, ഡോ. കെ.പി. ഫൈസല്‍ മാരിയാട്, പ്രൊഫ. ലുഖ്മാനുല്‍ ഹക്കീം, ഡോ. സുബൈര്‍ ഹുദവി, ഫൈസല്‍ എളേറ്റില്‍, എ.കെ. അബ്ദുല്‍ മജീദ്, കെ. അബൂബക്കര്‍, പ്രൊഫ. സി.എച്ച്. അബ്ദുല്‍ ലത്തീഫ്, പ്രൊഫ. ഷഹദ് ബിന്‍ അലി, ഡോ. എ.പി. അമീന്‍ ദാസ്, അഡ്വ. എം.സി. മുഹമ്മദ് ജമാല്‍, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, ശ്രീരാഗ് പൊയ്ക്കാടന്‍, ആശിഖ് റസൂല്‍, ഒ.പി. രവീന്ദ്രന്‍, ഡോ. ടി. മുഹമ്മദലി, ഡോ. എം.ആര്‍ രാജേഷ്, ഡോ. ദിലീപ് രാജ്, ഡോ. എം.ബി. മനോജ്, ഡോ. ഒ.കെ. സന്തോഷ്, ഡോ. ജോസ് കെ. മാനുവല്‍, ഡോ. ബിനു സചിവോത്തമപുരം, ഡോ. എം.എസ്. പോള്‍, ഡോ. ടി.വി. മധു, ഡോ. രാജുക്കുട്ടന്‍ പി.ജി, ഡോ. ആസാദ്, ഡോ. പുഷ്പലത, ഡോ. സുനിതാ കുമാരി ടി.വി., ഡോ. അസീസ് തരുവണ, ഡോ. ജെന്റില്‍ വര്‍ഗ്ഗീസ്, ഡോ. രേഖാ രാജ്, എം.ആര്‍ രേണുകുമാര്‍, ഡോ. ആര്‍.വി.എം. ദിവാകരന്‍, ഡോ. ബിന്ദു നരവത്ത്, ഡോ. എല്‍. തോമസ്‌കുട്ടി, ഡോ. ഹസ്‌കറലി ഇ.സി, വിമീഷ് മണിയൂര്‍, ശശി പന്തളം, സന്തോഷ് പാല, മായാ പ്രമോദ്, അംബി ദാസ് കാരേറ്റ്, ഗഫൂര്‍ പുതുപ്പാടി, പി.ആര്‍. സുരേഷ് കുമാര്‍, ബിനോജ് ബാബു, പ്രകാശ് രാമദാസ്, കെ. സന്തോഷ് കുമാര്‍, അരുണ്‍ എ., സുകു ഡി.ഇ.പി.എ, തോലില്‍ സുരേഷ്, വി.യു. സുരേന്ദ്രന്‍, മുനീര്‍ അഗ്രഗാമി, അജയ് ഗോഷ് ആര്‍.കെ., രാജേഷ് കെ. എരുമേലി, ശ്രീമിത്, ബാലന്‍ മാഷ്, സ്വലാഹുദ്ദീന്‍, രഞ്ജിത് പുത്തന്‍ ചിറ, അനില്‍ ടി. വര്‍ഗ്ഗീസ്, അജയന്‍ ബാബു, പി.കെ. മുഹമ്മദ് ശരീഫ് ഹുദവി, എ.കെ. ഷാഹിന മോള്‍, എന്‍.പി. അബ്ദുസ്സമദ്, അഷ്റഫ് വാളൂര്‍, സുഫ്യാന്‍ അബ്ദുല്‍ സത്താര്‍, സി.എച്ച് മാരിയത്ത്, ഇജാസ് ഹസന്‍, മുഹ്സിന അഷ്റഫ്, ജബ്ബാര്‍ ചുങ്കത്തറ, ജാഫര്‍ ഓടക്കല്‍, എം. അബ്ദുല്‍ ജലീല്‍, ഇഖ്ബാല്‍ എറമ്പത്ത്, ടി. റിയാസ് മോന്‍, ഫാസില്‍ ഫിറോസ്, എ. മുഹമ്മദ് ഹനീഫ

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply