റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കണം
ജാസ്മിന്‍ ഷാ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു വരുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടയന്തിര നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം ഇപ്പോള്‍ ഇറാക്കിലുണ്ടായപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. നോര്‍ക്കയുടേയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി നഴ്‌സുമാര്‍ക്ക് സുരക്ഷിതമായ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. നൈജീരിയ, ലിബിയ, കോംഗോ, സെനഗല്‍ പോലുള്ള അപകടകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലേക്കും ഇപ്പോള്‍ കേരളത്തില്‍ നിന്ന് നേഴ്‌സുമാര്‍ പോകുന്നുണ്ട്. ഏതാനും മാസം മുമ്പ് ലിബിയയില്‍ ചില നഴ്‌സുമാര്‍ അപകടകരമായ സാഹചര്യത്തില്‍ പെട്ടിരുന്നു. സെനഗല്‍ സ്വന്തം […]
നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു വരുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടയന്തിര നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം ഇപ്പോള്‍ ഇറാക്കിലുണ്ടായപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. നോര്‍ക്കയുടേയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി നഴ്‌സുമാര്‍ക്ക് സുരക്ഷിതമായ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.
നൈജീരിയ, ലിബിയ, കോംഗോ, സെനഗല്‍ പോലുള്ള അപകടകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലേക്കും ഇപ്പോള്‍ കേരളത്തില്‍ നിന്ന് നേഴ്‌സുമാര്‍ പോകുന്നുണ്ട്. ഏതാനും മാസം മുമ്പ് ലിബിയയില്‍ ചില നഴ്‌സുമാര്‍ അപകടകരമായ സാഹചര്യത്തില്‍ പെട്ടിരുന്നു. സെനഗല്‍ സ്വന്തം സുരക്ഷക്കായി തോക്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്ന രാജ്യമാണ്. ഇത്തരം രാജ്യങ്ങളിലേക്കാണ് യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ നമ്മുടെ നേഴ്‌സുമാര്‍ പോകുന്നത്. അവരെന്തിനുപോകുന്നു എന്ന ചോദ്യത്തില്‍ അര്‍ത്ഥമില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള വീടുകളില്‍ നിന്നാണ് അവര്‍ പോകുന്നത്. കൂടാതെ മിക്കവാറുംപേര്‍ ബാങ്ക് ലോണ്‍ എടുത്താണ് പഠിച്ചത്. ആ പണം തിരിച്ചടക്കണം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്.
നഴ്‌സുമാരെ ഇത്തരം രാജ്യങ്ങളിലെത്തിക്കാന്‍ ലക്ഷകണക്കിനു രൂപയാണ് പല ഏജന്‍സികളും വാങ്ങുന്നത്. നഴ്‌സുമാര്‍ ഇവിടെനിന്ന വിമാനം കയറിയാല്‍ പിന്നെയവര്‍ക്ക് ഒരുത്തരവാദി്തതവുമില്ല. ലഭിക്കുന്നതാകട്ടെ തുച്ഛം ശബളം. ഇറാക്കില്‍ ഇപ്പോള്‍ കണ്ടപോലെ ആദ്യത്തെ രണ്ടുമൂന്നുമാസങ്ങളില്‍ ശബളം കിട്ടാറില്ല. ഇതിനൊന്നും സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക മറുപടിയില്ല. സര്‍ക്കാരാകട്ടെ സ്വന്തം ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ല. എത്ര നേഴ്‌സുമാര്‍ വിദേശത്ത് ജോലിചെയ്യു്ന്നുണ്ട് എന്നതിന്റെ കണക്കുപോലും സര്‍ക്കാരിന്റെ കൈവശമില്ല.
ജര്‍മ്മനി, സ്‌പെയിന്‍ പോലുള്ള രാഷ്ട്രങ്ങളില്‍ നഴ്‌സിംഗ് മേഖലയില്‍ ധാരാളം തൊഴിലവസരങ്ങളുള്ളതായി സര്‍ക്കാര്‍ എന്നേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ കാര്യമായൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അതിനാല്‍തന്നെ വളരെ ഗുണകരമായ അവസരമാണ് നമുക്ക് നഷ്ടപ്പെടുന്നത്. കൂടാതെ കുവൈറ്റ്, മസ്‌കറ്റ് പോലുള്ള രാഷ്ട്രങ്ങൡലുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാകണം ഇക്കാര്യങ്ങള്‍ മുന്നോട്ടുനീക്കേണ്ടത്.
ഇറാഖില്‍നിന്ന് തിരിച്ചുവന്ന നേഴ്‌സുമാര്‍ക്ക് ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നല്‍കാമെന്ന വാഗ്ദാനങ്ങൡ അസോസിയേഷനു ഒരു എതിര്‍പ്പുമില്ല. അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. എന്നാല്‍ കിട്ടിയ അവസരം സൗജന്യമായ പരസ്യത്തിനായി ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് ജോലിനല്‍കാമെന്ന കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളുടെ പ്രസ്താവനകളെയാണ് എതിര്‍ത്തത്. അമൃയും ലാക്ഷോറുമൊക്കെ അക്കൂട്ടത്തില്‍പെടും. അവരാരും നഴ്‌സുമാര്‍ക്ക് മാന്യമായ വേതനം നല്‍കുന്നില്ല. കരാറുകള്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നില്ല. ബാലരാമന്‍ കമ്മീഷന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാന്‍ മിക്ക സ്വകാര്യ ആശുപത്രികളും തയ്യാറാകുന്നില്ല.
അതുപോലെതന്നെ ഇറാക്കില്‍ നിന്ന് നഴ്‌സുമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട വിധം ഇടപെട്ടില്ല എന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടതായി വന്ന റിപ്പോര്‍ട്ടുകളും തെറ്റാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെട്ടില്ല എന്നാണ് പറഞ്ഞത്. ആ അഭിപ്രായം ഞങ്ങല്‍ക്കു മാത്രമല്ല, പലര്‍ക്കുമുണ്ട്. വൈകിയാണെങ്കിലും പിന്നീട് വളരെ ക്രിയാത്മകമായി തന്നെ സര്‍ക്കാര്‍ ഇടപെട്ടു. അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അതിനു സഹായകരമായ രീതിയില്‍ വിവരങ്ങള്‍ കൈമാറുവാന്‍ അസോസിയേഷനു കഴിഞ്ഞു. അക്കാര്യത്തില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
P. Krishnakumar
July 7, 2014 at 4:05 am
State should take an initiative in recruiting nurses to abroad. A transparent system should be put in place for free & just recruitment. Contact prospective countries directly.