രാഷ്ട്രീയ മാറ്റത്തിനു സാധ്യത കൂടുന്നു

കേരളത്തില്‍ മുന്നണി മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ലീഗും കേരള കോണ്‍ഗ്രസ്സുമാണ് മുന്നണി വിടുമെന്ന ഭീഷണി മുഴക്കുന്നത്. ഭീഷണി നേരിട്ടല്ല എങ്കിലും ആര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് കെ എം മാണിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും വാക്കുകള്‍. എന്നാല്‍ അതത്ര എളുപ്പമല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് മുസ്ലിംഗീഗിന്. ഒരുപാട് വര്‍ഷത്തെ ബന്ധമാണ് ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ളത്. അതു തകര്‍ക്കുക എളുപ്പമല്ല. എങ്കിലത് ഒരുപാട് മേഖലകളെ ബാധിക്കും. തകര്‍ത്താല്‍ തന്നെ ഇടതുമുന്നണിയില്‍ പ്രവേശനം കിട്ടുമോ എന്ന ചോദ്യം ബാക്കി. വിഎസ് ക്ഷീണിക്കുകയും പിണറായി […]

xx

കേരളത്തില്‍ മുന്നണി മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ലീഗും കേരള കോണ്‍ഗ്രസ്സുമാണ് മുന്നണി വിടുമെന്ന ഭീഷണി മുഴക്കുന്നത്. ഭീഷണി നേരിട്ടല്ല എങ്കിലും ആര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് കെ എം മാണിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും വാക്കുകള്‍. എന്നാല്‍ അതത്ര എളുപ്പമല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് മുസ്ലിംഗീഗിന്.
ഒരുപാട് വര്‍ഷത്തെ ബന്ധമാണ് ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ളത്. അതു തകര്‍ക്കുക എളുപ്പമല്ല. എങ്കിലത് ഒരുപാട് മേഖലകളെ ബാധിക്കും. തകര്‍ത്താല്‍ തന്നെ ഇടതുമുന്നണിയില്‍ പ്രവേശനം കിട്ടുമോ എന്ന ചോദ്യം ബാക്കി. വിഎസ് ക്ഷീണിക്കുകയും പിണറായി ശക്തനാകുകയും ചെയ്തത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ സിപിഐയും മറ്റും അതിന് സമ്മതം മൂളുമോ എന്ന ചോദ്യം ബാക്കി. മുസ്ലിംലീഗിന്റെ മനസിളക്കുന്നതു വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റാണെന്നതു വ്യക്തം. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ്‌സീറ്റ് നല്‍കണമെന്നു ലീഗ് നേതൃത്വം നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട്ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുമായി ലീഗ് രംഗത്തുവന്നതു പാര്‍ലമെന്റില്‍ നിലവിലുള്ള രണ്ടു സീറ്റിനു പുറമേ ഒന്നുകൂടി ലഭിക്കുമെന്ന ഉറപ്പിനുവേണ്ടി ആയിരുന്നു. എന്നാല്‍, ഒരു സീറ്റ് കൂടി നല്‍കാന്‍ കഴിയില്ലെന്ന ഉറച്ചനിലപാടാണു കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. സോളാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിവാദങ്ങളുടെ പേരില്‍ ദുര്‍ബലമായ യു.ഡി.എഫ്. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി മൂന്നാം സീറ്റ് നേടിയെടുക്കാനാണു ലീഗിന്റെ പുതിയ തന്ത്രം. എന്നാല്‍ അതനുവദിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുമെന്ന് കരുതുക വയ്യ. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റും കോണ്‍ഗ്രസ്സിനു അത്രയും പ്രധാനമാണ്. മൂന്നു സീറ്റിന്റെ വിഷയത്തില്‍ ഇടതുമുന്നണി വാക്കു പറഞ്ഞാല്‍ ചാടാന്‍ ലീഗ് ഒരുക്കമാണ്. എന്നാല്‍ ദുര്‍ബലനെങ്കിലും കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കാന്‍ വിഎസ് അനുവദിക്കുമോ എന്ന ചോദ്യം ബാക്കി.
യു.ഡി.എഫിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. അതിന്റെയര്‍ഥം ലീഗ് ഒറ്റയടിക്ക് ഇടതുമുന്നണിയിലേക്കു ചാടാന്‍പോകുന്നെന്നല്ല എന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയത്തില്‍ ആരു മറുകണ്ടം ചാടുമെന്നു പറയാനാകില്ലെന്നും മുന്നണിരാഷ്ട്രീയത്തില്‍ എല്ലാവരും വേലിപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞാലേ ആരൊക്കെ എവിടെയൊക്കെയാണെന്നു പറയാനാവൂ. ഒറ്റച്ചാട്ടത്തിനു മുന്നണിമാറ്റമെന്നല്ല മുസ്ലിംലീഗ് പ്രവര്‍ത്തകസമിതിയില്‍ നടന്ന ചര്‍ച്ചകളുടെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചു മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യങ്ങളും അര്‍ധസത്യങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് വിഷയം അന്വേഷിക്കുന്നുണ്ട്. സോണിയാഗാന്ധി തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുന്നണി വിടുമെന്ന കേരള കോണ്‍ഗ്രസ്സിന്റെ പരോക്ഷ ഭീഷണിക്കു പുറകെ ലീഗും ആ ദിശയില്‍ ചിന്തിക്കുന്നത് നേതൃത്വത്തിന് തല വേദനയായിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രശ്‌നം കൂടുതല്‍ സജീവമായാല്‍ കെ എം മാണിക്ക് പ്രശ്‌നമുണ്ടാകും. പാര്‍ട്ടിക്കുള്ളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകും. പുതിയ സാഹചര്യത്തില്‍ അത്തരമൊരു നീക്കത്തില്‍ നിന്ന് മാണിയെ തടയാന്‍ സഭ തയ്യാറാകാനിടയില്ല. നേരത്തെ അതായിരുന്നു അവസ്ഥ. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പിടി തോമസ് അടക്കമുള്ള നേതാക്കള്‍ പള്ളിക്കെതിരെ തിരിഞ്ഞത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. ലീഗില്‍ നിന്ന് വ്യത്യസ്ഥമായി കേരള കോണ്‍ഗ്രസ്സിനെ സ്വീകരിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്ന സൂചനയും നല്‍കിയിട്ടുണ്ട്. തന്റേയും മകന്റേയും പദവികളില്‍ ഉറപ്പു ലഭിച്ചാല്‍ മാണി ആ ദിശയില്‍ ചിന്തിക്കുമെന്നുറപ്പാണ്. മാത്രമല്ല, പി സി ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളെ മറികടക്കാനും പുതിയൊരു നീക്കം അവര്‍ക്ക് ആവശ്യമാണ്. എന്തായാലും മാണി ചാടിയില്‍ ജോസഫ് എന്തുചെയ്യുമെന്ന് പറയാനാവില്ല. പാര്‍ട്ടി വീണ്ടും പിളര്‍പ്പിലെത്തുമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്.
അതേസമയം ഇരുകൂട്ടരേയും ഒന്നിച്ച് സ്വീകരിക്കാന്‍ ഇടതുമുന്നണിക്കാവില്ല എന്നത് വേറെ കാര്യം. എങ്കില്‍ സിപിഎമ്മിനും സിപിഐക്കുമൊന്നും മത്സരിക്കാന്‍ സീറ്റുണ്ടാവില്ല. ലീഗ് പോകില്ല, കേരളകോണ്‍ഗ്രസ്സ് പോയാല്‍ തന്നെ പിളരും എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ്സിന്. ഇതു തിരിച്ചറിഞ്ഞാണ് കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്താനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്ന് കോടിയേരി നേരത്തെ തന്നെ പ്രഖ്യാപിച്ചത്. തെക്കും വടക്കുമുള്ള കേരള കോണ്‍ഗ്രസ്സിന്റേയും ലീഗിന്റേയും കോട്ടകള്‍ പോയാല്‍ യുഡിഎഫിന്റെ ഗതി അധോഗതിയാകുമെന്ന് എല്ലാവര്‍ക്കും അറിയാം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിനു മുന്നില്‍നിന്ന് കേരളകോണ്‍ഗ്രസ്സിന്റേയും പള്ളിയുടേയും നല്ല പിള്ളയായ സിപിഎം വരുന്ന പാര്‍ട്ടി പ്ലീനത്തോടെ ഒരു തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവഴി ഇന്നോളം കയറി പറ്റാനാകാത്ത മേഖലകളില്‍ എത്താമെന്നും. ചുരുങ്ങിയത് കേരള കോണ്‍ഗ്രസ്സിനെ വലിക്കാനെങ്കിലും തീരുമാനമുണ്ടാകും. തല്‍ക്കാലം മാണിയെ മുഖ്യമന്ത്രിയാക്കി ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമ സഭാ തിരഞ്ഞെടുപ്പ് നടത്തുക എന്ന ഫോര്‍മുല സജീവമായി പരിഗണനയില്‍ ഉണ്ടെന്നാണറിവ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply