രാത്രികള്‍ നമ്മുടെതു കൂടിയാണ്.
രശ്മി ആര്‍ നായര്‍ സ്വന്തം സ്വത്വത്തിനുമേല്‍ ശരീരത്തിനുമേല്‍ ഒക്കെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീകളെ പൊതുബോധത്തിന് എന്നും ഭയമാണ് . ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ സ്വന്തം ഇണയെ സ്വയം തിരഞ്ഞെടുക്കുന്ന സ്ത്രീ സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്ന സ്ത്രീ ഇവരൊക്കെയും സമൂഹത്തില്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊന്‌ടെയിരിക്കും . പൊതുബോധം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയ വഴിയില്‍ നിന്നും മാറി നടക്കുന്ന അവരൊക്കെയും വഴിപിഴച്ചവര്‍ ആകും. ഇവരുടെയൊക്കെ ജീവിതം നിരന്തരം ഒരു സമരമാണ് . പൊതുബോധം എന്ന് പറയുമ്പോള്‍ […]
സ്വന്തം സ്വത്വത്തിനുമേല്‍ ശരീരത്തിനുമേല്‍ ഒക്കെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീകളെ പൊതുബോധത്തിന് എന്നും ഭയമാണ് . ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ സ്വന്തം ഇണയെ സ്വയം തിരഞ്ഞെടുക്കുന്ന സ്ത്രീ സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്ന സ്ത്രീ ഇവരൊക്കെയും സമൂഹത്തില്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊന്‌ടെയിരിക്കും . പൊതുബോധം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയ വഴിയില്‍ നിന്നും മാറി നടക്കുന്ന അവരൊക്കെയും വഴിപിഴച്ചവര്‍ ആകും. ഇവരുടെയൊക്കെ ജീവിതം നിരന്തരം ഒരു സമരമാണ് . പൊതുബോധം എന്ന് പറയുമ്പോള്‍ സമൂഹവും ഭരണക്കൂടവും പോലീസും എല്ലാം ആക്രമണത്തില്‍ ഭാഗമായിരിക്കും . അത്തരത്തില്‍ ഒരു ആക്രമണം ആണ് കഴിഞ്ഞ ദിവസം ബര്‍സയ്ക്ക് നേരെ ഉണ്ടായത് . സാധാരണ നമ്മള്‍ സദാചാര പോലീസിംഗ് എന്ന് പറയുമ്പോള്‍ ആണും പെണ്ണും ഒന്നിചിരുന്നാല്‍ നടന്നാല്‍ കിടന്നാല്‍ എന്നൊക്കെയാണ് വ്യാഖ്യാനിക്കുന്നത് എന്നാല്‍ അതങ്ങനെയല്ല പെണ്ണ് തന്നെയാണ് സദാചാര ഗുണ്ടകളുടെ പ്രശ്‌നം എന്നത് കൂടുതല്‍ വ്യക്തമാകുന്നതായിരുന്നു ഈ ആക്രമണം. കാരണം അവള്‍ ഒറ്റയ്ക്ക് നടന്നു വന്നപ്പോള്‍ ആണ് പൊതുബോധം കല്‍പ്പിക്കുന്ന സമയം ലംഘിച്ച സ്ത്രീ ആയതും പോലീസിനു പ്രകോപനം ഉണ്ടായതും.
അടിസ്ഥാനപരമായി പുരുഷാധിപത്യത്തിന്റെ ഉലപ്പന്നം ആണെങ്കിലും അതങ്ങനെ എകമാന തലത്തില്‍ കാണാന്‍ കഴിയുന്ന ഒന്നല്ല എന്നതുകൂടി ബര്‍സ മനസിലാക്കി തരുന്നുണ്ട്. അതിനു മതം ജാതി നിറം ലിംഗം വര്‍ഗ്ഗം അങ്ങനെ പല തലങ്ങള്‍ ഉണ്ട്. രാത്രി ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുന്ന സ്ത്രീയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണത്തിന്റെ അതെ തോതില്‍ അല്ല തെരുവില്‍ നടന്നുവരുന്ന സ്ത്രീയില്‍ ഉണ്ടാകുന്ന ആക്രമണം. വെളുത്ത സവര്‍ണ്ണ സ്ത്രീയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണത്തിന്റെ തോതില്‍ അല്ല ഇരുണ്ട നിറമുള്ള ദളിത് ആക്രമിക്കപ്പെടുന്നത്. ഇവരേക്കാള്‍ ഒക്കെ ഒരു ട്രാന്‍സ്‌ജെന്ദര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഹൈന്ദവ സ്ത്രീ ആക്രമിക്കപ്പെടുന്ന തോതില്‍ ആകില്ല മുസ്ലീം സ്ത്രീ ആക്രമിക്കപ്പെടുന്നത് .കാരണം പാര്‍ട്ടിയാര്‍ക്കിയുടെ പ്രത്യക്ഷ പ്രയോഗാക്താക്കള്‍ മതങ്ങള്‍ ആണ് സെമറ്റിക് മതങ്ങള്‍ അത് നേരിട്ട് പ്രയോഗിക്കുന്നു എങ്കില്‍ ഹിന്ദുത്വം അത് ജാതിയില്‍ കലര്‍ത്തി പ്രയോഗിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രിവിലെജുകള്‍ ഇത്തരത്തില്‍ സദാചാര പോലീസിങ്ങില്‍ കൂടി കലര്‍ന്നിരിക്കുന്നു എന്നത് ഇതില്‍ വ്യക്തമാകും.
മലപ്പുറത്തെ ഫ്‌ളാഷ്‌മോബിലെ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് .പൊതുവില്‍ മുസ്ലീം പേരില്‍ ഉള്ള ആര് നടത്തുന്ന അധാര്‍മിക പ്രവര്‍ത്തിയും സുടാപ്പി എന്ന അക്കൌണ്ടില്‍ റ്റാലി ചെയ്തുമ പോകുന്ന സോഷ്യല്‍ മീഡിയ ലളിത യുക്തിയാണ് ഇവിടെ കാണുന്നത്. എന്നാല്‍ ആ വിഷയത്തില്‍ അത് ഡാന്‍സ് ചെയ്യുന്നവരുടെ വ്യക്തിസ്വതത്ര്യം ആണ് എന്ന് ആസ് എ പൊളിറ്റിക്കല്‍ പാര്‍ട്ടി SDPI എടുത്ത നിലപാട് ആ പാര്‍ട്ടിയുടെ തന്നെ ഭൂതകാല നിലപാടുകളെ റദ്ദ് ചെയ്യുന്നതാണ്. ഒരുപക്ഷെ ഹാദിയ കേസ് ചൂടാറാതെ നില്‍ക്കുനതു കൊണ്ട് സ്വീകരിച്ച അടവുനയമാണോ എന്നതൊക്കെ ഭാവിയില്‍ മനസിലാക്കാന്‍ കഴിയും.അതെ ദിവസം തന്നെ പ്രതീഷിനും ബര്‍സയ്ക്കും നേരെ നടന്ന സദാചാര ആക്രമണത്തെ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ സ്വയം റദ്ദ് ചെയ്തു ന്യായീകരിക്കുന്ന ഇടതുപക്ഷ അനുഭാവികള്‍ ഫ്‌ലാഷ് മോബ് വിഷയത്തില്‍ നേരെ എതിര്‍ പക്ഷത്തേക്ക് വരുന്നതും കാണാം
ഇത്തരത്തില്‍ സ്വന്തം അവകാശങ്ങളുടെമ മേലുള്ള കടന്നുകയറ്റേത്താടുള സമരമാണ് ഓരോ സ്ത്രീയുടെയും ജീവിതം. പഠിക്കാന്‍ ജോലി ചെയ്യാന്‍ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇഷ്ടത്തിന് വസ്ത്രം ധരിക്കാന്‍ വിവാഹം കഴിക്കാന്‍ വിവാഹ മോചനം നേടാന്‍ അങ്ങനെ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ മാത്രം സ്ത്രീ സമരം ചെയ്തു സ്ഥാപിച്ചെടുത്ത അവകാശങ്ങള്‍ മിനിമം ഒരു പുസ്തകം ആകാനുള്ളതുണ്ട്. അവയൊന്നും ഇന്നും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അവള്‍ക്കു ലഭിക്കുന്നുമില്ല ഭൂരിപക്ഷവും കയ്യേറപ്പെടുകയാണ്. അവകാശങ്ങള്‍ ഔദാര്യമായി ലഭിക്കെണ്ടവയല്ല അതാരും അനുവദിച്ചു തരണ്ടതും അല്ല . ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങള്‍ ഓരോ വ്യക്തിക്കും തുല്യമാണ് സ്ത്രീകളുടെ അവകാശങ്ങള്‍ മറ്റാരെങ്കിലും അനുവദിച്ചു നല്‍കേണ്ട ഒന്നല്ല രാത്രി സഞ്ചരിക്കാന്‍ പോലീസിന്റെയോ മറ്റേതെങ്കിലും സംവിധാനതിന്റെയോ അനുവാദ പത്രം വാങ്ങേണ്ട കാര്യമില്ല . രാത്രികള്‍ നമ്മുടെതു കൂടിയാണ്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in