യുവതക്കുമുന്നില്‍ വിയര്‍ത്ത് എം ബി രാജേഷ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

mbഹരികുമാര്‍

സിപിഎം നേതാക്കളില്‍ യുവത്വത്തിന്റെ പ്രതീകമായാണ് എം ബി രാജേഷിനെ അവതരിപ്പിക്കാറ്. മറ്റുമിക്ക നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതു ശരിയുമാണ്. എന്നാല്‍ ഇന്ത്യയിലെ പല ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി കൊണ്ടുവരുന്ന പുതുരാഷ്ട്രീയത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാകാതെ, അവയെല്ലാം തന്റെ പാര്‍ട്ടി നയമാണെന്നു സ്ഥാപിക്കാന്‍ വേണ്ടി പാടുപെടുന്ന രാജേഷിനെ കഴിഞ്ഞ ദിവസം കാണാനിടയായി.
തൃശൂരില്‍ നടക്കുന്ന ഇ എം എസ് സ്മൃതിയിലെ ‘സ്വാതന്ത്ര്യത്തിന്റെ പുതുചക്രവാളങ്ങള്‍ തേടുന്ന യുവത’ എന്ന സെമിനാറിലായിരുന്നു സംഭവം. ജെ എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ്, എച്ച് സി യു യൂണിയന്‍ പ്രസിഡന്റ് വി പി സുഹൈല്‍, എഫ് ടി ടി ഐയില്‍ നിന്നുള്ള ഹരിശങ്കര്‍ നാച്ചിമുത്തു, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു തുടങ്ങിയവരൊക്കെ പങ്കെടുത്ത സെമിനാറിന്റെ ഉദ്ഘാടകനും അധ്യക്ഷനുമായിരുന്നു രാജേഷ്. സമീപകാലത്തെ ജെ എന്‍ യു, എച്ച സി യു, എഫ് ടി ടി ഐ പ്രക്ഷോഭങ്ങളും അവയുമായി ബന്ധപ്പെട്ട് രാജ്യത്തെങ്ങും വളരുന്ന നവ വിദ്യാര്‍ത്ഥി രാഷ്ട്രീയവും തന്നെയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഇവെയല്ലാം ഇടതുപക്ഷത്തിന്റെ പോരാട്ടമാണെന്നു സമര്‍ത്ഥിക്കാനായിരുന്നു രാജേഷ് പാടുപെട്ടത്. അതോടൊപ്പം അവയിലെ യഥാര്‍ത്ഥ അന്തര്‍ധാരയായ ദളിത് ഉള്ളടക്കത്തേയും അംബേദ്കര്‍ രാഷ്ട്രീയത്തേയും മറച്ചുവെക്കാനും.
വളരെ ലളിതമാണ് രാജേഷിന്റെ യുക്തി. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയില്‍ എസ് എഫ് ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. പിന്നീട് ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേരിട്ട തിരിച്ചടികള്‍ ഇന്ത്യയിലെ ഇടതുപക്ഷത്തേയും ബാധിച്ചു. തുടര്‍ന്ന് മണഅഡല്‍ കമ്മീഷനും സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളും. അതിലൂടെ വലതുപക്ഷ വിദ്യാര്‍ത്ഥി മുന്നേറ്റം. അടുത്തയിടെ നിര്‍ഭയസംഭവത്തേയും മറ്റും തുടര്‍ന്ന് occupy wall street മോഡലില്‍ കേന്ദ്രീകൃത നേതൃത്വമില്ലാത്ത, പ്രത്യയശാസ്ത്രമില്ലാത്ത, അരാജകരീതിയിലുള്ള പ്രക്ഷോഭങ്ങള്‍.. ഇപ്പോഴിതാ ഈ പരിമിതികളെയെല്ലാം മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഇടതുപക്ഷത്ത് അണിനിരക്കുന്നു. ഇതായിരുന്നു രാജേഷിന്റെ വിശദീകരണം. ആഗോളതലത്തില്‍ സോഷ്യലിസം തിരിച്ചുവരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
എന്താണ് യാഥാര്‍ത്ഥ്യം? നിര്‍ഭയ സംഭവവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം സ്ത്രീകളുടെ അവകാശങ്ങളും രോഹിത് വെമുല സംഭവത്തെ തുടര്‍ന്നു നടന്ന പ്രക്ഷോഭങ്ങളുടെ ഉള്ളടക്കം ദളിത് – ആദിവാസി – മുസ്ലി വിഭാഗങ്ങളുടെ അവകാശങ്ങളുമാണ്. സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഭരണഘടനയായി അംഗീകരിച്ചിരിക്കുന്ന മനുസ്മൃതിക്കെതിരായ പോരാട്ടങ്ങളാണിവ. നിര്‍ഭയ സംഭവത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ അരാജകവാദമെന്നും കേന്ദ്രീകൃതനേതൃത്വമില്ലാത്തവയെന്നും പ്രത്യയശാസ്ത്രമില്ലാത്തവയെന്നും ആരോപിക്കുന്ന രാജേഷ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നെതെന്ന് വ്യക്തം. ഐസയും എ ഐ എസ് എഫും എസ് എഫ് ഐയും മാത്രമല്ല എന്‍ എസ് യു അടക്കമുള്ള സംഘടനകളും ഈ പോരാട്ടങ്ങളോട് കൈ്യപ്പെട്ടിരുന്നു എന്നത് ശരി. എന്നാല്‍ അവ ഇടത്തോട്ടുള്ള ദിശയാണെന്നു എന്തടിസ്ഥാനത്തിലാണ് രാജേഷ് പറയുന്നത്? സംവരണവും ഫെലോഷിപ്പും യാക്കൂബ് മേമനും അഫ്‌സല്‍ ഗുരുവുമൊക്കെയാണ് ഈ പ്രക്ഷോഭങ്ങള്‍ക്കു കാരണമായത്. ജയ് ഭീം എന്നതായിരുന്നു ഉയര്‍ന്നു കേട്ട പ്രധാന മുദ്രാവാക്യം. കേരളത്തിനു പുറത്തുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പലരും ലാല്‍ സലാമിനൊപ്പം ജയ് ഭീം എന്ന മുദ്രാവാക്യവും വിളിക്കാന്‍ തയ്യാറായി എന്നത് സ്വാഗതാര്‍ഹം. എന്നാല്‍ രാജേഷടക്കമുള്ള കേരളത്തിലെ നേതാക്കളുടെ അവസ്ഥ എന്താണ്? തന്റെ നീണ്ട പ്രസംഗത്തില്‍ അംബേദ്കറെ പരാമര്‍ശിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്റെ പ്രശസ്തമായ ഗ്രന്ഥത്തില്‍ അയ്യങ്കാളിയെ പരാമര്‍ശിക്കാന്‍ മറക്കുകയും അംബേദ്കറെ എന്നും വിമര്‍ശിക്കുകയും ചെയ്ത ഇ എം എസ് ‘നമ്പൂതിരിപ്പാടി’ന്റെ സമൃതിയിലായിരുന്നു രാജേഷും ഇതു മറന്നതെന്നത് യാദൃശ്ചികമാകട്ടെ. എച്ച് സി യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റെ വി പി സുഹൈല്‍ ജയ് ഭീം, ലാല്‍ സലാം എന്ന മുദ്രാവാക്യം വിളിച്ച് പ്രസംഗം അവസാനിപ്പിച്ചപ്പോഴാണ് ഇടയില്‍ കയറി അംബേദ്കറെ കുറിച്ചൊന്നു പരാമര്‍ശിക്കാന്‍ രാജേഷ് തയ്യാറായത്. ഈ പോരാട്ടങ്ങളുടെ യഥാര്‍ത്ഥ ഉള്ളടക്കം ഇടതുരാഷ്ട്രീയമാണെങ്കില്‍ എസ് എഫ് ഐക്കും ഡി വൈ എഫ് ഐക്കും വന്‍ സ്വാധീനമുള്ള കേരളത്തില്‍ എന്തുകൊണ്ട് കാര്യമായ ചലനങ്ങള് ഉണ്ടായില്ല എന്നു വിശദീകരിക്കാന്‍ രാജേഷ് ബാധ്യസ്ഥനാണ്. ഹൈദരബാദ് യൂണിവേഴ്‌സിറ്റി എന്നല്ല രോഹിത് വെമുലയുടെ കാമ്പസ് എന്നു പറയാനാണ് താന്‍ ഇഷ്ടപ്പെടു്ന്നതെന്ന് എസ് എഫ് ഐ നേതാവു കൂടിയായ സുഹൈല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. എസ് എഫ് ഐ രാഷ്ട്രീയം ദളിത് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ല എന്ന വിമര്‍ശനമുന്നയിച്ചാണ് രോഹിത് എസ് എഫ് വിട്ടതെന്നും മറക്കാന്‍ കഴിയില്ലല്ലോ. തുടര്‍ന്ന്
ദളിത് – ആദിവാസി സംഘടനകളുമായി ഐക്യപ്പെട്ടാണ് അവിടെ എസ് എഫ്‌ഐ വിജയിച്ചത്. രാജ്യത്തെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ് സര്‍വ്വകലാശാലകളിലും നടക്കുന്നതെന്നും രാജേഷ് പറയുമ്പോള്‍ എവിടെയാണതെന്ന് മനസ്സിലായില്ല. രണ്ടുദിവസമായി നടന്ന സ്മൃതിയില്‍ ഏഴു സെഷനുകളായി സെമിനാറുകള്‍ നടന്നെങ്കിലും അതില്‍ ദളിത് – ആദിവാസി – ന്യൂനപക്ഷ സെഷനുകള്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി.
എന്തായാലും കനയ്യകുമാറും ഷെഹ്‌ല റഷീദും ഹരിശങ്കര്‍ നാച്ചിമുത്തുവുമൊക്കെ ‘പ്രബുദ്ധ’ മലയാളി മൂടിവെക്കുന്ന കുറെ സത്യങ്ങള്‍ വിളിച്ചു പറയാന്‍ തയ്യാറായി. സാഹിത്യ അക്കാദമിയില്‍ നിരത്തി വെച്ചിരിക്കുന്ന എഴുത്തുകാരുടെ ചിത്രങ്ങളില്‍ എന്തേ സ്ത്രീകളും അവര്‍ണ്ണരുമില്ലാതെ പോയി എന്ന കനയ്യുടേയും ഷെഹ്‌ലയുടേയും ചോദ്യം മുഴുവന്‍ മലയാളികളോടുമാണ്. സാഹിത്യത്തില്‍ മാത്രമല്ല, രാഷ്ട്രീയമടക്കം മറ്റെല്ലാ മേഖലകളിലും മുഖ്യസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും നാമവരെ അകറ്റി നിര്‍ത്തുകയാണല്ലോ. കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ തന്റെ വനിതാ സുഹൃത്ത് ഓടിച്ച കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴി നീളെ പുരുഷഡ്രൈവര്‍മാരില്‍ നിന്ന് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ തന്നെ ഞെട്ടിച്ചു എന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള ഹരിശങ്കര്‍ നാച്ചിമുത്തു പറഞ്ഞതും രാജേഷടക്കം എല്ലാവരുടേയും തല താഴ്ത്തിക്കേണ്ടതാണ്. നമ്മെ ‘പ്രബുദ്ധ’രാക്കിയ എല്ലാ പ്രസ്ഥാനങ്ങളും അതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഇടതും വലതും മാറിമാറി ഭരിച്ചിട്ടും ഇതാണവസ്ഥയെന്നതില്‍ അദ്ദേഹം അത്ഭുതപ്പെട്ടു. ഷഹ്‌ലയാകട്ടെ സിപിഎമ്മിനെതിരേയും ആഞ്ഞടിച്ചു. ആര്‍ എം പി നേതാവ് രമയെ അക്രമിച്ചതും സംഘപരിവാറിനെപോലും കായികമായി നേരിടുകയും ചെയ്യുന്ന സിപിഎം സമീപനം ഫാസിസത്തിനെതിരായ ബഹുജനമുന്നേറ്റത്തെ തടയുന്നതാണെന്നവര്‍ യെച്ചൂരിയടക്കം ഇരിക്കുന്ന വേദിയില്‍ തുറന്നു പറഞ്ഞു. ഇ എം എസ് സ്മൃതിയുമായി ബന്ധപ്പെട്ട മറ്റൊരു വേദിയില്‍ സാംസ്‌കാരികരംഗത്ത് സങ്കുചിത നിലപാടെടുക്കുന്ന പുരോഗമന കലാ സാഹിത്യ സംഘത്തെ വിമര്‍ശിച്ച സച്ചിദാനന്ദനെപോലേയും അതിരപ്പിള്ളി പദ്ധതി വേണമോ എന്നു തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നു പ്രഖ്യാപിച്ച മേധാപട്ക്കറുടേയും ആര്‍ജ്ജവമായിരുന്നു ഷെഹ്‌ലയും പ്രകടമാക്കിയത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “യുവതക്കുമുന്നില്‍ വിയര്‍ത്ത് എം ബി രാജേഷ്

  1. അഭയ മൂവ്മെന്റും കനയ്യകുമാർ നിരീക്ഷണവും ശരിയാണ്.ദളിത് വിഷയം പൂർണ്ണമായും അഭിമുഖീകരിച്ചില്ല എന്ന വീഴ്ചയും നില നിൽക്കുന്നു. എന്നാൽ ഇീ വിഷയങ്ങൾ കമ്മൃൂണിസ്റ്റ് മൂവ്മെന്റ്റിനോട് വിളക്കി ചേർക്കലാണ് ഇന്തൃൻ സാഹചരൃത്തിൽ വേണ്ടത്.ഒൌദൃോഗിക കമ്മൃൂണിസ്റ്റ് പാർട്ടിക്ക് തുല്ലൃമായ ഉത്തരവാദിത്വം മറ്റ് ചിന്തകർക്കും ഉണ്ട്.

    • കമ്മ്യൂണിറ്റ് മൂവ്മെന്‍റിന് 86വര്‍ഷം കഴിയുന്പോഴും ഇന്ത്യയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലെങ്കില്‍ കമ്മ്യൂണിസത്തെ ഇന്ത്യന്‍ സവര്‍ണ്ണര്‍ ഹൈജാക്ക് ചെയ്തു എന്നതാണ് കുറെക്കൂടി യാഥാത്ഥ്യം. വര്‍ത്തമാന കാല സി.പി.എം പരിശോധിക്കുക… പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി കൂടിയത് ശരിയായിരുന്നെന്ന് പോളിറ്റ്ബ്യൂറോയും, കേന്ദ്രകമ്മിറ്റിയും അംഗീകരിച്ചു എന്ന് സെക്രട്ടറി പറയുന്നു. എന്നാല്‍ പ്രകാശ് കാരട്ട് അത് ശരിയല്ലെന്ന് പീപ്പിള്‍ഡെമോക്രസിയില്‍ എഴുതുന്നു. എന്തുകൊണ്ട് അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടില്ല… കേരളത്തിലെ സി.പി.എം നിലപാടുകള്‍ക്കെതിരെ പറഞ്ഞ അച്ചതാനന്ദന്‍ എന്തേ പുറത്തായി….. ദലിത് വിമോചനത്തിന് കമ്മ്യൂണിസത്തില്‍ നിന്നും മേചനം നേടേണ്ടതാണ് ആവശ്യം… അല്ലാതെ അവരുമായി സഹികരിക്കലോ കൂടിചേരലോ ഗുണം ചെയ്യില്ല…ചെയ്തിട്ടില്ല.

Responses to Jaffarkutty

Click here to cancel reply.