മാവോവാദികളെ വേട്ടയാടാന്‍ ആദിവാസികളെ ഉപയോഗിക്കരുത്
സി കെ ജാനു മാവോവാദികളെ വേട്ടയാടുന്നതിന് ആദിവാസികളെ ഉപയോഗിക്കരുതെന്ന് ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു. ആദിവാസി പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാറിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് മാവോവാദി വേട്ടയില്‍ ആദിവാസികളെ ഉപയോഗിക്കാനുള്ള തീരുമാനമെന്ന് അവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ആദിവാസികളെ സല്‍വാ ജുദൂം എന്ന പേരില്‍ പ്രത്യേക പൊലീസായി ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാല്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനത്തില്‍ മാവോവാദികളെ തിരയുന്നതിന് 500 രൂപ ശമ്പളത്തില്‍ ആദിവാസികളെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുപിന്നില്‍ […]
സി കെ ജാനു
മാവോവാദികളെ വേട്ടയാടുന്നതിന് ആദിവാസികളെ ഉപയോഗിക്കരുതെന്ന് ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു. ആദിവാസി പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാറിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് മാവോവാദി വേട്ടയില്‍ ആദിവാസികളെ ഉപയോഗിക്കാനുള്ള തീരുമാനമെന്ന് അവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ആദിവാസികളെ സല്‍വാ ജുദൂം എന്ന പേരില്‍ പ്രത്യേക പൊലീസായി ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാല്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനത്തില്‍ മാവോവാദികളെ തിരയുന്നതിന് 500 രൂപ ശമ്പളത്തില്‍ ആദിവാസികളെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുപിന്നില്‍ ആഭ്യന്തരവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ താല്‍പര്യമാണ്. ഇവര്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മൂടിവെക്കുന്നതിനാണ് ആദിവാസികളെ കുരുതികൊടുക്കാന്‍ തീരുമാനിച്ചത്. കൂടാതെ മാവോ വേട്ടയുടെ പേരില്‍ കേന്ദ്രഫണ്ട് അടിച്ചെടുക്കാനുള്ള നീക്കവുമാണ്. ഇതുവരെ മാവോവാദി വേട്ടക്കായി 11 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. ഇതിന്റെ ചെലവുകള്‍ ദുരൂഹമാണെന്നും ജാനു വ്യക്തമാക്കി.
ആദിവാസികളെ കവചമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇത് ആദിവാസി മേഖലയില്‍ അരക്ഷിതത്വവും അശാന്തിയും പടര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. 1970 മുതല്‍ ആദിവാസി ഭൂമി കൈയേറിയ ഭൂമാഫിയക്ക് പട്ടയം നല്‍കാനുള്ള സംഘടിതനീക്കമാണ് രാഷ്ടീയപാര്‍ട്ടികളും സര്‍ക്കാറും നടത്തുന്നതെന്ന് എം. ഗീതാനന്ദന്‍ ആരോപിച്ചു. ഈ ലോബിക്കുവേണ്ടി കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കണമെന്നാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം. ആദിവാസി പുനരധിവാസത്തിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തീരുമാനിച്ച ഭൂമിയാണ് പൂക്കോട്. ആദിവാസികള്‍ക്ക് നല്‍കിയ വനഭൂമിയില്‍ വെറ്ററിനറി സര്‍വകലാശാലക്ക് കെട്ടിടസമുച്ചയം നിര്‍മിക്കുന്നതും നിയമവിരുദ്ധമാണ്. ഈ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 10ന് ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in