മാവോയിസ്‌റ്റ്‌ വേട്ട അതിരു കടക്കുന്നു

സായുധസമരത്തിന്റെ പാത സ്വീകരിച്ചിരിക്കുന്ന മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ അവരെ പിടികൂടാന്‍ കഴിവില്ലാത്ത പോലീസ്‌ ജനകീയ പ്രതിരോധ പരിസ്ഥിതി പ്രവര്‍ത്തകരെ വേട്ടയാടുന്നത്‌ അടിയന്തരാവസ്ഥക്കു സമാനമായ അന്തരീക്ഷമാണ്‌ സൃഷ്ടിക്കുന്നത്‌. ജനാധപത്യവ്യവസ്ഥക്ക്‌ അനുയോജ്യമായ നടപടിയല്ല പോലീസ്‌ സ്വീകരിക്കുന്നത്‌. ഇന്നലെ അര്‍ദ്ധരാത്രി തൃശൂരിലെ കേരളീയം മാസികയുടെ ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌ത്‌ മൂന്നു പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌ത നടപടിക്ക്‌ യാതൊരു ന്യായീകരണവുമില്ല. രഹസ്യമായ ചില വിവരങ്ങളനുസരിച്ചാണ്‌ റെയ്‌ഡ്‌ എന്നും മാവോയിസവുമായി ബന്ധമുണ്ടെന്നു സംശയമുള്ള എവിടേയും റെയ്‌ഡ്‌ ചെയ്യുമെന്നാണ്‌ ആഭ്യന്തമന്ത്രിയുടെ […]

Keraleeyam-Sept13-Coverസായുധസമരത്തിന്റെ പാത സ്വീകരിച്ചിരിക്കുന്ന മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ അവരെ പിടികൂടാന്‍ കഴിവില്ലാത്ത പോലീസ്‌ ജനകീയ പ്രതിരോധ പരിസ്ഥിതി പ്രവര്‍ത്തകരെ വേട്ടയാടുന്നത്‌ അടിയന്തരാവസ്ഥക്കു സമാനമായ അന്തരീക്ഷമാണ്‌ സൃഷ്ടിക്കുന്നത്‌. ജനാധപത്യവ്യവസ്ഥക്ക്‌ അനുയോജ്യമായ നടപടിയല്ല പോലീസ്‌ സ്വീകരിക്കുന്നത്‌.
ഇന്നലെ അര്‍ദ്ധരാത്രി തൃശൂരിലെ കേരളീയം മാസികയുടെ ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌ത്‌ മൂന്നു പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌ത നടപടിക്ക്‌ യാതൊരു ന്യായീകരണവുമില്ല. രഹസ്യമായ ചില വിവരങ്ങളനുസരിച്ചാണ്‌ റെയ്‌ഡ്‌ എന്നും മാവോയിസവുമായി ബന്ധമുണ്ടെന്നു സംശയമുള്ള എവിടേയും റെയ്‌ഡ്‌ ചെയ്യുമെന്നാണ്‌ ആഭ്യന്തമന്ത്രിയുടെ നിലപാട്‌. ഒപ്പം കഴിഞ്ഞ ദിവസത്തെ അക്രമങ്ങള്‍ നടത്തിയത്‌ യഥാര്‍ത്ഥ മാവോയിസ്‌റ്റുകളല്ല എന്നും അദ്ദേഹം പറയുന്നു.
തികച്ചും സുതാര്യമായി 16 വര്‍ഷമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണമാണ്‌ കേരളീയം. പരിസ്ഥിതിയാണതില്‍ മുഖ്യവിഷയം. ഒപ്പം അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കുന്നു. പ്ലാച്ചിമട, കാതിക്കുടം, നില്‍പ്പുസമരം പോലുള്ള സമരങ്ങള്‍ക്ക്‌ വലിയ പിന്തുണയാണ്‌ കേരളീയം നല്‍കിയിരുന്നത്‌. അതേസമയം ഒരു ഘട്ടത്തിലും സായുധസമരത്തേയോ മാവോയിസത്തേയോ കേരളീയം ഉയര്‍ത്തിപിടിച്ചിട്ടില്ല. മുമ്പൊക്കെ രാഷ്ട്രീയം നന്നായി പഠിക്കുന്നവര്‍ ഇന്റലിജന്‍സില്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോഴതില്ല എന്നതിന്‌ തെളിവാണ്‌ ഈ സംഭവം. ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു പ്രസിദ്ധീകരണത്തല്‍ അര്‍ദ്ധരാത്രി മുപ്പതോളം സായുധപോലീസ്‌ കയറി റെയ്‌ഡ്‌ ചെയ്യുമായിരുന്നില്ല. അല്ലെങ്കില്‍ ഈ അവസരമുപയോഗിച്ച്‌ ഇത്തരത്തിലുള്ള ജനകീയ പ്രസ്ഥാനങ്ങളേയും പ്രസിദ്ധീകരണങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ്‌ ഇതിനു പുറകില്‍. മാവോവാദി നേതാവ്‌ രൂപേഷുമായി ബന്ധമുണ്ടോ, രൂപേഷ്‌-ഷൈനി ദമ്പതികളുടെ മകളായ ആമിയുമായി എന്താണ്‌ ബന്ധം, കേരളീയത്തിന്‌ ഫണ്ട്‌ എവിടെനിന്നൊക്കെയാണ്‌ വരുന്നത്‌, കേരളീയത്തില്‍ ആരൊക്കെ വരുന്നു തുടങ്ങിയ ചോദ്യങ്ങളാണ്‌ പോലീസ്‌ ചോദിച്ചത്‌. ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന്‌ വേണ്ടി മാവോവാദികളുടെ പേരില്‍ ചില സാമൂഹ്യവിരുദ്ധരാണ്‌ ആക്രമണം നടത്തുന്നതെന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട്‌ ശരിയാണെങ്കില്‍ എന്തിനാണിത്ര ആശങ്ക എന്നാണ്‌ മനസ്സിലാകാത്തത്‌.
ഫാസിസം എന്നു കടന്നുവരുന്നത്‌ ഏതെങ്കിലും ആപത്തിനെ ചൂണ്ടികാട്ടിയാണ്‌. കേരളത്തില്‍ ഇപ്പോഴത്‌ മാവോയിസമാണ്‌. നിയമമനുശാസിക്കുന്ന രീതിയില്‍ മാവോയിസ്റ്റുകളെ സര്‍്‌കകാര്‍ നേരിടട്ടെ. അതിനെ അതിജീവിക്കാനുള്ള കഴിവുണ്ടെങ്കില്‍ അവരതിജീവിക്കും. അല്ലെങ്കില്‍ ഇടക്കിടക്കുണ്ടാകുന്ന ഇടിമുഴക്കങ്ങളായി അതുമാറും. എന്നാലതിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും തടയാനുള്ള നീക്കം ജനാധിപത്യവാദികള്‍ക്ക്‌ അംഗീകരിക്കനാവില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply