മാവോയിസ്റ്റ് വേട്ട അതിരു കടക്കുന്നോ?
മാവോയിസ്റ്റാണെന്നാരോപിച്ചാല്‍ ആരേയും നിയമവിരുദ്ധമായി തുറുങ്കിലടക്കാമെന്ന അവസ്ഥയിലേക്കാണോ കേരളം പോകുന്നത്? കേരളത്തിലുണ്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റുകളെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത പോലീസി വര്‍ഷങ്ങളായി പരസ്യമായി മനുഷ്യാവകാശ – പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ് മാവോയിസ്റ്റുകളെന്ന പേരില്‍ പീഡിപ്പിക്കുന്നത്. ഇത്തരത്തില്‍ പലര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അധികദിവസമായില്ല. ഇപ്പോഴിതാ വയനാട്ടില്‍ കാലങ്ങളായി ബൈവകൃഷി നടത്തി ജീവിക്കുന്ന ശ്യാം ബാലകൃഷ്ണനെ മാവോയിസ്റ്റമെന്നാരോപിച്ച് കടന്നാക്രമിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി തൊണ്ടര്‍നാട് പൊര്‍ളോത്ത് താമസിക്കുന്ന എറണാകുളം സ്വദേശി ശ്യാം ബാലകൃഷ്ണനെയും കുടുംബത്തെയും സുഹൃത്തുകളെയുമാണ് പോലീസ് മാനസിക പീഡനത്തിനിരയാക്കിയത്. […]
മാവോയിസ്റ്റാണെന്നാരോപിച്ചാല്‍ ആരേയും നിയമവിരുദ്ധമായി തുറുങ്കിലടക്കാമെന്ന അവസ്ഥയിലേക്കാണോ കേരളം പോകുന്നത്? കേരളത്തിലുണ്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റുകളെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത പോലീസി വര്‍ഷങ്ങളായി പരസ്യമായി മനുഷ്യാവകാശ – പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ് മാവോയിസ്റ്റുകളെന്ന പേരില്‍ പീഡിപ്പിക്കുന്നത്. ഇത്തരത്തില്‍ പലര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അധികദിവസമായില്ല. ഇപ്പോഴിതാ വയനാട്ടില്‍ കാലങ്ങളായി ബൈവകൃഷി നടത്തി ജീവിക്കുന്ന ശ്യാം ബാലകൃഷ്ണനെ മാവോയിസ്റ്റമെന്നാരോപിച്ച് കടന്നാക്രമിച്ചിരിക്കുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി തൊണ്ടര്‍നാട് പൊര്‍ളോത്ത് താമസിക്കുന്ന എറണാകുളം സ്വദേശി ശ്യാം ബാലകൃഷ്ണനെയും കുടുംബത്തെയും സുഹൃത്തുകളെയുമാണ് പോലീസ് മാനസിക പീഡനത്തിനിരയാക്കിയത്. ഭീകരരെ കൈകാര്യം ചെയ്യുന്നതുപോലെയാണ് തണ്ടര്‍ബോള്‍ട്ട് ഇരച്ചെത്തി ഇവരെ പീഡിപ്പിച്ചത്.
ചൊവ്വാഴ്ച്ച വൈകുന്നേരം 5.30ന് കോറോം ടൗണില്‍ വെച്ച് നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണ് സായുധരായ തണ്ടര്‍ബോള്‍ട്ടും വെള്ളമുണ്ട പോലീസും ചേര്‍ന്ന് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ശ്യാമിനെ പിടികൂടിയത്. പിടികൂടിയ ഉടന്‍തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി വസ്ത്രങ്ങള്‍ വരെ അഴിച്ച് പരിശോധന നടത്തുകയും ചെയ്തു. പോലീസ് വാഹനത്തില്‍ ബലംപ്രയോഗിച്ച് കയറ്റിയതായും നാട്ടുകാര്‍ പറയുന്നു. ഇയാളെ പിടികൂടിയ വിവരം സുഹൃത്തുക്കളെ അറിയിക്കാന്‍ അനുവദിച്ചില്ല.
മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് യാതൊരുവിധ വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് എട്ടുമണിയോടെ ശ്യാം താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന് ഡി.വെ.എസ്.പിയുടെ നേതൃത്വത്തില്‍ വീട് പരിശോധിച്ചു. ഈ സമയം വീടിനുചുറ്റും സായുധരായ തണ്ടര്‍ബോള്‍ട്ടിനെ നിയോഗിക്കുകയും ചെയ്തു. രാത്രി 12.30 വരെ പരിശോധന നടത്തിയിട്ടും മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് യാതൊരുസൂചനകളും ലഭിക്കാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിച്ച് പോലീസ് പിന്‍വാങ്ങി.
ബുധനാഴ്ച്ച രാവിലെ ഇന്റലിജന്‍സിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥര്‍ വീണ്ടും വീട്ടിലെത്തി നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ ഫോട്ടോയെടുക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി നാലേക്കര്‍ ഭൂമിയില്‍ വിവിധ കൃഷിയിറക്കി കഴിഞ്ഞ നാലുവര്‍ഷമായി ശ്യാമും ഭാര്യ ഗീതി പ്രിയയും പൊര്‍ളോത്ത് താമസിക്കുകയാണ്. സാഹിത്യകാരന്‍കൂടിയായ ശ്യാം ബാലകൃഷ്ണന്‍, പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ തോറോയുടെ രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തത്വദീക്ഷയില്ലാത്ത ജീവിതം, മരങ്ങളും മനുഷ്യരും എന്നീ പേരുകളിലെഴുതിയ ലേഖന സമാഹാരങ്ങള്‍ ഏകലോക സര്‍വ്വകലാശാലയാണ് പ്രസിദ്ധീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും കുടംകുളം ആണവനിലയ വിരുദ്ധ സമരത്തിലും പങ്കെടുത്ത പരിസ്ഥിതിവാദികൂടിയാണ് ശ്യാം. ജൈവകൃഷി കാണാനും സൗഹൃദം പങ്കിടാനുമായി നിരവധി സുഹൃത്തുകളും കുടുംബങ്ങളുമിവിടെ സന്ദര്‍ശിക്കാറുണ്ട്. കാടിനോടുചേര്‍ന്ന ഒറ്റപ്പെട്ട വീട്ടില്‍ അപരിചിതരെത്തുന്ന സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിനെയാണ് മാവോയിസ്റ്റ് ബന്ധമെന്ന് ആരോപിക്കുന്നത്. ജൈവകൃഷി സര്‍ക്കാര്‍ നയമായി തന്നെ പ്രഖഅയാപിച്ച സംസഅതാനത്താണ് ഈ മനുഷ്യാവകാശ ലംഘനം നടക്കുന്നത്. മാവോവാദി ബന്ധമില്ലെന്നറിഞ്ഞിട്ടും പോലീസ് വീണിടം വിദ്യയാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന പരാതിയുണ്ട്. ശ്യാമിന്റെ ബൈക്കും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലാണ്.
കുറഞ്ഞ വിഭവങ്ങളുപയോഗിച്ച് ജീവിക്കുകയും ജൈവകൃഷിയിലൂടെ ജീവിക്കാനാവശ്യമായ നെല്ലും പച്ചക്കറികളും ഉത്പാദിപ്പിക്കുകയും സ്വയംപര്യാപ്തതയുടെയും സ്വഭരണത്തിന്റെയും സന്ദേശം പ്രചരപ്പിക്കുകയും ആത്മീയദാര്‍ശനിക സംവാദങ്ങളും പഠനക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുന്ന ശ്യാം എങ്ങനെയാണ് പോലീസിന് മാവോവാദിയായി മാറുന്നത്? വ്യക്തിയുടെ ജീവിതത്തെ അനുനിമിഷം നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന മുതലാളിത്തം, രാഷ്ട്രം, കുടുംബം തുടങ്ങിയ വ്യവസ്ഥകളെ സര്‍ഗ്ഗാത്മകമായി എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിക്കുകയും അതിനുവേണ്ട സമഗ്രമായ താത്വികപഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന കൂട്ടായ്മയാണ് ശ്യാമിന്റെ നേതൃത്വത്തിലുള്ള ഏകലോക സര്‍വ്വകലാശാല. മുഖ്യധാരയോട് കലഹിച്ചുകൊണ്ട് ഇത്തരം സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘങ്ങളുമെല്ലാം മാവോവാദികളായി മുദ്രകുത്തി ആക്രമിക്കപ്പെടുന്ന കാലമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. ഇത് സൃഷ്ടിക്കുന്നത് ഭാതിദമായ അന്തരീക്ഷമാണ്. ജനാധിപത്യ – മനുഷ്യാവകാശങ്ങളാണ് മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നിഷേധിക്കുന്നത്. അത് തിരിച്ചറിയാന്‍ മുഖ്യാധാരാ പ്രസ്ഥാനങ്ങളോ മാധ്യമങ്ങളോ തയ്യാറാകുന്നില്ല എന്നതാണ് കൂടുതല്‍ ഖേദകരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in