മാവോയിസ്റ്റുകളും ഡിജിപിയുടെ സര്‍ക്കുലറും
ഇന്നത്തെ രണ്ടു പ്രധാന വാര്‍ത്തകള്‍ നോക്കുക. ഒന്ന് അട്ടപ്പാടിയില്‍ രണ്ടാഴ്ചക്കിടെ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍ പ്രചാരണമെന്നത്. രണ്ട് പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച.യെന്നത്. പറയുന്നത് ഡി.ജി.പി ബാലസുബ്രഹ്്മണ്യന്‍ തന്നെ. മാവോയിസ്റ്റ് സാന്നിധ്യത്തിനു കാരണം തേടി വേറെ എവിടെയെങ്കിലും പോകണോ? മുക്കാലി ജംഗ്ഷനിലാണ് അന്‍പതോളം മാവോയിസ്റ്റ് പോസ്റ്ററുകളും ഫഌ്‌സ് ബാനറുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും പത്തുകിലോമീറ്റര്‍ മാറി കള്ളമല ഭാഗത്ത് സമാനമായ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് […]
ഇന്നത്തെ രണ്ടു പ്രധാന വാര്‍ത്തകള്‍ നോക്കുക. ഒന്ന് അട്ടപ്പാടിയില്‍ രണ്ടാഴ്ചക്കിടെ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍ പ്രചാരണമെന്നത്. രണ്ട് പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച.യെന്നത്. പറയുന്നത് ഡി.ജി.പി ബാലസുബ്രഹ്്മണ്യന്‍ തന്നെ. മാവോയിസ്റ്റ് സാന്നിധ്യത്തിനു കാരണം തേടി വേറെ എവിടെയെങ്കിലും പോകണോ?
മുക്കാലി ജംഗ്ഷനിലാണ് അന്‍പതോളം മാവോയിസ്റ്റ് പോസ്റ്ററുകളും ഫഌ്‌സ് ബാനറുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും പത്തുകിലോമീറ്റര്‍ മാറി കള്ളമല ഭാഗത്ത് സമാനമായ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു.
ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്താണ് രണ്ടാമതും ശക്തമായ സാന്നിധ്യമറിയിച്ച് മാവോയിസ്റ്റുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ മേഖലയില്‍ വനംവകുപ്പും കുടിയേറ്റ കര്‍ഷകരും ആദിവാസികളുടെ തമ്മില്‍ സര്‍ക്കാരിന്റെ ഇടപെടലുകളുടെ അഭാവം മൂലം അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കര്‍ഷകരുടെ നികുതി സ്വീകരിക്കുന്നതിന് റവന്യൂവകുപ്പ് തടസം നില്‍ക്കുമ്പോള്‍ കൈവശ ഭൂമി അംഗീകരിക്കാന്‍ വനംവകുപ്പും തയാറാകുന്നില്ല. പ്രദേശത്തെ ആദിവാസികളും ഇരുവകുപ്പുകളില്‍ നിന്നും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇത് മുതലെടുത്താണ് മാവോയിസ്റ്റുകള്‍ പ്രദേശത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതത്രെ..
സി.പി.ഐ(മാവോയിസ്റ്റ്) രൂപീകരണത്തിന്റെ പത്താംവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരില്‍ രണ്ടാമതും അട്ടപ്പാടിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കായുള്ള പ്രത്യേക തണ്ടര്‍ബോള്‍ട്ട് സംഘവും പോലീസും രഹസ്യാന്വേഷണ വിഭാഗവും മാസങ്ങളായി അട്ടപ്പാടിയില്‍ അരിച്ചുപെറുക്കുന്നതിനിടെയാണ് അധികൃതരെ വെല്ലുവിളിച്ച് മാവോയിസ്റ്റുകള്‍ സാന്നിധ്യം തെളിയിച്ചത്.
ആദിവാസകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അവരുടെ പിന്നോക്കാവസ്ഥയുമാണ് ഇന്ത്യയില്‍ മാവോയിസം വളരാന്‍ കാരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് എത്രയോ തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുതന്നെയാണ് കേരളത്തിലും ആവര്‍ത്തിക്കുന്നതെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളിലെ മിക്ക പ്രതികളും കോടതിയില്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഡിജിപി പറയുന്നത്. സാമ്പത്തികമായോ രാഷ്ട്രീയമായോ കേസന്വേഷണത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയില്ലാത്ത ആദിവാസി വിഭാഗങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കുറ്റാരോപിതര്‍ സ്വാധീനിച്ചാണ് നിയമനടപടികളില്‍ നിന്നു രക്ഷപ്പെടുന്നത്. എസ്.സി/ എസ്.ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണത്തിലും തുടര്‍നടപടികളിലും വീഴ്ച വരുത്തിയാല്‍ ഗൗരവമായി എടുക്കുമെന്ന് ഡി.ജി.പി കീഴുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2014 ലെ എസ്.സി/എസ്.ടി (പി.ഒ.എ) ആക്ട് ഭേദഗതി ചെയ്ത് വിവിധ വകുപ്പുകളില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍ ഇത് കണക്കിലെടുക്കാതെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുമെന്ന ഭീതിയിലാണ് ഏറ്റവുമൊടുവില്‍ ഡി.ജി.പിയുടെ താക്കീത്. ഭേദഗതിയനുസരിച്ച് എസ്.ടി./എസ്.ടി ആക്ട് പ്രകാരമുള്ള കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും. ഉദാഹരണത്തിന് ലൈംഗിക അതിക്രമങ്ങള്‍ക്കിരയായി ആദിവാസി യുവതി ഗര്‍ഭിണിയായ കേസില്‍, കുറ്റാരോപിതനായ വ്യക്തിയെ കോടതി വെറുതെ വിട്ടാല്‍ ഇരക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സാങ്കേതികമായി സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാകും. ഈ കേസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് വ്യക്തമാണെന്നിരിക്കെ, പ്രതി ആരാണെന്നു തെളിയിക്കാന്‍ പോലീസിന് കഴിയാതിരുന്നാലാണ് നഷ്ടപരിഹാരം നിഷേധിക്കപ്പെടുക.
ഇതുവരെയായി കോടതി തീര്‍പ്പാക്കിയ കേസുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ആദിവാസികളുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത 6393 കേസുകളുടെ വിചാരണ നിലവില്‍ വിവിധ കോടതികളിലായി നടന്നുവരുകയാണ്. അതിനിടെ കഴിഞ്ഞ 13 വര്‍ഷത്തിനിടെ തീര്‍പ്പായത് 719 കേസുകളാണ്. ഇതില്‍ 677 കേസുകളിലും പ്രതികളെ കോടതി വെറുതെ വിട്ടു. ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം ശിക്ഷിക്കപ്പെട്ടത് ഒരാള്‍ മാത്രമാണ്. കുറ്റാരോപിതരായ 29 പേരെ കോടതി വെറുതെ വിട്ടു. ആദിവാസികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസ് അന്വേഷണത്തിലാണ് പോലീസിന്റെ വീഴ്ചയേറെയും. ആദിവാസി അതിക്രമം സംബന്ധിച്ച പരാതികളില്‍ ഐ.പി.സി.ക്കു പുറമെ എസ്.സി/എസ്.ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കണം. ഇതില്‍ വീഴ്ചവരുത്തിയാണ് പലകേസുകളിലും പോലീസ് പ്രതികളെ സഹായിക്കുന്നത്. ഐ.പി.സി പ്രകാരമുള്ള കുറ്റകൃത്യത്തോടൊപ്പം എസ്.സി/എസ്.ടി ആക്ട് അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള എഫ്.ഐ.ആര്‍. ആണ് പോലീസ് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. കേസിന്റെ അന്വേഷണ വേളയില്‍ എസ്.സി/എസ്.ടി ആക്ടിന്റെ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന വിധം സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി വേണം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍. എന്നാല്‍ ഇങ്ങനെ ചെയ്യാത്തതു മൂലം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്നുവെന്ന് ഡി.ജി.പി കീഴുദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. ഐ.പി.സി പ്രകാരം ഏഴ് വര്‍ഷത്തില്‍ കുടുതല്‍ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ എസ്.സി/എസ്.ടി ആക്ടിലെ സെക്ഷന്‍ രണ്ട് (വി) പ്രകാരമാണ് കേസ് എടുക്കേണ്ടത്. ഇതില്‍ ഗുരുതരമായി വീഴ്ചയുണ്ടാകുന്നുവെന്ന് ഡി.ജി.പി തന്നെ ചൂണ്ടിക്കാട്ടുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പോലീസ് ഇരകളായ ആദിവാസികളുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതും പ്രോസിക്യൂക്ഷനെ ബാധിക്കുന്നുണ്ട്. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഡിവൈ.എസ്.പി റാങ്കിലുളള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. എന്നാല്‍ എ.എസ്.ഐയെ വരെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭീതി വിതറിയോ അടിച്ചമര്‍ത്തിയോ അല്ല ജനാധിപത്യസംവിധാനത്തില്‍ ഒരു പ്രസ്ഥാനത്തെ നേരിടേണ്ടത്. അവരുന്നയിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചും പരിഹരിച്ചുമാണ്. ഡിജിപിയുടെ നിലപാടിന്റെ വെളിച്ചത്തിലെങ്കിലും അതിന് സര്‍ക്കാര്‍ തയാറാകുമോ?
കടപ്പാട് മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in