മാമോദിസ, വിവാഹം, സെമിത്തേരി………..
കൃസ്തുമതം ഏറെ ലിബറലാണെന്നു വെപ്പ്്. അതിന്റെ ഗുണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് മതമേലധ്യക്ഷന്മാര്‍ എപ്പോഴും അവകാശപ്പെടാറുണ്ട്. അതില്‍ ചില ശരികളുണ്ടാകാം. എന്നാല്‍ മുകളില്‍ പറഞ്ഞ മൂന്നു ഘട്ടങ്ങളിലൂടെ തങ്ങളുടെ കൈപ്പിടിയില്‍ വിശ്വാസികളെ നിലക്കു നിര്‍ത്താന്‍ പുരോഹിതര്‍ക്കു കഴിയുന്നു. അല്ലെങ്കില്‍ ഈ മൂന്നു ഘട്ടങ്ങളും അവര്‍ക്കു നിഷേധിക്കുന്നു. അങ്ങനെയാണ് ലിബറലെന്നു നടിച്ചിട്ടും വിശ്വാസികള്‍ക്കുനേരെ ചങ്ങലകളുയര്‍ത്തി പൗരോഹിത്യം നിലനില്‍ക്കുന്നത്. ഈ നിരയിലെ ഒടുവിലത്തെ സംഭവമാണ് തൊടുപുഴയില്‍ സഭയെ വിമര്‍ശിച്ച് പുസ്തകമെഴുതിയ പ്രൊഫ. സി.സി ജേക്കബ്ബിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സിഎസ്‌ഐ സഭയുടെ […]
കൃസ്തുമതം ഏറെ ലിബറലാണെന്നു വെപ്പ്്. അതിന്റെ ഗുണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് മതമേലധ്യക്ഷന്മാര്‍ എപ്പോഴും അവകാശപ്പെടാറുണ്ട്. അതില്‍ ചില ശരികളുണ്ടാകാം. എന്നാല്‍ മുകളില്‍ പറഞ്ഞ മൂന്നു ഘട്ടങ്ങളിലൂടെ തങ്ങളുടെ കൈപ്പിടിയില്‍ വിശ്വാസികളെ നിലക്കു നിര്‍ത്താന്‍ പുരോഹിതര്‍ക്കു കഴിയുന്നു. അല്ലെങ്കില്‍ ഈ മൂന്നു ഘട്ടങ്ങളും അവര്‍ക്കു നിഷേധിക്കുന്നു. അങ്ങനെയാണ് ലിബറലെന്നു നടിച്ചിട്ടും വിശ്വാസികള്‍ക്കുനേരെ ചങ്ങലകളുയര്‍ത്തി പൗരോഹിത്യം നിലനില്‍ക്കുന്നത്.
ഈ നിരയിലെ ഒടുവിലത്തെ സംഭവമാണ് തൊടുപുഴയില്‍ സഭയെ വിമര്‍ശിച്ച് പുസ്തകമെഴുതിയ പ്രൊഫ. സി.സി ജേക്കബ്ബിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സിഎസ്‌ഐ സഭയുടെ തീരുമാനം. സഭയുടെ ബിഷപ്പാണ് ജേക്കബിന്റെ മൃതദേഹം കുടുംബ കല്ലറയില്‍ അടക്കാന്‍ അനുവദിക്കില്ല എന്നും വേണമെങ്കില്‍ സാധാരണ ഒരു കല്ലറ ഔദാര്യമായി അനുവദിച്ച് തരാമെന്നും തീരുമാനിച്ചത്. സാധാരമഗതിയില്‍ വിശ്വാസികള്‍ക്ക് അപമാനകരമായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവരത് നിഷേധിച്ച് സ്വന്തം വസതിയില്‍ തന്നെ സംസ്‌കാരചടങ്ങുകള്‍ നടത്തുകയായിരുന്നു.
ജേക്കബ്ബ് എഴുതിയ ജലസ്‌നാനം ഒരു പഠനം എന്ന പുസ്തകമാണ് സഭയെ ചൊടിപ്പിച്ചത്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതോടെ ബിഷപ്പ് ജേക്കബിനെ സഭയില്‍ നിന്ന് പുറത്താക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ തനിക്കെതിരായ സഭയുടെ നിലപാട് നീതിയുക്തമല്ല എന്ന് ചൂണ്ടിക്കാട്ടി ജേക്കബ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്മേലുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. ആ സമയത്താണ് അദ്ദേഹത്തിന്റെ മരണം. ക്ഷമിക്കാനും സഹിക്കാനും മാത്രം ഉദ്‌ബോധിപ്പിച്ച കൃസ്തുവിന്റെ പ്രതിപുരുഷന്മാരാണെന്നു സ്വയം വിശ്വസിക്കുന്നവരാണ് മൃതദേഹത്തോടുപോലും പ്രതികാരം തീര്‍ത്തത്.
തികഞ്ഞ വിശ്വാസിയായിരുന്നു ജേക്കബ്ബ് എന്നതാണ് യാഥാര്‍ത്ഥ്യം. തൊടുപുഴ എള്ളാട്ടുപുറം സിഎസ്‌ഐ പള്ളിയാണ് ജേക്കബിന്റെ ഇടവക പള്ളി. സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക രൂപവത്കരണ കമ്മിറ്റി കണ്‍വീനറായും പ്രഥമ അല്‍മായ സെക്രട്ടറിയായും രജിസ്ട്രാറായും സേവനം അനുഷ്ഠിച്ചു. സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെയും ഈസ്റ്റ് കേരള മഹായിടവകയുടെയും കൗണ്‍സില്‍ അംഗമായിരുന്നു. സിനഡ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായും സിനഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊക്കെയായിട്ടും അദ്ദേഹത്തിന്റെ ഒരു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ സങ്കുചിതനായി പോകുകയായിരുന്നു ബിഷപ്പ്.
മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് ചരിത്ര വിഭാഗം അധ്യാപകനായിരുന്നു ജേക്കബ്ബ്. പലപ്പോഴും കമ്യൂണിസ്റ്റുകാരോടാണ് സഭ ഇത്തരം സമീപനം സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇദ്ദേഹം കോണ്‍ഗ്രസ്സ്് അനുഭാവിയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായും സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in