മാണി രാജിവെച്ചെങ്കില്‍…

ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്ന ആരും ആഗ്രഹിക്കുന്ന ഒന്നാണിത്. ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണിത്. മാണിയാണ് കേസിലെ ഏക പ്രതി. ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ കേസെടുത്തിട്ടുള്ളത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും വിജിലന്‍സ് കണക്കിലെടുത്തിട്ടുണ്ട്. എസ് പി സുകേശനാണ് അന്വേഷണ ചുമതല. ഇനി മാണി ചെയ്യേണ്ടത് രാജിയാണ്. രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അതു സഹായിക്കും. കുറ്റവാളിയല്ലെങ്കില്‍ […]

mmmജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്ന ആരും ആഗ്രഹിക്കുന്ന ഒന്നാണിത്. ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണിത്. മാണിയാണ് കേസിലെ ഏക പ്രതി. ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ കേസെടുത്തിട്ടുള്ളത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും വിജിലന്‍സ് കണക്കിലെടുത്തിട്ടുണ്ട്. എസ് പി സുകേശനാണ് അന്വേഷണ ചുമതല.
ഇനി മാണി ചെയ്യേണ്ടത് രാജിയാണ്. രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അതു സഹായിക്കും. കുറ്റവാളിയല്ലെങ്കില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാം. എന്നാല്‍ ഏറെകാലമായി കേരള രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആരും അത് പ്രതീക്ഷിക്കുന്നില്ല. രാജിയില്ലെന്ന് മാണി പറഞ്ഞുകഴിഞ്ഞു.
മന്ത്രി കോഴ വാങ്ങിയതിനു വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ എസ്.പി: എം. രാജ്‌മോഹന്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാലേ ഇടപാടിന്റെ ഉള്ളറ രഹസ്യങ്ങള്‍ വെളിപ്പെടൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസുമായി ബന്ധപ്പെട്ടു മുപ്പതോളം പേരുടെ മൊഴി വിജിലന്‍സ് ശേഖരിച്ചിരുന്നു. ആരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി, അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ജേക്കബ് കുര്യന്‍, ജില്ലാ സെക്രട്ടറി സാജു ഡൊമിനിക്, ഉപദേശകസമിതിയംഗം ജോണ്‍ കല്ലാട്ട് എന്നിവരുടെ മൊഴികളാണത്രെ മാണിക്ക് വിനയായത്.
മൊഴിപ്പകര്‍പ്പുകള്‍, മന്ത്രിയുടേതുള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ തുടങ്ങി കൃത്യമായ തെളിവുകള്‍ നിരത്തിയാണ് എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് നടപടികളില്‍ ഇടപെടില്ല എന്ന ചെന്നിത്തലയുടെ തീരുമാനത്തോടെ കാര്യങ്ങള്‍ കൃത്യമായി. കോഴയായി ഒരുകോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണമെങ്കിലും 50 ലക്ഷം വാങ്ങിയതിനുമാത്രമേ ത്വരിതപരിശോധനയില്‍ വിജിലന്‍സ് പ്രത്യേകസംഘത്തിനു തെളിവു ലഭിച്ചുള്ളൂ. ബാക്കിത്തുക നല്‍കിയോ?, നല്‍കിയെങ്കില്‍ ആര്, എപ്പോള്‍, എവിടെവച്ച് എന്ന്‌നറിയാന്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണി കൈപ്പറ്റിയതു കോഴയല്ല, പാര്‍ട്ടി ഫണ്ടാണെന്ന വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂഷന്‍ (ഡി.ഡി.പി) ശശീന്ദ്രന്റെ നിലപാട് വിജിലന്‍സ് ഡയറക്ടര്‍ തള്ളിയിരുന്നു.
ജനാധിപത്യവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അഴിമതി മാറിയ സാഹചര്യത്തിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇത്തരം ആരോപണങ്ങള്‍ നേരിടുമ്പോള്‍ തന്നെ രാജിവെച്ച നിരവധി മന്തിമാരുടെ ചരിത്രം ഇന്ത്യയിലുണ്ട്. എന്തുകൊണ്ട് ആ ധാര്‍മ്മികത നാം കൈവിടുന്നു? മാണിയെ രാജിവെക്കാനാണ് അഭ്യുദയകാംക്ഷികള്‍ ഉപദേശിക്കേണ്ടത്. മാത്രമല്ല, മദ്യനയം തകര്‍ക്കാനുള്ള ഗൂഢാലാചോനയും അന്വേഷിക്കണം. അതിനായി കൈക്കൂലി കൊടുത്തവര്‍ക്കെതിരേയും നടപടിവേണം. കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും കുറ്റം തന്നെ.
മാണിക്കെതിരെ ശക്തമായി രംഗത്തുവരാന്‍ സിപിഎമ്മിനു ചെറിയ മടിയുണ്ട്. അതിനുകാരണം വ്യക്തം. എന്നാല്‍ അതിനെ ഒഴികഴിവായി കാണുകയല്ല മാണി ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply