മലയാളിയെ സാക്ഷരരാക്കിയത് വല്ലച്ചിറ മാധവനും…

മലയാളിയെ സമ്പൂര്‍ണ്ണ സാക്ഷരരാക്കിയത് സാക്ഷരതായജ്ഞമാണെന്നു വെപ്പ്. അതിന്റെ ഗുണം പ്രത്യക്ഷത്തിലുണ്ടായത് പൈങ്കിളി വാരികകള്‍ക്കായിരുന്നു എന്ന പഠനം അവിടെ നില്‍ക്കട്ടെ. പണ്ട് കേരളത്തെ സാക്ഷരരാക്കിയതില്‍ ദേശീയ, നവോത്താന, ഇടതുപക്ഷ പ്രസ്ഥാനങ്ങളും ക്രിസ്ത്യന്‍ മിഷണറിമാരും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് ഈ കടമ നിര്‍വ്വഹിച്ച ചിലരുണ്ടായിരുന്നു. അതിലൊരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച വല്ലച്ചിറ മാധവന്‍. മുട്ടത്തുവര്‍ക്കി, കാനം, കോട്ടയം പുഷ്പനാഥ് തുടങ്ങിയവര്‍ക്കൊപ്പം ഒരു കാലത്ത് മലയാളിയുടെ വായനയില്‍ നിറഞ്ഞു നിന്നു ഇദ്ദേഹം. പുതുതലമുറക്ക് കാര്യമായി അറിയാത്തതിനാലും വിഎസും രാഘവന്‍ മാഷും […]

Untitled-1

മലയാളിയെ സമ്പൂര്‍ണ്ണ സാക്ഷരരാക്കിയത് സാക്ഷരതായജ്ഞമാണെന്നു വെപ്പ്. അതിന്റെ ഗുണം പ്രത്യക്ഷത്തിലുണ്ടായത് പൈങ്കിളി വാരികകള്‍ക്കായിരുന്നു എന്ന പഠനം അവിടെ നില്‍ക്കട്ടെ. പണ്ട് കേരളത്തെ സാക്ഷരരാക്കിയതില്‍ ദേശീയ, നവോത്താന, ഇടതുപക്ഷ പ്രസ്ഥാനങ്ങളും ക്രിസ്ത്യന്‍ മിഷണറിമാരും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് ഈ കടമ നിര്‍വ്വഹിച്ച ചിലരുണ്ടായിരുന്നു. അതിലൊരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച വല്ലച്ചിറ മാധവന്‍. മുട്ടത്തുവര്‍ക്കി, കാനം, കോട്ടയം പുഷ്പനാഥ് തുടങ്ങിയവര്‍ക്കൊപ്പം ഒരു കാലത്ത് മലയാളിയുടെ വായനയില്‍ നിറഞ്ഞു നിന്നു ഇദ്ദേഹം. പുതുതലമുറക്ക് കാര്യമായി അറിയാത്തതിനാലും വിഎസും രാഘവന്‍ മാഷും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതിനാലും ഈ മരണ ംകാര്യമായി അറിയാതെ പോയി.
മുന്നൂറിനടുത്ത് പുസ്തകങ്ങളുടെ രചയിതാവാണ് വല്ലച്ചിറ മാധവന്‍. സാധാരണ ഭാഷയില്‍ എല്ലാം പൈങ്കിളികള്‍. ഒരു കാലത്ത് മംഗളം, മനോരമ പോലുള്ള വാരികകളിലെ താരം. എന്നാല്‍ മലയാളി അവയുടെ വായന നിര്‍ത്തിയത് പ്രബുദ്ധരായതുകൊണ്ടൊന്നുമല്ല. ഇത്തരം നോവലുകള്‍ വായിക്കാതെ തന്നെ കാണാനുള്ള അവസരം ടിവിയില്‍ കൂടി ലഭിച്ചതോടെയായിരുന്നു.
എന്തായും നമുക്ക് നന്ദിവേണം. മുകളില്‍ സൂചിപ്പിച്ച പ്രസ്ഥാനങ്ങളോടൊപ്പം നമ്മെ സാക്ഷരരാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്കിനോട്. അതുകൊണ്ട് എന്തുഗുണം എന്ന ചോദ്യം അപ്രസക്തം. കാരണം അതു ചോദിച്ചാല്‍ മറ്റനവധി ചോദ്യങ്ങളും ചോദിക്കേണ്ടിവരുമെന്നതുതന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply