മദനി : അനന്തമായി തുടരുന്ന മനുഷ്യാവകാശ ലംഘനം
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് തല്‍ക്കാലം ജാമ്യം അനുവദിക്കാനാവില്ലെന്നും ആരോഗ്യം സാധാരണ നിലയിലാകുന്നതുവരെ ചികിത്സ നല്‍കാമെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം വീണ്ടും. ഒപ്പം നീതിപീഠത്തിന്റെ ഒരു തമാശയും. ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തില്‍ ഇനി ജാമ്യം ആവശ്യമില്ലല്ലോ എന്ന്. കേസിന്റെറ മുഴുവന്‍ വിശദാംശങ്ങളും കേള്‍ക്കേണ്ടതുണ്ട് എന്ന അഭിഭാഷകന്റെ ആവശ്യത്തെത്തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാലാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മദനിക്കു നിഷേധിക്കുന്നത് സ്വാഭാവികനീതിയാണെന്നു മനസ്സിലാക്കാല്‍ വക്കീലോ സുപ്രിംകോടതി ജഡ്ജിയോ ആകണ്ട. അല്‍പ്പം മനുഷ്യത്വവും നൈതികബോധവും ഉണ്ടായാല്‍ മതി. ആരോഗ്യം വീണ്ടെടുത്ത് നേത്ര […]
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് തല്‍ക്കാലം ജാമ്യം അനുവദിക്കാനാവില്ലെന്നും ആരോഗ്യം സാധാരണ നിലയിലാകുന്നതുവരെ ചികിത്സ നല്‍കാമെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം വീണ്ടും. ഒപ്പം നീതിപീഠത്തിന്റെ ഒരു തമാശയും. ചികിത്സ ലഭ്യമാകുന്ന സാഹചര്യത്തില്‍ ഇനി ജാമ്യം ആവശ്യമില്ലല്ലോ എന്ന്. കേസിന്റെറ മുഴുവന്‍ വിശദാംശങ്ങളും കേള്‍ക്കേണ്ടതുണ്ട് എന്ന അഭിഭാഷകന്റെ ആവശ്യത്തെത്തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാലാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മദനിക്കു നിഷേധിക്കുന്നത് സ്വാഭാവികനീതിയാണെന്നു മനസ്സിലാക്കാല്‍ വക്കീലോ സുപ്രിംകോടതി ജഡ്ജിയോ ആകണ്ട. അല്‍പ്പം മനുഷ്യത്വവും നൈതികബോധവും ഉണ്ടായാല്‍ മതി.
ആരോഗ്യം വീണ്ടെടുത്ത് നേത്ര ശസ്ത്രക്രിയ കഴിഞ്ഞ ശേഷം മാത്രമേ മഅദനിയെ ജയിലിലേക്ക് മാറ്റാവൂയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഈ മദനിയോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തെ ന്യായീകരിക്കുന്നില്ല.
ജാമ്യാപേക്ഷ കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് മഅദനിക്ക് ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ചികിത്സ ഉറപ്പാക്കാനുള്ള സുപ്രീംകോടതിയുടെ ജനവരി 29ലെ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് മഅദനി ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും അടിയന്തരമായി ചികിത്സ നല്‍കാന്‍ കര്‍ണാടകത്തിനോട് നിര്‍ദേശിച്ചത്.
മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശത്തെ കുറിച്ചാണല്ലോ ഇപ്പോള്‍ സജീവചര്‍ച്ച. തീര്‍ച്ചയായും അതില്‍ ശരിയുണ്ടാകാം. മുഖ്യമന്ത്രിക്ക് സ്വാഭാവികനീതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നല്ലത്. വിധിക്കുമുമ്പ് കോടിയേരി ജഡ്ജിയെ കണ്ടതായും റിപ്പോര്‍ട്ടു വന്നിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഗൗരവമായ വിഷയമാണ് മദനിയുടേത്. അതേകുറിച്ച് ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ പരാതിയില്ല. തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പിഡിപിക്ക് കഴിവില്ലാത്ത അവസ്ഥയായതിനാല്‍ തിരഞ്ഞെടുപ്പുവേളയില്‍ പോലും ആരും ഇതുന്നയിക്കുന്നില്ല. ഇതാണ് മലയാളിയുടെ നീതിബോധവും പ്രബുദ്ധതയും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in