മതസ്ഥാപനങ്ങള്‍ക്കുള്ള ഭൂപരിധി ഇളവ് റദ്ദാക്കണമെന്ന് നിര്‍ദ്ദേശം.

മതസ്ഥാപനങ്ങള്‍ക്കടക്കം ഭൂപരിധിക്ക് ഇളവ് നല്‍കിയത് റദ്ദാക്കണമെന്ന ദേശീയ ഭൂപരിഷ്‌കരണ കരട് നയത്തില്‍ നിര്‍ദേശം. തോട്ടങ്ങള്‍ക്കടക്കം 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാന്‍ ആരേയും അനുവദിക്കരുതെന്നാണ് ദേശീയ കരട് നയത്തിലെ നിര്‍ദേശം. നയം നടപ്പായാല്‍ സംസ്ഥാനത്തെ പല മതസ്ഥാപനങ്ങളുടെയും പക്കലുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കേണ്ടി വരും. പശ്ചിമഘട്ട സംരക്ഷണത്തിനു പുറകെ ഇത് പുതിയൊരു വിവാദത്തിനു കാരണമാകും. 1963ലെ കേരള ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വെക്കാവുന്നത് 15 ഏക്കര്‍ മാത്രമാണ്. അന്ന് തോട്ടങ്ങള്‍ ഒഴിവാക്കിയിരുന്നു അവക്കടക്കം […]

chuech

മതസ്ഥാപനങ്ങള്‍ക്കടക്കം ഭൂപരിധിക്ക് ഇളവ് നല്‍കിയത് റദ്ദാക്കണമെന്ന ദേശീയ ഭൂപരിഷ്‌കരണ കരട് നയത്തില്‍ നിര്‍ദേശം. തോട്ടങ്ങള്‍ക്കടക്കം 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാന്‍ ആരേയും അനുവദിക്കരുതെന്നാണ് ദേശീയ കരട് നയത്തിലെ നിര്‍ദേശം. നയം നടപ്പായാല്‍ സംസ്ഥാനത്തെ പല മതസ്ഥാപനങ്ങളുടെയും പക്കലുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കേണ്ടി വരും. പശ്ചിമഘട്ട സംരക്ഷണത്തിനു പുറകെ ഇത് പുതിയൊരു വിവാദത്തിനു കാരണമാകും.
1963ലെ കേരള ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു കുടുംബത്തിന് കൈവശം വെക്കാവുന്നത് 15 ഏക്കര്‍ മാത്രമാണ്. അന്ന് തോട്ടങ്ങള്‍ ഒഴിവാക്കിയിരുന്നു അവക്കടക്കം ഭൂപരിധി നിശ്ചയിക്കണമെന്നാണ് കരടിലെ ശിപാര്‍ശ. ഒപ്പം മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മത്സ്യംവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഭൂപരിധിയില്‍ നിന്ന് ഇളവ് നല്‍കിയത് റദ്ദാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം തയാറാക്കിയ കരട് ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കേരളത്തിന് ഉടനെ ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടി വരും.
സര്‍ക്കാറിന് മിച്ചഭൂമി നല്‍കുന്നത് ഒഴിവാക്കാന്‍ പലരും അന്നുതന്നെ മതസ്ഥാപനങ്ങള്‍ക്ക് ഭൂമി ദാനം ചെയ്തിരുന്നു. അങ്ങനെയാണ് സംസ്ഥാനത്ത് മതസ്ഥാപനങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ ഭൂമി ലഭിച്ചത്. സ്വകാര്യവ്യക്തികള്‍ മതസംഘടനകള്‍ക്കോ സന്നദ്ധ സ്ഥാപനങ്ങള്‍ക്കോ സംഭാവന ചെയ്ത ഭൂമിയുടെ കൃത്യമായ കണക്കെടുത്ത് നിയമവിരുദ്ധമായ കൈവശങ്ങള്‍ ഒഴിവാക്കി ഭൂരഹിത ദരിദ്രര്‍ക്ക് വിതരണം ചെയ്യണമെന്ന നിര്‍ദേശവും കരടിലുണ്ട്. ഉടമസ്ഥാവകാശത്തിന് പുറമെ കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയും നിര്‍ണയിക്കണമെന്ന് കരട് നയത്തിലുണ്ട്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള അധികാരം പട്ടികവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളയിടങ്ങളില്‍ ഗ്രാമസഭക്ക് നല്‍കണമെന്ന് നിര്‍ദേശം. അല്ലാത്തയിടങ്ങളില്‍ ആര്‍.ഡി.ഒക്കാണ് അധികാരം. വരുംദിവസങ്ങളില്‍ സംസ്ഥാനം കാണാന്‍ പോകുന്നത് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply