മതവിദ്യാര്‍ത്ഥികള്‍ക്കുപകരം ക്ലീനറെ ബലിയാടാക്കുന്നു….?
പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവം വിവാദത്തിലായിരിക്കു കയാണല്ലോ. പോലീസും മാനേജ്‌മന്റും ചേര്‍ന്ന് മതവിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ പാവപ്പെട്ട ബസ് ക്ലീനറെ ബലിയാടാക്കുകയാണെന്നാണ് പരാതി. നാട്ടുകാര്‍ സജീവമായി രംഗത്തെത്തിയതോടെ ആ ശ്രമം തകര്‍ന്നിരിക്കുകയാണ്. തിരിച്ചറിയല്‍ പരേഡില്‍ കുട്ടി തിരിച്ചറിഞ്ഞ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ അറസ്റ്റ് നാദാപുരം സിഐ എ.എസ് സുരേഷ്‌കുമാര്‍ രേഖപ്പെടുത്തി. ഇവര്‍ സ്‌കൂളില്‍ മതപഠനത്തിന് എത്തിയവരാണത്രെ. ഏതാനും ദിവസങ്ങളായി ഈ സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് ചോദ്യം […]
പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവം വിവാദത്തിലായിരിക്കു കയാണല്ലോ. പോലീസും മാനേജ്‌മന്റും ചേര്‍ന്ന് മതവിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ പാവപ്പെട്ട ബസ് ക്ലീനറെ ബലിയാടാക്കുകയാണെന്നാണ് പരാതി. നാട്ടുകാര്‍ സജീവമായി രംഗത്തെത്തിയതോടെ ആ ശ്രമം തകര്‍ന്നിരിക്കുകയാണ്. തിരിച്ചറിയല്‍ പരേഡില്‍ കുട്ടി തിരിച്ചറിഞ്ഞ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ അറസ്റ്റ് നാദാപുരം സിഐ എ.എസ് സുരേഷ്‌കുമാര്‍ രേഖപ്പെടുത്തി. ഇവര്‍ സ്‌കൂളില്‍ മതപഠനത്തിന് എത്തിയവരാണത്രെ.
ഏതാനും ദിവസങ്ങളായി ഈ സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്‌തുവരികയായിരുന്നു. ഇതിനിടയിലാണ് സംഭവത്തിന് മറ്റൊരു വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് സ്‌കൂളിലെ ബസ് ക്ലീനറെ പോലീസ് അറസ്റ്റു ചെയ്‌തു. ബസ് ക്ലീനര്‍ മുനീറാണ് കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ഇതിനെതിരെ വന്‍ തോതില്‍ ജനരോക്ഷം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് മുനീറിനെ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ പരേഡ് നടത്തി. തിരിച്ചറിയല്‍ പരേഡില്‍ കുട്ടി മുനീറിനെ തിരിച്ചറിയുകയും ഇയാളല്ല ഉപദ്രവിച്ചതെന്ന് പറയുകയും ചെയ്‌തു. പിന്നീട് പയ്യോളി മജിസ്‌ട്രേറ്റ് വന്ദന കുട്ടിയുടെ രഹസ്യമൊഴി എടുത്തു. ഇതിലും സീനിയര്‍ വിദ്യാര്‍ഥികളാണ് ഉപദ്രവിച്ചതെന്ന നിലപാടില്‍ കുട്ടി ഉറച്ചു നിന്നു. തിരിച്ചറിഞ്ഞ മൂന്നുപേരില്‍ ഒരാളെ നേരിട്ടു കണ്ടതോടെ കുട്ടി അലറികരഞ്ഞിരുന്നുവെന്നും പോലീസിലെ ചിലര്‍ രഹസ്യമായി പറഞ്ഞു. ഇതാണ് മുനീറിനെ പ്രതിയാക്കുന്നതില്‍ നിന്ന് പോലീസിന് പിന്നോട്ട് പോകേണ്ടി വന്നത്.
സംഭവം നടന്നുവെന്നു പറയുന്ന കഴിഞ്ഞ മാസം 30-ാം തീയതി മുനീര്‍ സ്‌കൂളില്‍ അവധിയായിരുന്നു. തന്റെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഇയാള്‍ അവധിയെടുത്തിരുന്നത്. ഈ സംഭവം മുനീറിന്റൈ ഉമ്മയും സഹോദരിയും പോലീസ് സ്‌റ്റേഷനുമുന്നിലെത്തി കരഞ്ഞു പറഞ്ഞതോടെ നാട്ടുകാരും കൂടി. അങ്ങനെയാണ് പോലീസ് ശ്രമം പാളിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്ന മുനീര്‍ പറയുന്നു. കുറ്റമേല്‍ക്കാന്‍ തന്നെ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും മുനീര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച കുട്ടികളെയെല്ലാം തിരിച്ചയച്ച് സ്‌കൂളില്‍ തിരിച്ചെത്തിയശേഷം വീട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂള്‍ ജീവനക്കാരില്‍ ഒരാളാണ്‌തന്നെ മൊബൈല്‍ ഫോണില്‍ തിരിച്ചുവിളിച്ചത്. അവിടെയെത്തിയപ്പോള്‍ അവിടെ തന്നെ കാത്ത് രണ്ടുപേര്‍നിന്നിരുന്നു. അവര്‍ക്കൊപ്പം പോകാനാണ് തന്നോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് നാദാപുരം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നീട് പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെവച്ച് സ്‌കൂളില്‍ നടന്ന സംഭവം അറിയാമല്ലോ, പീഡനത്തിനിരയായ കുട്ടി നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് കുട്ടിയെ പീഡിപ്പിച്ച കുറ്റം ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് വിവസ്‌ത്രനാക്കി തോര്‍ത്തുകൊണ്ട് കൈ പിറകിലേക്ക് കെട്ടി ക്രൂരമായി മര്‍ദിച്ചു. മര്‍ദനം അസഹ്യമായപ്പോഴാണ് കുറ്റം ഏറ്റെടുക്കാമെന്ന് അറിയിച്ചത്. ഇതേതുടര്‍ന്നാണ് മര്‍ദനം നിര്‍ത്തിയത്.
തുടര്‍ന്ന് പോലീസ് പറഞ്ഞുതന്നത് തന്നെകൊണ്ട് പലവട്ടം ആവര്‍ത്തിച്ചു പറയിപ്പിച്ചു. ബാത്ത്‌റൂമിലേക്ക് വരികയായിരുന്ന രണ്ടു കുട്ടികളില്‍ ഒരാളെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് മുറിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പറയണമെന്ന് പഠിപ്പിച്ചു. അക്കാര്യം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്‌തു. മര്‍ദ്ദിച്ച പോലീസുകാരെ അറിയാമെന്നും മുനീര്‍ പറയുന്നു.
കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും മതവിദ്യാര്‍ത്ഥികളെ രക്ഷിക്കാനും ക്ലീനറെ ബലികൊടുക്കാനുമാണ് മാനേജ്‌മെന്റിന്റെ ശ്രമം. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് മുനീര്‍തന്നെയാണെന്നാണ് അവരുടെ നിലപാട്. നിരപരാധികളായ കുട്ടികളെ കുടുക്കിയ അന്വേഷണ സംഘത്തെ മാറ്റണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in