മതമില്ലാത്ത ജീവന്‍ വേണ്ടെന്ന് സര്‍ക്കാരും സാമുദായിക – മത സംഘടനകളും
മതമില്ലാത്ത ജീവനുകള്‍ വേണ്ടെന്ന് സാമുദായിക – മത സംഘടനകള്‍ക്കൊപ്പം സര്‍ക്കാരും പറയുന്ന അവസ്ഥയിലേക്ക് കേരളം മാറുന്നു. മിശ്രവിവാഹങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതാകട്ടെ സാമുദായിക സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണെന്നാണ് ആരോപണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം നല്‍കിയ നാരായണഗുരുവിന്റെ അനുയായികളടക്കം മദ്യത്തിലെന്ന പോലെ ഇക്കാര്യത്തിലും നിലപാട് മാറ്റിയിരിക്കുകയാണ്. നേരത്തെ ശ്രീനാരായണഗുരു ക്ഷേത്രങ്ങളില്‍ ജാതി – മത പരിഗണനകളില്ലാതെ ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. തലേദിവസം പോയി വിവരമറിയിച്ചാല്‍ പിറ്റേന്നു തന്നെ […]
മതമില്ലാത്ത ജീവനുകള്‍ വേണ്ടെന്ന് സാമുദായിക – മത സംഘടനകള്‍ക്കൊപ്പം സര്‍ക്കാരും പറയുന്ന അവസ്ഥയിലേക്ക് കേരളം മാറുന്നു. മിശ്രവിവാഹങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതാകട്ടെ സാമുദായിക സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണെന്നാണ് ആരോപണം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം നല്‍കിയ നാരായണഗുരുവിന്റെ അനുയായികളടക്കം മദ്യത്തിലെന്ന പോലെ ഇക്കാര്യത്തിലും നിലപാട് മാറ്റിയിരിക്കുകയാണ്. നേരത്തെ ശ്രീനാരായണഗുരു ക്ഷേത്രങ്ങളില്‍ ജാതി – മത പരിഗണനകളില്ലാതെ ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. തലേദിവസം പോയി വിവരമറിയിച്ചാല്‍ പിറ്റേന്നു തന്നെ വിവാഹം കഴിക്കാമായിരുന്നു. മിശ്രവിവാഹം കഴിക്കുന്നവര്‍ക്കും പ്രണയവിവാഹം കഴിക്കുന്നവര്‍ക്കുമൊക്കെ അതൊരു അനുഗ്രഹമായിരുന്നു. എന്നാല്‍ മിക്ക ക്ഷേത്രങ്ങളും ഇപ്പോഴത് അനുവദിക്കുന്നില്ല. വരന്‍ ഹിന്ദുവാകണമെന്ന് ഇപ്പോള്‍ നിര്‍ബന്ധമാണ്. വധു ഏതു ജാതിയും മതവുമാകാം. ഇത്തരം തീരുമാനമെടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തമായ വിശദീകരണമൊന്നുമില്ല. അടുത്തുതന്നെ വരന്‍ ഈഴവനാകണമെന്ന നിബന്ധനയും വരാനിടയുണ്ടത്രെ.
വരന്‍ ഹിന്ദുവാണെങ്കില്‍ മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹിന്ദു മാരേജ് ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്യാനാകൂ എന്നും അതിനാലാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ കാരണമെന്നും ചില ശ്രീനാരായണ ക്ഷേത്ര കമ്മിറ്റിക്കാര്‍ പറയുന്നുണ്ട്. തികച്ചും സ്‌ത്രീവിരുദ്ധമായ സമീപനമാണിതെന്ന ആരോപണം ശക്തമാണ്. അതേസമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇത്തരത്തിലുളള വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല. മിശ്രവിവാഹമാണെങ്കില്‍ രജിസ്‌റ്റര്‍ ഓഫീസില്‍ തന്നെ പോകാനാണവര്‍ ആവശ്യപ്പെടുന്നത്. മറ്റുവിവാഹങ്ങള്‍ക്ക് തടസ്സമൊന്നുമില്ല. രജിസ്റ്റര്‍ ഓഫീസിലാണെങ്കില്‍ ഇപ്പോള്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നുള്ളു. അതനുസരിച്ച് നോട്ടീസിടുകയും ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെടുകയും ചെയ്യും. ഫലത്തില്‍ വിവാഹം നടക്കാതിരിക്കുകയോ, ശ്രീനാരായണഗുരു ക്ഷേത്രങ്ങളില്‍ വെച്ച് വിവാഹിതരായവര്‍ പോലും പ്രശ്‌നത്തിലാവുകയും ചെയ്യുകയാണത്രെ.
സാമുദായിക – മത സംഘടനകളുടെ സമ്മര്‍ദ്ദമാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പുറകിലത്രെ. അതേസമയം തങ്ങളുടെ മതവിഭാഗത്തില്‍ പെടുന്ന പുരുഷന്മാര്‍ മിശ്രവിവാഹത്തിനു തയ്യാറാകുന്നതിനെ ഇവരാരും കാര്യമായി എതിര്‍ക്കുന്നില്ല. പെണ്‍കുട്ടിയെ തങ്ങളുടെ വിശ്വാസത്തിലേക്കു മാറ്റാമെന്ന പ്രതീക്ഷയാണത്രെ അതിനു പുറകില്‍. അങ്ങനെ സമുദായത്തെ വലുതാക്കാം. അക്കാര്യത്തില്‍ എല്ലാ വിഭാഗക്കാരും ഒരേപോലെയാണ് ചിന്തിക്കുന്നത്. തൃശൂരിലെ പ്രമുഖ കൃസ്‌ത്യന്‍ സഭ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി മറ്റൊരു സഭയിലെ ബിഷപ്പ് തന്നെ അടുത്തയിടെ സ്വകാര്യസംഭാഷണത്തില്‍ പറയുകയുണ്ടായി. തിരിച്ചുള്ള വിവാഹങ്ങളെ അവരൊരുതരത്തിലും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഫലത്തില്‍ പ്രണയിച്ചോ അല്ലാതേയോ മിശ്രവിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു നിലനിന്നിരുന്ന സാധ്യതകള്‍ പോലും പ്രബുദ്ധമാണെന്നഹങ്കരിക്കുന്ന കേരളത്തില്‍ ഇല്ലാതാവുകയാണെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in