ഭൂരഹിതരില്ലാത്ത കേരളം പ്രഖ്യാപനം മാത്രം ; രണ്ടു ലക്ഷത്തിലധികം പേര്‍ പുറമ്പോക്കില്‍
സജിത്ത് പരമേശ്വരന്‍ ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് തെറ്റായ കണക്കുകള്‍. സംസ്ഥാനത്ത് ഭൂരഹിതരില്ലാത്ത ആദ്യത്തെ ജില്ലയായി 2013 നവംബര്‍ ഒന്നിനു പ്രഖ്യാപിച്ച കണ്ണൂരില്‍ ഭൂരഹിതര്‍ക്കു ലഭ്യമാക്കിയെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമി ചെങ്കുത്തായ മേഖലകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശം. പതിനെണ്ണായിരം പേര്‍ക്ക് ഇവിടെ ഭൂമി നല്‍കിയെന്നാണ് റവന്യു വകുപ്പിന്റെ അവകാശവാദം. കടലിനെ ആശ്രയിച്ച് നിത്യവൃത്തി കഴിക്കുന്ന അരയ സമുദായത്തില്‍പ്പെട്ട ഭൂരഹിതര്‍ക്കു നല്‍കിയത് കടലില്‍ നിന്ന് 70 കി.മീറ്റര്‍ അകലെ പാറക്കെട്ടുകളും ചെങ്കല്ലും നിറഞ്ഞ മേഖല. വെള്ളോറ, ടാങ്കോല്‍, […]
ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് തെറ്റായ കണക്കുകള്‍. സംസ്ഥാനത്ത് ഭൂരഹിതരില്ലാത്ത ആദ്യത്തെ ജില്ലയായി 2013 നവംബര്‍ ഒന്നിനു പ്രഖ്യാപിച്ച കണ്ണൂരില്‍ ഭൂരഹിതര്‍ക്കു ലഭ്യമാക്കിയെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമി ചെങ്കുത്തായ മേഖലകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശം. പതിനെണ്ണായിരം പേര്‍ക്ക് ഇവിടെ ഭൂമി നല്‍കിയെന്നാണ് റവന്യു വകുപ്പിന്റെ അവകാശവാദം.
കടലിനെ ആശ്രയിച്ച് നിത്യവൃത്തി കഴിക്കുന്ന അരയ സമുദായത്തില്‍പ്പെട്ട ഭൂരഹിതര്‍ക്കു നല്‍കിയത് കടലില്‍ നിന്ന് 70 കി.മീറ്റര്‍ അകലെ പാറക്കെട്ടുകളും ചെങ്കല്ലും നിറഞ്ഞ മേഖല. വെള്ളോറ, ടാങ്കോല്‍, ആലപറമ്പ്, പൊരിങ്ങോം, വയക്കര, കക്കറ, പന്നിയൂര്‍ വില്ലേജുകളില്‍ കിട്ടിയ ഭൂമി വാസയോഗ്യമല്ലാത്തതിനാല്‍ ഭൂരഹിതരില്‍ പലരും ഇപ്പോഴും കടല്‍തീരത്തെ പുറമ്പോക്കുകളിലാണ്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ അകലെ മലമുകളില്‍ കിട്ടിയ ഭൂമിയില്‍ എങ്ങനെ കഴിയുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.മൂന്നു സെന്റ് വീതം ഭൂമി അനുവദിക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും അവിടെ താമസിക്കാന്‍ കഴിയാതെ പുറമ്പോക്കിലേക്കു മടങ്ങിയിട്ടും സര്‍ക്കാര്‍ കണക്ക് തിരുത്തിയിട്ടില്ല. ചില മേഖലയില്‍ വിതരണം ചെയ്‌തെന്ന് അവകാശപ്പെടുന്ന മൂന്നു സെന്റ് ഏതാണെന്ന് കാട്ടിക്കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു. ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ച് രണ്ടു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഇരുപതിന് കണ്ണൂരില്‍ വീണ്ടും പട്ടയ വിതരണം നടന്നതും പ്രഖ്യാപനത്തിലെ കള്ളക്കളി വിളിച്ചറിയിക്കുന്നു.
കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം എന്ന പേരില്‍ ഏക്കറു കണക്കിനു ഭൂമിയാണു നല്‍കുന്നത്. ഇവര്‍ക്ക് വരുമാന പരിധി മൂന്നു ലക്ഷം വരെയായിരിക്കെ, മൂന്നു സെന്റ് ഭൂമി ലഭിക്കുന്ന പാവപ്പെട്ടവന് വരുമാനപരിധി ഒരു ലക്ഷമായി നിജപ്പെടുത്തിയത് നീതിനിഷേധമാണെന്ന ആക്ഷേപം ശക്തമാണ്. ഭൂരഹിതരായവരില്‍ 25 ശതമാനത്തിനു പോലും മൂന്നു സെന്റ് വീതം ഭൂമി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മൂന്നു സെന്റില്‍ എങ്ങനെ ജീവിക്കുമെന്ന് അധികൃതര്‍ ചിന്തിച്ചിട്ടുമില്ല.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം 10,271 കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം വിതരണം ചെയ്‌തെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ സ്വന്തമായി വീടില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒന്നും ചെയ്തിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വന്തമായി വീടില്ലാത്ത 4,70,606 കുടുംബങ്ങളുണ്ടെന്നാണ് സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഭവന നിര്‍മാണ ബോര്‍ഡിന്റെ പക്കലാകട്ടെ ഇത്തരത്തിലുള്ള യാതൊരു കണക്കുമില്ല. ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 2.91 ലക്ഷമാണ് (2,91,396). ലാന്‍ഡ് റവന്യൂ കമ്മിഷന്റെ കണക്കുപ്രകാരം ഭൂമിയില്ലാത്ത ഭവനരഹിതരുടെ എണ്ണം 1.79 ലക്ഷമാണെങ്കിലും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 2,42,980 പേരാണ് അപേക്ഷ നല്‍കിയത്.
ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഇടുക്കിയിലാണ്. 36732 കുടുംബങ്ങളാണ് അവിടെ താല്‍ക്കാലിക ഷെഡിലും മറ്റും കഴിയുന്നത്. 12,525 കുടുംബങ്ങള്‍ക്ക് അവിടെ ഭൂമിയും വീടുമില്ല. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ എറണാകുളത്ത് ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ 34,746 ആണ്. ഭൂമിയും വീടുമില്ലാത്തത് 15084 പേര്‍ക്ക്.
ഏറ്റവും കുറവ് ഭവനരഹിതരും ഭൂരഹിതരുമുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്. അവിടെ ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 9097 മാത്രമാണ്. ഭൂരഹിതരുടെ എണ്ണം 5342. ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍, ഭൂമിയും വീടുമില്ലാത്തവര്‍ എന്നീ ക്രമത്തില്‍ മറ്റ് ജില്ലകളിലെ കണക്ക് ചുവടെ. തിരുവനന്തപുരം: 22,83733,229; കൊല്ലം: 25,33616,776; ആലപ്പുഴ: 32,8878329; പത്തനംതിട്ട: 12,3356727; കോട്ടയം: 13,30110,186; തൃശൂര്‍: 17,28211146; പാലക്കാട്: 12,19432,505; മലപ്പുറം: 20,9239627; വയനാട്: 24,1445866; കോഴിക്കോട്: 15,9376222; കണ്ണൂര്‍: 13,6434746; കാസര്‍ഗോഡ്: 90975342.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in