ഭൂപ്രക്ഷോഭത്തിന് തയ്യാറാകുക
മെയ് 2ന് തിരുവനന്തപുരത്ത് വെച്ചു നടന്ന ഭൂസമരകണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയം ഹാരിസണ്‍ മലയാളം ,കണ്ണന്‍ദേവന്‍ തുടങ്ങി ഏതാനും തോട്ടം കുത്തകകള്‍ കേരളത്തില്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കിയിരിക്കുന്ന അഞ്ചു ലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും ദലിത് ആദിവാസികള്‍ക്കും ഉള്‍പ്പെടെ ദരിദ്ര ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് പുരോഗമന ജനാധിപത്യ ശക്തികളും വിപ്ലവശക്തികളും കഴിഞ്ഞ ഒന്നര ദശക ക്കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഈ കുത്തകകള്‍ ഇങ്ങനെ കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തെ […]
മെയ് 2ന് തിരുവനന്തപുരത്ത് വെച്ചു നടന്ന ഭൂസമരകണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയം
ഹാരിസണ്‍ മലയാളം ,കണ്ണന്‍ദേവന്‍ തുടങ്ങി ഏതാനും തോട്ടം കുത്തകകള്‍ കേരളത്തില്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കിയിരിക്കുന്ന അഞ്ചു ലക്ഷത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും ദലിത് ആദിവാസികള്‍ക്കും ഉള്‍പ്പെടെ ദരിദ്ര ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് പുരോഗമന ജനാധിപത്യ ശക്തികളും വിപ്ലവശക്തികളും കഴിഞ്ഞ ഒന്നര ദശക ക്കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഈ കുത്തകകള്‍ ഇങ്ങനെ കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തെ പൂര്‍ണ്ണമായും ശരി വെക്കുന്നതാണു് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സി ക്രട്ടറിയായിരുന്ന നിവേദിത പി ഹരന്റേയും, ജസ്റ്റിസ് മനോഹ4ന്‍ കമ്മിറ്റിയുടേയും ഇപ്പോള്‍ ഡോ: എം.ജി.രാജമാണിക്കത്തിന്റേയും സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍.വിദേശ കമ്പനികളുടേയും അവരുടെ ബിനാമികളുടേയും ഭരണഘടനാവിരുദ്ധമായ നടപടികളെക്കുറിച്ചും കയ്യേറ്റങ്ങളെക്കുറിച്ചും സമഗ്രവും വസ്തുനിഷ്ഠവുമായ നിരീക്ഷണങ്ങളാണു് രാജമാണിക്യം മുന്നോട്ട് വെച്ചിട്ടുള്ളല്‍. 2016ല്‍ സമര്‍പ്പിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ടില്‍
സര്‍ക്കാര്‍ ഒര് നടപടികളും ഇത് വരെ സ്വീകരിച്ചിട്ടില്ല.
കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്‌കരണ നടപടികളില്‍ മണ്ണില്‍ പണിയെടുക്കുന്ന ദരിദ്രരും – ഭൂരഹിതരുമായ കര്‍ഷക- കര്‍ഷക തൊഴിലാളികളെയും ,നൂറ്റാണ്ടുകളായി ജാതീയ അടിച്ചമര്‍ത്തലിന്‍ കീഴില്‍ ദുരിതമനുഭവിക്കുന്ന ദലിത് – ആദിവാസി ജന വിഭാഗങ്ങളെയും അവഗണിക്കുകയാണു് ചെയ്തത്. കുടികിടപ്പുകളിലൊ, നാല് സെന്റ് .രണ്ടു സെന്റ് കോളനികളിലോ ലക്ഷം വീട് കളിലോ ലക്ഷക്കണക്കായ ഈ ഭൂരഹിത കുടുംബങ്ങളെ ഒതുക്കി.ഇതോടൊപ്പം കേരളത്തിലെ തോട്ടം തൊഴിലാളികളാകട്ടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം തോട്ടങ്ങളില്‍ അടിമസമാനമായി ജോലി ചെയ്യുകയും അവസാനം പാടി കളില്‍ നിന്ന് പുറന്തള്ളപ്പെട്ട് നരകതുല്ല്യമായ ജീവിതം തള്ളിനീക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു.കേരളത്തിലെ കാര്‍ഷിക മേഖലയില്‍ അധ്വാനിക്കുന്ന ഈ വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കാവുന്ന രീതിയില്‍ തോട്ടം കുത്തക ക ള്‍ അനധികൃതമായി കയ്യടക്കിയ 525000 ഏക്കര്‍ ഭൂമി ഉടന്‍ തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും, ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കും കര്‍ഷക-കര്‍ഷക തൊഴിലാളി വിഭാഗങ്ങള്‍ക്കും കൃഷിഭൂമി വിതരണം ചെയ്യണമെന്നും തോട്ടങ്ങള്‍ ഏ റ്റെടുത്ത് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയില്‍ പുന:സംഘടിപ്പിക്കണമെന്നും ഈ കണ്‍വന്‍ഷന്‍ കേരള സര്‍ക്കാറിനോടാവശ്വപ്പെടുന്നു.
കഴിഞ്ഞ ഒന്നര ദശക ക്കാലമായി സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഭൂരഹിതര്‍ മേപ്പാടി , ചെങ്ങറ, അരിപ്പ ,ആറളം തുടങ്ങി നിരവധി കേന്ദങ്ങളില്‍ ഭൂമിയില്‍ പ്രവേശിച്ച് കുടിലൂകള്‍കെട്ടി അവകാശ സമരത്തിലാണു്. മാറി മാറി വന്ന ഒര് സര്‍ക്കാറുകളും ഈ ഭൂരഹിഹിത വിഭാഗങ്ങള്‍ക്കു് ഭൂമി നല്കിക്കൊണ്ട് അവരുടെ പ്രക്ഷോഭങ്ങളില്‍ ഗുണാത്മകമായി ഇടപെടുന്നതിനു് തയ്യാറായിട്ടില്ല. അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളില്‍ നൂറ് കണക്കിനു് കുടുംബങ്ങളാണ് സമരമുഖത്ത് ഉറച്ച് നില്കുന്നതു്. മൂന്നാറില്‍ ടാറ്റ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കിയ കണ്ണന്‍ദേവന്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ പെമ്പിളൈ ഒരു മൈ എന്ന തൊഴിലാളി സംഘടനാ നേതൃത്വത്തില്‍ ഭൂമിക്കും പാര്‍പ്പിടത്തിനും, തൊഴിലവകാശത്തിനും വേണ്ടി സമരമുഖത്തേക്ക് വന്നിരിക്കയാണ്.ജന വിരുദ്ധവും വികലവുമായ നയങ്ങളുടെ ഫലമായി വലുതും ചെറുതുമായ എല്ലാ പട്ടണങ്ങളിലും ചേരികളിലും പുറംമ്പോക്കുകളിലുമായി ആയിരങ്ങള്‍ അധിവസിക്കുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ബഹുഭൂരിപക്ഷവും പാര്‍പ്പിട രഹിതരാണ്. പതിനൊന്നു് ലക്ഷത്തിലധികം ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ ലക്ഷക്കണക്കിന് ഭവനരഹിതര്‍ വാടക കെട്ടിടങ്ങളില്‍ കഴിയുന്നൂ. ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി സമരം ചെയ്യുന്ന എല്ലാ സംഘടനകളു വിഭാഗങ്ങളും ഐക്യപ്പെട്ട് ശക്തമായ സമര നിരപടുത്തുയര്‍ത്തുമെന്ന് ഈ കണ്‍വന്‍ഷന്‍ പ്രഖ്യാപിക്കുന്നൂ. അനധികൃതമായും നിയമവിരുദ്ധമായും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന ശക്തികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം വികസിപ്പിച്ച് കൊണ്ട് ഈ ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിനുള്ള സമരം വിജയകരമാക്കുവാന്‍ വിപുലമായ ഭൂസമര സമിതികളും നഗരപ്രദേശങ്ങളില്‍ പാര്‍പ്പിട അവകാശ സമിതികളും രൂപീകരിച്ചു കൊണ്ട് ഭൂപ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ ഈ കണ്‍വന്‍ഷന്‍ തീരുമാനിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in