ബോംബു വരുമ്പോള്‍ മാറി നിന്നാല്‍ മതി അല്ലേ മിസ്റ്റര്‍ രാമചന്ദ്രന്‍നായര്‍…?

പാവം അമേരിക്ക ബോബുകള്‍ വര്‍ഷിക്കുമ്പോള്‍ മാറി നിന്നിരുന്നെങ്കില്‍ ഇറാക്കുകാര്‍ മരിക്കുമായിരുന്നോ? ഇസ്രായേല്‍ അക്രമിക്കുമ്പോള്‍ പാലസ്തീന്‍കാര്‍ക്ക് മാറി നില്‍ക്കാമായിരുന്നല്ലോ. എന്തിന്, വെടിവെക്കുമ്പോള്‍ മാറി നിന്നെങ്കില്‍ മുത്തങ്ങയില്‍ ആദിവാസി മരിക്കുമായിരിക്കുമോ? അല്ലേ, റിട്ടയേര്‍ഡ് ജസ്റ്റീസ് രാമചന്ദ്രന്‍നായര്‍…? എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നിന്നിരുന്നെങ്കില്‍ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ല എന്നാണ് ജസ്റ്റിസിന്റെ കണ്ടെത്തല്‍? പതിറ്റാണ്ടുകള്‍ നീതിന്യായ കസേരയിലിരുന്ന വ്യക്തിയാണിത് പറയുന്നത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളെയും അത് തളിച്ചവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എവിടെയെങ്കിലും വെച്ച് സ്വകാര്യമായാണ് ജസ്റ്റിസ് […]

rnair

പാവം അമേരിക്ക ബോബുകള്‍ വര്‍ഷിക്കുമ്പോള്‍ മാറി നിന്നിരുന്നെങ്കില്‍ ഇറാക്കുകാര്‍ മരിക്കുമായിരുന്നോ? ഇസ്രായേല്‍ അക്രമിക്കുമ്പോള്‍ പാലസ്തീന്‍കാര്‍ക്ക് മാറി നില്‍ക്കാമായിരുന്നല്ലോ. എന്തിന്, വെടിവെക്കുമ്പോള്‍ മാറി നിന്നെങ്കില്‍ മുത്തങ്ങയില്‍ ആദിവാസി മരിക്കുമായിരിക്കുമോ? അല്ലേ, റിട്ടയേര്‍ഡ് ജസ്റ്റീസ് രാമചന്ദ്രന്‍നായര്‍…?
എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നിന്നിരുന്നെങ്കില്‍ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ല എന്നാണ് ജസ്റ്റിസിന്റെ കണ്ടെത്തല്‍? പതിറ്റാണ്ടുകള്‍ നീതിന്യായ കസേരയിലിരുന്ന വ്യക്തിയാണിത് പറയുന്നത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളെയും അത് തളിച്ചവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എവിടെയെങ്കിലും വെച്ച് സ്വകാര്യമായാണ് ജസ്റ്റിസ് ഇതു പറഞ്ഞെങ്കില്‍ പോട്ടെ. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി െ്രെടബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാനുള്ള സംഘത്തിന്റെ നേതൃത്വത്തിലിരുന്നാണ് രാമചന്ദ്രന്‍നായര്‍ ഇതു പറഞ്ഞതെന്നതാണ് ഗൗരവപരം. ട്രൈബ്യൂണലിന്റെ ആവശ്യമില്ല. കാസര്‍ഗോഡ് ഉണ്ടായത് ആരോഗ്യപ്രശ്‌നം മാത്രമാണ്. ഇരകളോടുള്ള സര്‍ക്കാരിന്റെ മൃദുസമീപനമാണ് ഇത്തരം ട്രൈബ്യൂണലിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ആകാശത്തുനിന്ന് ഹെലികോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ അടിക്കുമ്പോള്‍ ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു എന്നാണ് ജസ്റ്റിസ് പറയുന്നത്. എങ്കില്‍ അന്നു ജനിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലുമില്ലാതിരുന്ന കുഞ്ഞുങ്ങള്‍ എങ്ങനെ രോഗബാധിതരായാവോ..?
അറിയേണ്ടത് ഒന്നുമാത്രം… കൊലയാളികളോടുള്ള ഈ മൃദുസമീപനത്തിന്റെ പിന്നില്‍ എന്താണ്? ഇദ്ദേഹം ജഡ്ജിയായിരുന്ന കാലത്തും ഇത്തരം മൃദുസമീപനങ്ങള്‍ സ്വീകരിച്ചിരുന്നോ..?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply