ബിനായക് സെന്‍ ഭീഷണിയെന്നു കോടതി
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസിഎല്‍ നേതാവും ജനകീയ ഡോക്ടറുമായ ബിനായക് സെന്‍ രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയെന്ന് റായിപ്പൂര്‍ കോടതിയുടെ കണ്ടെത്തല്‍. നേപ്പാളില്‍ , യൂ .എന്‍ നടത്തുന്ന ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള സെമിനാറില്‍ ക്ഷണിക്കപെട്ട ബിനായക് സെന്നിന് അതില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടാണ് കോടതി ഇങ്ങനെ ഒരു കണ്ടെത്തല്‍ നടത്തിയത്. അതിനു കോടതി നിദാനമായെടുത്തത് ഛത്തിസ്ഗഡ് സര്‍ക്കാരിന്റെ മൊഴികള്‍. ഖനി മാഫിയക്കുവേണഅടി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെ എതിര്‍ത്തവരെയെല്ലാം മാവോയിസ്റ്റ് എന്നു മുദ്രകുത്തി വേട്ടയാടിയ സര്‍ക്കാരിന്റെ വാക്കകളാണ് […]
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസിഎല്‍ നേതാവും ജനകീയ ഡോക്ടറുമായ ബിനായക് സെന്‍ രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയെന്ന് റായിപ്പൂര്‍ കോടതിയുടെ കണ്ടെത്തല്‍. നേപ്പാളില്‍ , യൂ .എന്‍ നടത്തുന്ന ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള സെമിനാറില്‍ ക്ഷണിക്കപെട്ട ബിനായക് സെന്നിന് അതില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടാണ് കോടതി ഇങ്ങനെ ഒരു കണ്ടെത്തല്‍ നടത്തിയത്. അതിനു കോടതി നിദാനമായെടുത്തത് ഛത്തിസ്ഗഡ് സര്‍ക്കാരിന്റെ മൊഴികള്‍. ഖനി മാഫിയക്കുവേണഅടി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെ എതിര്‍ത്തവരെയെല്ലാം മാവോയിസ്റ്റ് എന്നു മുദ്രകുത്തി വേട്ടയാടിയ സര്‍ക്കാരിന്റെ വാക്കകളാണ് കോടതി വിശ്വസനീയമായെടുത്തിരിക്കുന്നത്. പ്രതിരോധിക്കുന്നവരെ കൊന്നൊടുക്കാനും ആദിവാസികളെ ഭിന്നിപ്പിക്കാനും സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് രൂപീകരിച്ച സാല്‍വാ ജൂധമെന്ന കൊലയാളിസേനക്കെതിരെ ശബ്ദിച്ചതിന് സെന്നിനെ ഏറെകാലം ജയിലിലടച്ചിരുന്നു. ലോകത്തെമ്പാടുമുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. തിരിച്ചടികളില്‍ ഭയപ്പെടാതെ തന്റെ കര്‍മ്മപഥത്തില്‍ ഉറച്ചുനില്‍ക്കുന്ന ബിനായക് സെന്നിനെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന കാരണം പറഞ്ഞ് അനുമതി നേഷേധിച്ച നടപടിക്കെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in