പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം?

ജേക്കബ്ബ്‌ ബഞ്ചമിന്‍ ഏതോ സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു വാചകമുണ്ട്‌. പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്ന്‌. ഇത്‌ പറയാന്‍ കാരണം കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌. കൊരട്ടിയിലുള്ള ഒരു (കൊരട്ടി മുത്തിയെന്നാണത്രെ പള്ളി അറിയപ്പെടുന്നത്‌) പള്ളിയിലെ തിരുനാളിന്‌ പൊലീസുകാരുടെ വക പൂവന്‍കുല സമര്‍പ്പണം നടന്നത്രെ. പൊലീസുകാര്‍ക്ക്‌ പള്ളിപ്പെരുന്നാളുമായിട്ടെന്താണ്‌ ബന്ധം? പള്ളിയിലെ പെരുന്നാളിന്‌ എന്തെങ്കിലും ക്രമസമാധാനപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന്റെ സേവനം ഉണ്ടാകുന്നതില്‍ വിരോധമില്ല. അത്‌ അവരുടെ ഉത്തരവാദിത്വമാണ്‌. പൊലീസുകാരായ വിശ്വാസികള്‍ ആ […]

pppജേക്കബ്ബ്‌ ബഞ്ചമിന്‍

ഏതോ സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു വാചകമുണ്ട്‌. പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്ന്‌. ഇത്‌ പറയാന്‍ കാരണം കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌. കൊരട്ടിയിലുള്ള ഒരു (കൊരട്ടി മുത്തിയെന്നാണത്രെ പള്ളി അറിയപ്പെടുന്നത്‌) പള്ളിയിലെ തിരുനാളിന്‌ പൊലീസുകാരുടെ വക പൂവന്‍കുല സമര്‍പ്പണം നടന്നത്രെ. പൊലീസുകാര്‍ക്ക്‌ പള്ളിപ്പെരുന്നാളുമായിട്ടെന്താണ്‌ ബന്ധം? പള്ളിയിലെ പെരുന്നാളിന്‌ എന്തെങ്കിലും ക്രമസമാധാനപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന്റെ സേവനം ഉണ്ടാകുന്നതില്‍ വിരോധമില്ല. അത്‌ അവരുടെ ഉത്തരവാദിത്വമാണ്‌. പൊലീസുകാരായ വിശ്വാസികള്‍ ആ പള്ളിയിലോ ഇടവകയിലോ ഉണ്ടാകാം. ഏത്‌ പൊലീസുകാരനും വ്യക്തിപരമായ വിശ്വാസം സ്വീകരിക്കാനും പുലര്‍ത്താനുമുള്ള അവകാശം അംഗീകരിച്ചുകൊണ്ട്‌ തന്നെയാണ്‌ സംശയം ഉന്നയിക്കുന്നത്‌. ഇവിടെ പൊലീസ്‌ സേനയാണ്‌ ദൈവത്തിന്‌ വാഴക്കുല സമര്‍പ്പിക്കുന്നത്‌. അതും ഉന്നത പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു വലിയ സംഘം പൊലീസുകാര്‍ ഔദ്യോഗിക വേഷമണിഞ്ഞ്‌ പഴക്കുലകളുമായി സമര്‍പ്പണത്തിനെത്തിയതെന്നാണ്‌ പത്രങ്ങളിലെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്‌. കഴിഞ്ഞില്ല. ഗുരുവായൂരിലെ ഏകാദശിയില്‍ ഒരു ദിവസം പോലീസിന്റെ വിളക്കുണ്ട്‌. ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന്‌ പോലീസിന്റെ ആചാരവെടി. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലുമുണ്ട്‌ ഗാര്‍ഡ്‌ ഓഫ്‌ ഓര്‍ണര്‍. ഇങ്ങനെ പലതും. പൊലീസ്‌ വകുപ്പ്‌ എന്ത്‌ ന്യായത്തിലാണ്‌ ഇത്തരത്തിലുള്ള മതാചാര ചടങ്ങുകളില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നത്‌? ഇതിന്‌ ആരാണ്‌ പണം അനുവദിക്കുന്നത്‌? പൊലീസ്‌ സേനയ്‌ക്ക്‌ ഏതെങ്കിലും മതത്തിനുവേണ്ടിയോ ദൈവത്തിനു വേണ്ടിയോ പണം ചെലവാക്കാന്‍ അധികാരമുണ്ടോ? ഇതൊരു പ്രവണതയായി മാറിയാല്‍ നാട്ടിലെ മതവ്യത്യാസമില്ലാതെ എല്ലാ ആരാധനാ കേന്ദ്രങ്ങളിലും ഇത്‌ ആവര്‍ത്തിക്കപ്പെട്ടുകൂടായ്‌കയില്ല. വിശ്വാസപരമായ കാര്യങ്ങളിലുള്ള ഇത്തരം ഇടപെടലുകള്‍ക്ക്‌ മതേതര സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത്‌ അനുവദിച്ചു കൂടാ. കൊല്ലാക്കൊല്ലം പൊലീസിന്റെ ഈ ഭക്തിപാരവശ്യം കാണുമ്പോള്‍, പൊലീസിന്‌ ഈ വീട്ടിലെന്താ കാര്യമെന്ന ഇന്നസെന്റിന്റെ ഡയലോഗാണ്‌ ഓര്‍മ വരുന്നത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply