പുരസ്‌കാരം കൊണ്ട് മനസ്സിലെ ചോരക്കറ മായില്ല
നമ്മുടെ നാട്ടില്‍ പുരസ്‌കാരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. മരിച്ചുപോയ മിക്കവാറും എഴുത്തുകാരുടെ പേരില്‍ പുരസ്‌കാരങ്ങളുണ്ട്. മറ്റു പുരസ്‌കാരങ്ങളും നൂറുകണക്കിന്. ഇതിലൊന്നു ലഭിച്ചാല്‍ മനസ്സിലെ ചോരക്കറ മായുമോ? ദേശാഭിമാനി റസിഡന്റ് എഡിറ്ററായ കവി പ്രഭാവര്‍മ്മക്ക് വയലാര്‍ പുരസ്‌കാരം. നല്ലത്. ശ്യാമദു:ഖത്തിന്റെ ഉമിത്തീയില്‍ എരിയുന്ന ശ്രീകൃഷ്ണനെ ‘ശ്യാമമാധവ’ത്തിലൂടെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ശ്രീകൃഷ്ണന്റെ മനസ്സിന്റെ ഇടനാഴികളിലൂടെയുള്ള ഭാവസഞ്ചാരമാണ് ഈ കൃതി. അന്യം നിന്നുപോകുന്ന ഖണ്ഡകാവ്യപ്രസ്ഥാനത്തിനു ലഭിച്ച അനര്‍ഘനിധിയാണ് ശ്യാമമാധവമെന്ന് എം കെ സാനുവിന്റെ നേതൃത്വത്തിലുള്ള വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അതും നല്ലത്. എന്നാല്‍ ഈ […]
നമ്മുടെ നാട്ടില്‍ പുരസ്‌കാരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. മരിച്ചുപോയ മിക്കവാറും എഴുത്തുകാരുടെ പേരില്‍ പുരസ്‌കാരങ്ങളുണ്ട്. മറ്റു പുരസ്‌കാരങ്ങളും നൂറുകണക്കിന്. ഇതിലൊന്നു ലഭിച്ചാല്‍ മനസ്സിലെ ചോരക്കറ മായുമോ?
ദേശാഭിമാനി റസിഡന്റ് എഡിറ്ററായ കവി പ്രഭാവര്‍മ്മക്ക് വയലാര്‍ പുരസ്‌കാരം. നല്ലത്. ശ്യാമദു:ഖത്തിന്റെ ഉമിത്തീയില്‍ എരിയുന്ന ശ്രീകൃഷ്ണനെ ‘ശ്യാമമാധവ’ത്തിലൂടെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ശ്രീകൃഷ്ണന്റെ മനസ്സിന്റെ ഇടനാഴികളിലൂടെയുള്ള ഭാവസഞ്ചാരമാണ് ഈ കൃതി. അന്യം നിന്നുപോകുന്ന ഖണ്ഡകാവ്യപ്രസ്ഥാനത്തിനു ലഭിച്ച അനര്‍ഘനിധിയാണ് ശ്യാമമാധവമെന്ന് എം കെ സാനുവിന്റെ നേതൃത്വത്തിലുള്ള വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അതും നല്ലത്.
എന്നാല്‍ ഈ പുരസ്‌കാരം കൊണ്ട് ടി പി ചന്ദ്രശേഖരന്‍ വധത്തെ പരോക്ഷമായെങ്കിലും ന്യായീകരിച്ച പ്രഭാവര്‍മ്മയുടെ മനസ്സിലെ ചോരക്കറ മായുന്നില്ല.
ശ്യാമമാധവം ‘സമകാലീന മലയാളം’ വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെയായിരുന്നു ടി പി വധം നടന്നത്. കേരളത്തിലെ മനുഷ്യസ്‌നേഹികളായ മിക്ക എഴുത്തുകാരും സംഭവത്തിനെതിരെ രംഗത്തുവന്നപ്പോള്‍ പരോക്ഷമായെങ്കിലും അതിനെ ന്യായീകരിക്കുകയായിരുന്നു പ്രഭാവര്‍മ്മ. കക്ഷിരാഷ്ട്രീയം സര്‍ഗ്ഗാത്മകതയെ മറികടന്ന നിമിഷം. തുടര്‍ന്ന് ജയചന്ദ്രന്‍ നായര്‍ ശ്യാമമാധവത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഒരു പത്രാധിപരുടെ ശക്തമായ രാഷ്ട്രീയ ഇടപെടല്‍. എഴുത്തു വേറെ, എഴുത്തുകാരന്‍ വേറെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം എന്നൊക്കെയുള്ള വിമര്‍ശനമായിരുന്നു ഒരു വിഭാഗത്തില്‍ നിന്ന്് ഈ നടപടിക്കു ലഭിച്ചത്. എഴുത്തു വേറേയും എഴുത്തുകാരന്‍ വേറേയുമാണെങ്കില്‍ പുരസ്‌കാരം എഴുത്തുകാരനു ലഭിക്കില്ലല്ലോ. തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരണം നിര്‍ത്തിയെന്നല്ലാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെ ഒരു കടന്നാക്രമണവും നടന്നില്ല. മറ്റു പ്രസിദ്ധീകരണങ്ങളില്‍ അത് പ്രസിദ്ധീകരിക്കാമായിരുന്നു. എന്നാല്‍ പ്രഭാവര്‍മ്മ കവിതയുടെ രണ്ടാം ഭാഗം എഴുതിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തീര്‍ച്ചയായും കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടാകുന്ന ഒരഭിപ്രായമാണിത്. സ്വാഭാവികം. കേരളത്തിലെ ഒരു വിഭാഗം വായനക്കാരെങ്കിലും ഈ കൃതിയെ ഓര്‍ക്കുക വയലാര്‍ പുരസ്‌കാരത്തിന്റെ പേരിലാകില്ല, മലയാളം വാരിക അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയതിന്റെ പേരിലായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in