പാചകവാതക വിതരണം അശാസ്ത്രീയം
ലോറിസമരം മൂലം പാചക ഗ്യാസ് കിട്ടാതെ മധ്യകേരളം ഏറെ ദിവസം ബുദ്ധിമുട്ടിയല്ലോ. തല്‍ക്കാലം വിഷയം പരിഹരിച്ചു. എന്നാല്‍ ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇനിയും ഗ്യാസ് വിതരണം സ്തംഭിക്കാം. അതെപ്പോള്‍ വേണമെങ്കിലുമാവാം. അതോടെ അടുക്കള സ്തംഭനവും. സത്യത്തില്‍ എത്രയോ അശാസ്ത്രീയമാണ് നമ്മുടെ പാചകസംവിധാനം. അടുക്കള കത്തിക്കാന്‍ പോലും കേന്ദ്രീകൃതമായ ഒരു സംവിധാനം വേണമെന്ന അവസ്ഥ എത്രയോ കഷ്ടമാണ്. അതുപോലും സര്‍ക്കാരും എണ്ണകമ്പനികളും നിയന്ത്രിക്കുന്ന അവസ്ഥ. അടുത്തകാലംവരെ ഇതങ്ങെയല്ലായിരുന്നു. ഒരു വീട്ടിലേക്കുള്ള ഇന്ധനം എങ്ങനെയെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് വിറകുഖ്യം. […]
ലോറിസമരം മൂലം പാചക ഗ്യാസ് കിട്ടാതെ മധ്യകേരളം ഏറെ ദിവസം ബുദ്ധിമുട്ടിയല്ലോ. തല്‍ക്കാലം വിഷയം പരിഹരിച്ചു. എന്നാല്‍ ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇനിയും ഗ്യാസ് വിതരണം സ്തംഭിക്കാം. അതെപ്പോള്‍ വേണമെങ്കിലുമാവാം. അതോടെ അടുക്കള സ്തംഭനവും.
സത്യത്തില്‍ എത്രയോ അശാസ്ത്രീയമാണ് നമ്മുടെ പാചകസംവിധാനം. അടുക്കള കത്തിക്കാന്‍ പോലും കേന്ദ്രീകൃതമായ ഒരു സംവിധാനം വേണമെന്ന അവസ്ഥ എത്രയോ കഷ്ടമാണ്. അതുപോലും സര്‍ക്കാരും എണ്ണകമ്പനികളും നിയന്ത്രിക്കുന്ന അവസ്ഥ. അടുത്തകാലംവരെ ഇതങ്ങെയല്ലായിരുന്നു. ഒരു വീട്ടിലേക്കുള്ള ഇന്ധനം എങ്ങനെയെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് വിറകുഖ്യം. വിറകും മണ്ണെണ്ണയും കിട്ടാനെളുപ്പമല്ല. പക്ഷെ എത്രയോ സൗകര്യമായി ചെയ്യാവുന്ന സംവിധാനങ്ങളുണ്ട്. മാലിന്യസംസ്‌കരണത്തോടൊപ്പം പാചകവാചകവും ഉല്‍പ്പാദിപ്പിക്കുക എന്നതുതന്നെയാണ് മുഖ്യം. ഒറ്റക്കൊരു വീട്ടിലോ ഏതാനും വീടുകള്‍ ചേര്‍ന്നോ അതിനു കഴിയും. ഫഌറ്റുകളിലും അതു നടപ്പാക്കാം. സര്‍ക്കാര്‍ തന്നെ അതിനു മുന്‍കൈ എടുക്കണം. ഇപ്പോള്‍ തന്നെ സബ്‌സിഡി കൊടുക്കുന്നുണ്ട്. ഇത്തരം സംവിധാനം നടപ്പില്‍ വരുത്താനുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ മുന്‍കൈ എടുക്കണം. പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും മാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, പാര്‍ക്കിംഗ് സൗകര്യം, സോളാര്‍ സംവിധാനം എന്നിവ നിര്‍ബന്ധമാക്കണം. സോളാറില്‍ നിന്നും പാചകം ചെയ്യാമല്ലോ. തികച്ചും അശാസ്ത്രീയവും അപകടകരവുമായ ഇന്നത്തെ ഗ്യാസ് കുറ്റികള്‍ ഇല്ലാതാവണം.
കിണറുകളെല്ലാം മൂടി പൈപ്പിനെ ആശ്രയിക്കുന്ന സംസ്‌കാരം തന്നെയാണ് പാചകവാതകത്തിലും നിലനില്‍ക്കുന്നത്. എന്നിട്ട് വെള്ളത്തിനായി സമരം. എന്തിനും എല്ലാറ്റിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥ ഒരു സമൂഹത്തിന് ഭൂഷണമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ഇനിയെങ്കിലും ആരംഭിക്കണം. ഈ പോക്കുപോയാല്‍ ശ്വസിക്കാനുള്ള വായുവിനും സ്വപ്‌നങ്ങള്‍ കാണാനുള്ള അവകാശത്തിനും മറ്റും നമുക്ക് സര്‍ക്കാരിനേയും കോര്‍പ്പറേറ്റുകളേയും ആശ്രയിക്കേണ്ടിവരുന്ന കാലം അതിവിദൂരമാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in