പത്മിനിയെ പിരിച്ചുവിട്ട്‌ പ്രതികാരം

ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ടതിനെ തിരെ നിയമപോരാട്ട ത്തിനിറങ്ങിയ വനിതാ ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട സംഭവം ഭരണകൂടത്തിന്റെ സ്‌ത്രീവിരുദ്ധത ഒരിക്കല്‍കൂടി വെളിച്ചത്ത്‌ കൊണ്ടുവരുന്നു. രാവിലെ ജോലിക്ക്‌ ചെന്നപ്പോഴാണ്‌ തനിക്കിനി ജോലിയില്ല എന്ന കാര്യം അവര്‍ അറിഞ്ഞത്‌. റിക്രൂട്ടിങ്‌ ഏജന്‍സിയായ െ്രെബറ്റ്‌ നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നാണ്‌ ട്രാഫിക്‌ സ്‌റ്റേഷനില്‍ നിന്നും ലഭിച്ച വിശദീകരണം. പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണിതെന്ന്‌ വ്യക്തം. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ്‌ എറണാകുളം കലൂരില്‍വെച്ച്‌ ഡ്യൂട്ടിയിലായിരുന്ന പത്മിനിയെ വിനോഷ്‌ വര്‍ഗീസ്‌ എന്ന യുവാവ്‌ […]

pppഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ടതിനെ തിരെ നിയമപോരാട്ട ത്തിനിറങ്ങിയ വനിതാ ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട സംഭവം ഭരണകൂടത്തിന്റെ സ്‌ത്രീവിരുദ്ധത ഒരിക്കല്‍കൂടി വെളിച്ചത്ത്‌ കൊണ്ടുവരുന്നു.
രാവിലെ ജോലിക്ക്‌ ചെന്നപ്പോഴാണ്‌ തനിക്കിനി ജോലിയില്ല എന്ന കാര്യം അവര്‍ അറിഞ്ഞത്‌. റിക്രൂട്ടിങ്‌ ഏജന്‍സിയായ െ്രെബറ്റ്‌ നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നാണ്‌ ട്രാഫിക്‌ സ്‌റ്റേഷനില്‍ നിന്നും ലഭിച്ച വിശദീകരണം.
പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണിതെന്ന്‌ വ്യക്തം.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ്‌ എറണാകുളം കലൂരില്‍വെച്ച്‌ ഡ്യൂട്ടിയിലായിരുന്ന പത്മിനിയെ വിനോഷ്‌ വര്‍ഗീസ്‌ എന്ന യുവാവ്‌ കയ്യേറ്റം ചെയ്‌തത്‌. സംഭവത്തില്‍ പരാതി നല്‍കിയ പത്മിനിക്കൊപ്പമല്ല, പ്രതിക്കൊപ്പമാണ്‌ പോലീസ്‌ നിന്നതെന്ന പരാതി ഉണഅടായിരുന്നു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ പത്മിനിയെ പിരിച്ചുവിട്ടിരിക്കുന്നത്‌.
തന്നെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴാണ്‌ പത്മിനിക്ക്‌ ഉള്ള തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌. പ്രതിക്കെതിരെ സ്‌ത്രീത്വത്തെ അവഹേളിച്ചെന്ന വകുപ്പു ചുമത്തിയെങ്കിലും ഇയാള്‍ക്കെതിരായ തെളിവുകള്‍ കോടതി മുന്‍പാകെ പൊലീസ്‌ ഹാജരാക്കുന്നില്ലെന്ന പരാതിയുണ്ട്‌.
തന്റെ ഫോണ്‍ ചോര്‍ത്തുകയും തന്നെ സഹായിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുകയുമാണ്‌ പൊലീസ്‌ ചെയ്യുന്നതെന്ന്‌ പത്മിനി നേരത്തെ ആരോപിച്ചിരുന്നു. കള്ള സാക്ഷികളെ നിരത്തി പ്രതിയെ രക്ഷിക്കാനാണ്‌ നീക്കം നടക്കുന്നതെന്നും അവര്‍ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും ഉറപ്പിച്ച പത്മിനി തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസ്‌ വകുപ്പിനായിരിക്കും ഉത്തരവാദിത്തമെന്ന്‌ അവര്‍ അന്ന്‌ പ്രഖ്യാപിച്ചു. ഇതേ അവസ്ഥയിലൂടെ കടന്നുപോയി പരാതികള്‍ പിന്‍വലിക്കേണ്ടി വന്ന മറ്റു സ്‌ത്രീകള്‍ക്കു വേണ്ടികൂടിയാണ്‌ തന്റെ പോരാട്ടം എന്നും പ്രഖ്യാപിച്ച പത്മിനിയെ ഈയവസ്ഥയില്‍ പിന്തുണക്കേണ്ടത്‌ നീതിക്കുവേണ്ടി നിലനില്‍ക്കുന്ന എല്ലാവരുടേയും ഉത്തരവാദിത്തമാണ്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply