നേര് പറയുന്നവന്റെ നാവറക്കുന്ന ദേശാഭിമാനി.

സുരന്‍ കഴിഞ്ഞ രണ്ടാഴച്ചയിലധികമായ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങളും, ജാതി മത പ്രതിലോമശക്തികളും വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തേയും അതിന്റെ രാഷ്ട്രീയ നേതൃത്വങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ കടന്നാക്രമണങ്ങളില്‍ ദേശാഭിമാനിയെന്ന പത്രം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്നലത്തെ ദേശാഭിമാനിയില്‍ ദേവദര്‍ശനന്‍ എന്ന കൂലിയെഴുത്തുക്കാരന്‍ എഴുതിയത് എത്രമാത്രം കാപട്യം നിറഞ്ഞതും വസ്തുത വിരുദ്ധവുമായാണ് എന്ന് ഓടിച്ച് വായിക്കുന്നതിലൂടെ മനസ്സിലാകും. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് ഐക്കരനാട് വില്ലേജില്‍ റിസര്‍വ്വേ നമ്പര്‍. 223/24 ല്‍ ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ ഭൂമി കേവലം പുറംമ്പോക്ക് ഭൂമിയാണെന്ന് […]

vvvvസുരന്‍

കഴിഞ്ഞ രണ്ടാഴച്ചയിലധികമായ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങളും, ജാതി മത പ്രതിലോമശക്തികളും വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തേയും അതിന്റെ രാഷ്ട്രീയ നേതൃത്വങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ കടന്നാക്രമണങ്ങളില്‍ ദേശാഭിമാനിയെന്ന പത്രം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്നലത്തെ ദേശാഭിമാനിയില്‍ ദേവദര്‍ശനന്‍ എന്ന കൂലിയെഴുത്തുക്കാരന്‍ എഴുതിയത് എത്രമാത്രം കാപട്യം നിറഞ്ഞതും വസ്തുത വിരുദ്ധവുമായാണ് എന്ന് ഓടിച്ച് വായിക്കുന്നതിലൂടെ മനസ്സിലാകും. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് ഐക്കരനാട് വില്ലേജില്‍ റിസര്‍വ്വേ നമ്പര്‍. 223/24 ല്‍ ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ ഭൂമി കേവലം പുറംമ്പോക്ക് ഭൂമിയാണെന്ന് തോന്നും വിധത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ദേവദര്‍ശനന്‍. വയമ്പാടി കോളനിയോളം തന്നെ പഴക്കമുണ്ട് ഭജനമഠം മൈതാനത്തിന്. ഈ ദേഹത്തിന് എവിടെ നിന്നാണ് ഇത്തരം ദര്‍ശനവും ബോദ്ധോദയം ഉണ്ടായതെന്ന് മനസ്സിലാക്കാന്‍ വലിയ ബിരുദ്ധങ്ങളുടെ ആവശ്യമില്ല. സാധാരണറേഷന്റെ പച്ചരി കഞ്ഞി കുടിക്കുന്ന ഞങ്ങള്‍ക്കറിയാം.
ഭജനമഠം മൈതാനം തര്‍ക്കമാകുന്നതും, മതില്‍ കെട്ടുന്നതും ദേവദര്‍ശനന്‍ പറയുന്നതുപോലെ ഒരു സുപ്രഭാതത്തിലുള്ള വെളിപാടു കൊണ്ടല്ല ജാതി മതിലുയര്‍ത്തുന്നത്. അതിനു് മുന്‍പ് അവിടെ പുലയരുടെ മുന്‍ കൈയ്യില്‍ നടത്തിയ ദേശവിളക്ക് തടയുന്നതിലൂടെയാണ് വിഷയം തര്‍ക്കമാകുന്നത്. വളരെ ആസൂത്രിതമായി എന്‍എസ്എസ് കരയോഗവും, നായര്‍ പ്രമാണികളും, RSS സംഘപരിവാര്‍ സംഘടനകളും നടത്തിയ ഗുഢാലോചനയുടെ ഭാഗമാണെന്നര്‍ത്ഥം. അതായത് നായര്‍ പ്രമാണികള്‍ ജാതി കാര്‍ഡിറക്കി കളിച്ചതാണെന്നര്‍ത്ഥം. തുടര്‍ന്നു് 2018 ജനുവരി 24 ന് പുത്തന്‍കുരിശ് സി ഐ യുടെ നേതൃത്വത്തില്‍ സമരപന്തല്‍ പൊളിച്ചും, KPM S നേതാവ് ശശി വടയമ്പാട്ടിയെ ക്രൂരമായ്മര്‍ദ്ദിച്ചും ഫെ: 4 ന് ചൂണ്ടിയില്‍ RSS ഉം വിശ്വഹിന്ദു പരിഷത്തുമായി പോലീസ് നടത്തിയ മൃഗീയതയും ആരെയാണ് ലക്ഷ്യം വെച്ചതെന്നും, ആരാണ് ജാതി കാര്‍ഡ് കളിച്ചതെന്നും മനസ്സിലാകുന്നുണ്ട്. എന്നിട്ടും ദേവദര്‍ശനന്‍ ഒന്നാം ക്ലാസിലെ കുട്ടിയെ പോലെ നിഷ്‌കളങ്കനായ് നാടകം കളിക്കുകയാണ്. ദേവദര്‍ശനനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമറിയാം ഇവിടെ ആരെയാണ് സംരക്ഷിക്കേണ്ടതെന്ന്. ചെവിയില്‍ പൂടയുള്ളവരും, നാസിക നീണ്ട് വിടര്‍ന്നവരും, തൊലി വെളുത്തവരേയും ഇപ്പോള്‍ തലോടി നിര്‍ത്തുന്നതിന്റെയും രാഷ്ട്രീയം ഊഹിക്കാം. ദലിത് വോട്ടുകള്‍ എല്ലാക്കാലത്തും കൂടെ നില്‍ക്കുമെന്നും അവര്‍ക്കറിയാം. പക്ഷെ! നിങ്ങളുടെ ചിന്തകളെ നിങ്ങളുടെ മന്തന്‍ തലകളെ തകര്‍ക്കുന്ന ഞങ്ങളുടെ പുതിയോരു ജനറേഷന്‍ വളര്‍ന്നു് വരുന്നുണ്ട്. അതാണ് വടയമ്പാടി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി.
പിന്നെയിദ്ദേഹം പറയുന്നത് സ്വത്വവാദികളും, ഇടത് തീവ്രാദികളും ചേര്‍ന്ന് രൂപം കൊടുത്ത ദലിത് ഭൂ അവകാശ സമര സമിതിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ്. എന്താണ് വസ്തുത. 2017 മാര്‍ച്ചില്‍ അനിശ്ചിതകാല സമരമാരംഭിച്ചതിന് ശേഷം ഏപ്രില്‍ 9ന് ഐക്കരനാട് ഗ്രാമ പഞ്ചായത്തിലെ വടയമ്പാടി 13-ാം വാര്‍ഡ് ഗ്രാമസഭ ഏകകണ്ഠമായ് തീരുമാനിച്ചത് NSS കെട്ടിപൊക്കിയ ജാതി മതില്‍ പൊളിച്ച് കളയണമെന്നാണ്. ആ തീരുമാനം സമരസമിതി നടപ്പാക്കുകയായിരുന്നു
ഏപ്രില്‍ 14 ന് ഡോ: ബാബാ സഹേബ് അംബേദ്ക്കര്‍ ജയന്തിയില്‍. ആ സമരമുന്നണി യേ നയിച്ചത് CPI M പ്രാദേശിക നേതാവു കൂടിയായ സഖാവ് അയ്യപ്പ കുട്ടി ഉള്‍പ്പെടെയാണ്. അതിനെയാണ് ജാതിവാദികളും, സ്വത്വവാദികളും ഇടത് തീവ്രവാദികളും കൂടി സങ്കീര്‍ണ്ണമാക്കിയെന്ന് പറയുന്നത്. ഇങ്ങനെ സ്വന്തം പ്രസ്ഥാനത്തോടും അതിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആയിരകണക്കിന് മനുഷ്യരെയും തള്ളി പറയുവാന്‍ യാതൊരു വക ഉളുപ്പുമുണ്ടായിയില്ലെന്നും നാം കണേണ്ടതുണ്ട്. ഇതാണ് ദലിതുകള്‍ കാണേണ്ട കേള്‍ക്കേണ്ട ഓര്‍ക്കേണ്ട ഇന്നത്തെചിന്തകള്‍.
പ്രിയരെ….
ഇവിടെ വടയമ്പാടി ഒരു സന്ദേശമാകുന്നുണ്ട്.
നമ്മുക്ക് വേണ്ടി നാവാകുവാന്‍, നമ്മുക്ക് വേണ്ടി സംസാരിക്കുവാന്‍ നാം തന്നെയാണ് നേതാവും അണിയുമെന്ന്. മഹാപ്രസ്ഥാനങ്ങളുടെ കാലം ആസ്തമിക്കുന്നുവെന്ന്. ഭൂമിക്ക് വേണ്ടി. അന്യാധീനപ്പെട്ട കൊണ്ടിരിക്കുന്ന ശ്മശാനഭൂമികള്‍ക്ക് വേണ്ടി. കാവുകള്‍ക്ക് വേണ്ടി. സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് വേണ്ടി, പൊതുയിടങ്ങള്‍ക്കു് വേണ്ടി, ജാതിയുടെയും മതത്തിന്റെയും ഉച്ഛനീചത്വങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്ന സമരങ്ങളും, പ്രക്ഷോഭങ്ങളുമായ് കൈകോര്‍ക്കേണ്ട സന്ദര്‍ഭമായിരിക്കുന്നുവെന്ന്……….

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply