നാഗരികഭാരതം കയ്യടിച്ചേക്കാം, ഗ്രാമിണഭാരതം ക്ഷമിക്കില്ല

ദിരാര്‍.വി.എച്ച്. നോട്ട് നിരോധം ഒരു മാസം പിന്നിട്ടിരിക്കുന്നു.രാഷ്ട്രീയം മറന്ന് അങ്ങയുടെ ഉദ്ദേശശുദ്ധിയില്‍ വിശ്വാസമര്‍പ്പിച്ച് ഞാനുള്‍പ്പടെ അനേകായിരങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ കഷ്ടപ്പെടാന്‍ പോകുന്നത് കള്ളപ്പണക്കാരല്ല സാധാരണക്കാരാണ് എന്ന കാരൃം വൃക്തമാവാന്‍ തുടങ്ങി. കള്ളപ്പണക്കാര്‍ അവരുടെ പണം ദ്രവരൂപത്തില്‍ സൂക്ഷിക്കില്ലെന്ന സതൃവും ബോധൃപ്പെട്ടു.അതിനെ സാധൂകരിക്കുന്ന തെളിവുകളും അനൂഭവങ്ങളുമാണ് ഇപ്പോഴും പുറത്ത് വരുന്നത്. # മൂന്ന് ലക്ഷം കോടിരൂപയുടെ കള്ളപ്പണം ബാങ്കുകളില്‍ തിരിച്ചുവരില്ലെന്നാണല്ലോ താങ്കള്‍ പ്രതീക്ഷിച്ചത്.എന്നാല്‍ ഇതുവരെയായി 11.55 ലക്ഷം കോടിരൂപ തിരിച്ചുവന്നിരിക്കുന്നു. ബാക്കിയുള്ളത് […]

notes

ദിരാര്‍.വി.എച്ച്.

നോട്ട് നിരോധം ഒരു മാസം പിന്നിട്ടിരിക്കുന്നു.രാഷ്ട്രീയം മറന്ന് അങ്ങയുടെ ഉദ്ദേശശുദ്ധിയില്‍ വിശ്വാസമര്‍പ്പിച്ച് ഞാനുള്‍പ്പടെ അനേകായിരങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ കഷ്ടപ്പെടാന്‍ പോകുന്നത് കള്ളപ്പണക്കാരല്ല സാധാരണക്കാരാണ് എന്ന കാരൃം വൃക്തമാവാന്‍ തുടങ്ങി. കള്ളപ്പണക്കാര്‍ അവരുടെ പണം ദ്രവരൂപത്തില്‍ സൂക്ഷിക്കില്ലെന്ന സതൃവും ബോധൃപ്പെട്ടു.അതിനെ സാധൂകരിക്കുന്ന തെളിവുകളും അനൂഭവങ്ങളുമാണ് ഇപ്പോഴും പുറത്ത് വരുന്നത്.
# മൂന്ന് ലക്ഷം കോടിരൂപയുടെ കള്ളപ്പണം ബാങ്കുകളില്‍ തിരിച്ചുവരില്ലെന്നാണല്ലോ താങ്കള്‍ പ്രതീക്ഷിച്ചത്.എന്നാല്‍ ഇതുവരെയായി 11.55 ലക്ഷം കോടിരൂപ തിരിച്ചുവന്നിരിക്കുന്നു. ബാക്കിയുള്ളത് 2.62 ലക്ഷം കോടിയാണ്. ശേഷിച്ച 20 ദിവസത്തിനുള്ളില്‍ ഇത്രയും പണം തിരിച്ചു വന്നേക്കാമെന്ന് വിദഗ്ദര്‍.അപ്പോള്‍ എന്തിനുവേണ്ടിയായരുന്നു നോട്ടുനിരോധം.
# ഇന്തൃയില്‍ 90 ലക്ഷം കോടിരൂപയുടെ കള്ളപണമുണണ്ടെന്നാണ് കണക്ക്. ഇതില്‍ 34 % മാത്രമാണ് നോട്ടുകളുടെ രൂപത്തില്‍ സൂക്ഷിക്കപ്പെടുന്നതത്രേ..ശേഷിച്ച ഭീമമായ തുക വിദേശബാങ്കുകളില്‍ നിക്ഷേപമായോ വസ്തുവകകളായോ ആണത്രേ..അതായത് പുലിയെ പിടിക്കാനെന്ന വൃാജേന കാട്ടില്‍ കയറി പാവം ഒരു മുയലിനെ കൊന്ന് പുറത്ത് വന്ന് നെഞ്ചളവ് കാട്ടി നിന്നത് പോലെയായല്ലോ മോഡിജി.
# ഗൃഹപാഠം ചെയ്യാതെയാണ് രാജൃത്തെ സാരമായി ബാധിക്കുന്ന ഈ തീരുമാനമെടുത്തത് എന്ന് വിമര്‍ശിക്കുന്നവരെ കള്ളപ്പണക്കാരുടെ കുഴലൂത്തുക്കാര്‍ എന്നാക്ഷേപിച്ച് അക്രമിക്കലാണല്ലോ താങ്കളുടേയും അനുയായികളുടേയും സ്ഥിരം ശൈലി. എന്നാല്‍ അവര്‍ ഉന്നയിക്കുന്ന ചോദൃം എന്തുകൊണ്ട് അഭിമുഖീകരിക്കുന്നില്ല.2300കോടി നോട്ടുകളാണ് സര്‍ക്കാന്‍ പിന്‍ വലിച്ചത്.ഇതുവരെ അച്ചടിക്കാന്‍ സാധിച്ചത് 600 കോടി നോട്ടുകളാണ്.ഇന്തൃയിലെ മുഴുവന്‍ നോട്ടടിപ്രസ്സുകളുടേയും കാരൃശേഷി ഉപയോഗിച്ചാല്‍പോലും പ്രതിമാസം 300 കോടി നോട്ടുകളാണ് അച്ചടിക്കാന്‍പറ്റുക.അതായത് ഏകദേശം 7മാസം വേണ്ടിവരും ഇക്കാരൃത്തിന്.അതായത് നോട്ട്ക്ഷാമം മൂലമുള്ള പ്രശ്‌നങ്ങള്‍ അടുത്തമാസങ്ങളിലൊന്നും പരിഹരിക്കപ്പെടില്ല.
# പുതിയ നോട്ടുകളെ ക്കുറിച്ചുള്ള വിമര്‍ശനങ്ങളും എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക.പുതിയ500,1000 രൂപയുടെ നോട്ടുകളില്‍ സെകൃരിറ്റി,ഡൃൂറബിലിറ്റി എന്നി കാരൃങ്ങളില്‍ നിരവധി കുറവുകളുണ്ടെന്ന് പറയുന്നുണ്ട്.2000 ന്റെ കള്ളനോട്ടുകളിറങ്ങിയതിന്റേയും കുഴല്‍പണത്തിന് വിനിയോഗിച്ച് വരുന്നതിന്റേയും വിശ്വസനീയമായ വാര്‍ത്തകള്‍ വന്നുക്കൊണ്ടിരിക്കുന്നു.എളുപ്പം അനുകരിക്കാന്‍ പറ്റാത്ത പോളിമര്‍ നോട്ടുകളിറക്കിയിരുന്നുവെങ്കില്‍ സര്‍ക്കാരിന്റെ നൃായവാദം സാധൂകരിക്കപ്പെടുമായിരുന്നു.അത് വിസ്മരിച്ചാല്‍ തന്നെ കൃാഷ്‌ലെസ് ഇക്കോണമിയെക്കുറിച്ച് സ്വപ്നം കാണുന്ന അങ്ങ് എന്തിനാണ് കൂടുതല്‍ ഉയര്‍ന്നമൂലൃമുള്ള നോട്ടടിക്കാന്‍ നേത്യത്വം നല്‍കിയത്.
# ദുരന്തവേളകളിലെന്നപോലെ ജനം സഹിച്ച് സഹകരിച്ചതിനെപ്പറ്റി അങ്ങ് ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞുവല്ലോ.എന്നാല്‍ 50 ദിവസം സഹിച്ചാല്‍മതിയെന്ന് പറഞ്ഞത് മറക്കാതിരിക്കുക.എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും കാരൃങ്ങള്‍ കൂടുതല്‍ വഷളാവുന്നതിന്റെ സൂചനയാണ് കാണുന്നത്.ജനങ്ങള്‍ ഇപ്പോഴും കൃവിലാണ്.
ഇന്തൃയിലെ 215000 എടിഎമ്മുകളില്‍ മൂന്നിലൊന്നും പ്രവര്‍ത്തിക്കുന്നില്ല.ആകെ എടിഎമ്മുകളില്‍ 10% മാത്രമേ ഗ്രാമങ്ങളിലുള്ളൂ.അതുപോലെ 5ലക്ഷത്തോളം വരുന്ന ഇന്തൃന്‍ ഗ്രാമങ്ങള്‍ക്കുള്ളത് 47000 ബാങ്കുകള്‍ മാത്രമാണ്.ശേഷിച്ച 139000 ബാങ്കുകളും സ്ഥിതി ചെയ്യുന്നത് നഗരങ്ങളിലാണ്.
ഈ ഇന്തൃയില്‍ നിന്നുകൊണ്ടാണ് കൃാഷ്‌ലെസ് ഇക്കൊണമിയെക്കുറിച്ച് മോഡി പറയുന്നത്.അദ്ദേഹം ഏറ്റവും ആദരിക്കുന്ന വിവേകാനന്ദ സ്വാമികള്‍ ആദൃം ചെയ്തത് ഇന്തൃ എന്താണെന്ന് മസസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.അങ്ങ് ആ പാതപിന്‍തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്തൃക്ക് ഈ ഗതി വരില്ലായുരുന്നു.ഇന്തൃക്ക് കുറവ് ആത്മീയതയല്ല,ഭക്ഷണമാണെന്ന് സ്വാമിജി പറഞ്ഞതും മറക്കാതിരിക്കണം.
# ചില്ലറവൃാപാരം,കൃഷി,ഹോട്ടല്‍,ഗതാഗതം,വിനോദസഞ്ചാരം,മത്സൃബന്ധനം തുടങ്ങി സമസ്തമേഖലകളേയും നോട്ട്‌നിരോധം പ്രതികൂലമായി ബാധിച്ചുകഴിഞ്ഞുവെന്ന് പഠനങ്ങള്‍ വൃക്തമാക്കുന്നു.ഈ വര്‍ഷത്തെ സാമ്പത്തികവളര്‍ച്ചാനിരക്ക് ജിഡിപി7.6%ത്തില്‍ നിന്ന് 7.1%ത്തിലേക്ക് താഴുമെന്ന് റിസര്‍വ്വ്ബാങ്ക്.
ചുരുക്കത്തില്‍ നാഗരികഭാരതത്തിന്റെ കൈയ്യടിവാങ്ങാന്‍ മോഡിജിക്ക് സാധിച്ചേക്കും.എന്നാല്‍ ഗ്രാമിണഭാരതത്തിന്റെ നിശ്ശബ്ദസഹനത്തിന്റേയും കണ്ണീരിന്റേയും ചൂട് ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്താന്‍പോകുന്നേയുള്ളൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply