നമുക്കില്ലല്ലോ ഒരു അനന്തമൂര്‍ത്തി….

അതെ, നമുക്കില്ല ഒരു അനന്തമൂര്‍ത്തി. ഉള്ളത് കൃഷ്ണയ്യര്‍…. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചതോടെ പ്രധാനമന്ത്രിയെപോലെതന്നെ പ്രത്യക്ഷപ്പെടുന്ന നരേന്ദ്രമോഡി കേരളത്തിലെത്തുമ്പോള്‍ അഹിതസത്യം വിളിച്ചുപറയാന്‍ അനന്തമൂര്‍ത്തിയെപോലെ തലയെടുപ്പുള്ള ഒരാള്‍ നമുക്കില്ലാതെപോയി. ഉള്ളത് മോഡിക്ക് ജയ് വിളിക്കുന്ന വി ആര്‍ കൃഷ്ണയ്യര്‍. നരേന്ദ്രമോഡി ഹിറ്റ്‌ലര്‍ക്ക് തുല്യനാണെന്നും പ്രധാനമന്ത്രിയായാല്‍ രാജ്യത്തിനുതന്നെ ദോഷമാണെന്നുമാണ് പ്രശസ്ത കന്നഡ എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി കഴിഞ്ഞ ദിവസം വെട്ടിത്തുറന്ന് പറഞ്ഞത്. 2002ലെ ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തില്‍ നടന്ന കലാപം മോഡിയുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത വംശഹത്യയായിരുന്നെന്നും 1948ലെ […]

images

അതെ, നമുക്കില്ല ഒരു അനന്തമൂര്‍ത്തി. ഉള്ളത് കൃഷ്ണയ്യര്‍….
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചതോടെ പ്രധാനമന്ത്രിയെപോലെതന്നെ പ്രത്യക്ഷപ്പെടുന്ന നരേന്ദ്രമോഡി കേരളത്തിലെത്തുമ്പോള്‍ അഹിതസത്യം വിളിച്ചുപറയാന്‍ അനന്തമൂര്‍ത്തിയെപോലെ തലയെടുപ്പുള്ള ഒരാള്‍ നമുക്കില്ലാതെപോയി. ഉള്ളത് മോഡിക്ക് ജയ് വിളിക്കുന്ന വി ആര്‍ കൃഷ്ണയ്യര്‍.
നരേന്ദ്രമോഡി ഹിറ്റ്‌ലര്‍ക്ക് തുല്യനാണെന്നും പ്രധാനമന്ത്രിയായാല്‍ രാജ്യത്തിനുതന്നെ ദോഷമാണെന്നുമാണ് പ്രശസ്ത കന്നഡ എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി കഴിഞ്ഞ ദിവസം വെട്ടിത്തുറന്ന് പറഞ്ഞത്.
2002ലെ ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തില്‍ നടന്ന കലാപം മോഡിയുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത വംശഹത്യയായിരുന്നെന്നും 1948ലെ വിഭജന കാലത്തെയും 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലക്കും ശേഷം ഇന്ത്യയില്‍ നടന്ന ഭീകര കലാപമാണ് ഗുജറാത്തില്‍ നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭയക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുന്ന ഭരണാധികാരികളാണ് ആവശ്യം. എന്നാല്‍, മോഡിക്ക് ജനങ്ങളോട് ഭയവും സ്‌നേഹവുമില്ല. ഹൈന്ദവ ധര്‍മമല്ല, നശീകരണ രാഷ്ട്രീയമാണ് മോഡിയുടേത്. മോഡിക്ക് കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷവും ദലിത് വിഭാഗവും അടിച്ചമര്‍ത്തപ്പെടുമെന്നും അനന്തമൂര്‍ത്തി കൂട്ടിചേര്‍ത്തു.
കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലായിരിക്കാം. എന്നാല്‍ മോഡിയുടെ പ്രവേശനത്തോടെ നയം വ്യക്തമാക്കിയ ബിജെപിയോട് എന്താണ് മലയാളി സാംസ്‌കാരിക നായകര്‍ക്ക് പറയാനുള്ളത്? തീര്‍ച്ചയായും പല എഴുത്തുകാരും നാടിന്റെ ഭാവിയെ കുറിച്ച് ആശങ്കാകുലരാണ്. അവരത് സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ സമൂഹത്തെ സ്വാധീനിക്കുന്ന രീതിയില്‍ വിഷയമുന്നയിക്കാന്‍ അനന്തമൂര്‍ത്തിയെപോലെ കരുത്തനായ ഒരാള്‍ നമുക്കില്ലാതെപോയി. മറുവശത്ത് മാധ്യമരംഗത്തെ അതികായകനായ ശശികുമാര്‍ ചൂണ്ടികാട്ടിയപോലെ നമ്മുടെ ചാനലുകളും മറ്റും അടുത്ത കാലത്ത് ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും തുല്ല്യമായ സ്ഥാനമാണ് ബിജെപിക്കും നല്‍കുന്നത്. അതു നല്‍കുന്ന സന്ദേശം ശരിയല്ല എന്നും ശശികുമാര്‍ കൂട്ടിചേര്‍ത്തു.
ജനാധിപത്യവ്യവസ്ഥയില്‍ ഒരാള്‍ക്ക് കേരളത്തിലേക്ക് വരാന്‍ പാടില്ല എന്നു പറയുന്നത് ശരിയല്ലായിരിക്കാം. എന്നാലും പ്രതിഷേധത്തിന്റെ സൂചനയായി ദുര്‍ബലമായെങ്കിലും ഒരു ഗോ ബാക്ക് വിളിയില്ലാതായി പോയത് എന്തിന്റെ സൂചനയായിരിക്കാം…?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “നമുക്കില്ലല്ലോ ഒരു അനന്തമൂര്‍ത്തി….

  1. നിയമം അറിയുന്ന ജസ്റിസ് വി ആർ കൃഷ്ണയ്യർ ഉം രാം ജട്മാലാനിയും മോഡി ക് വേണ്ടി നിലകൊള്ളുമ്പോൾ ,കഥകളെ സ്നേഹിക്കുന്ന അനന്തമൂർത്തി മോഡിയെ വെറുക്കുന്നത് തികച്ചും സ്വാഭാവികം എന്നെ പറയാനാകു 🙂

  2. “…. മോഡിക്ക് ജനങ്ങളോട് ഭയവും സ്‌നേഹവുമില്ല. ഹൈന്ദവ ധര്‍മമല്ല, നശീകരണ രാഷ്ട്രീയമാണ് മോഡിയുടേത്….” എത്ര ശരി.
    മാറിയ പരിതസ്ഥിതിയില്‍ നമുക്കും വിളിക്കാം, ഇപ്പഴേ —

    പ്രധാനമന്ത്രി മോഡിജി ക്കീ ജയ്.

  3. “അയ്യർ സിൻഡ്രോമ് ” ഒരു സമൂഹ രോഗം ആവാതിരിക്കാൻ …
    തലകളുംഅറിവും ബുദ്ധിയും സ്വന്തമായി ഉണ്ടായിരിക്കുക !

Leave a Reply