ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകനിയോജക മണ്ഡലം വേണം

സണ്ണി എം. കപിക്കാട്, എം. ഗീതാനന്ദന്‍ വൈദേശികശക്തികളില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ട് ദശകങ്ങള്‍ പിന്നിട്ടെ ങ്കിലും, തദ്ദേശീയ ജനസമൂഹങ്ങളായ ദലിത് – ആദിവാസി വിഭാഗങ്ങളും, സ്ത്രീകളും മതന്യൂനപക്ഷവിഭാഗങ്ങളും മറ്റ് പാര്‍ശ്വല്‍കൃത വിഭാഗങ്ങളും ഹിന്ദുത്വരാജിന്റെയും ജാതിവാദ ദേശീയതയുടെയും പേരില്‍ ഇന്ത്യയിലെമ്പാടും അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദലിത്-മതന്യൂനപക്ഷങ്ങളും സ്ത്രീകളും രാജ്യമെമ്പാടും വേട്ടയാടപ്പെടു കയോ, ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വാദിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആസൂത്രിതമായി വകവരുത്തപ്പെടുകയോ ചെയ്യുകയാണ്. കോര്‍പറേറ്റുകളുടെ താല്പര്യത്തിനും ഭൂമാഫിയകള്‍ക്കും വേണ്ടി ആദിവാസി കളെ ജനിച്ച മണ്ണില്‍ […]

poonaസണ്ണി എം. കപിക്കാട്, എം. ഗീതാനന്ദന്‍

വൈദേശികശക്തികളില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ട് ദശകങ്ങള്‍ പിന്നിട്ടെ ങ്കിലും, തദ്ദേശീയ ജനസമൂഹങ്ങളായ ദലിത് – ആദിവാസി വിഭാഗങ്ങളും, സ്ത്രീകളും മതന്യൂനപക്ഷവിഭാഗങ്ങളും മറ്റ് പാര്‍ശ്വല്‍കൃത വിഭാഗങ്ങളും ഹിന്ദുത്വരാജിന്റെയും ജാതിവാദ ദേശീയതയുടെയും പേരില്‍ ഇന്ത്യയിലെമ്പാടും അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദലിത്-മതന്യൂനപക്ഷങ്ങളും സ്ത്രീകളും രാജ്യമെമ്പാടും വേട്ടയാടപ്പെടു കയോ, ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വാദിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആസൂത്രിതമായി വകവരുത്തപ്പെടുകയോ ചെയ്യുകയാണ്. കോര്‍പറേറ്റുകളുടെ താല്പര്യത്തിനും ഭൂമാഫിയകള്‍ക്കും വേണ്ടി ആദിവാസി കളെ ജനിച്ച മണ്ണില്‍ നിന്നും പിഴുതെറിയുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും സര്‍വ്വസാധാരണമാണ്. ദേശീയതയുടെ മറവില്‍ ജാതിവാദികള്‍ ഇന്ത്യയെ ഫാസിസത്തിന്റെ പരീക്ഷണ കളരിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
അയിത്തത്തിനും ജാതിവിവേചനത്തിനും വിധേയരായ തദ്ദേശീയ ജനവിഭാഗ ങ്ങളുടെ ജീവിതാവസ്ഥ കണക്കിലെടുത്ത്, സാമുദായികമായി വേര്‍തിരിക്ക പ്പെട്ടവര്‍ രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടണമെന്ന് ഡോ. അംബേദ്കര്‍ ദീര്‍ഘവീക്ഷണത്തോടെ ആവശ്യപ്പെടുകയുണ്ടായി. ജാതിവ്യവസ്ഥയുടെ ക്രൂരവും ഭയാനകവുമായ സംവിധാനത്തിന്റെ ഇരകളായ ദലിതരെ സംഘടിതരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നാണ് ഡോ. അംബേദ്കര്‍ വാദിച്ചത്. ജനാധിപത്യസംവിധാനത്തില്‍ സാമൂഹികനീതിയും വിഭവാധികാരവും ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക നിയോജകമണ്ഡലം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനാധിപത്യത്തിന് എന്നും ഭീഷണിയാ യിരുന്ന ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും തയ്യാറാകാത്തതിനാല്‍ ഡോ. അംബേദ്കര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അട്ടിമറിക്കപ്പെടുകയുണ്ടായി. ദലിത് ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യ ഭരണസംവിധാനത്തില്‍ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യാനുള്ള പ്രത്യേക നിയോജകമണ്ഡലമെന്ന ആവശ്യത്തെയാണ് 1932 സെപ്തംബര്‍ 24-ന് പൂനാ പാക്റ്റിലൂടെ ബ്രാഹ്മണ്യശക്തികള്‍ അട്ടിമറിച്ചത്. ദലിത് – ആദിവാസി – സ്ത്രീകളെ തെരഞ്ഞെടുക്കാനും രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യാനും പ്രബലരും സംഘടിതരുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരം നല്‍കുന്ന ഭരണഘടനാവ്യവസ്ഥയിലൂടെ (ജനസംഖ്യാനുപാതികമായ സംവരണം) ജാതിഹിന്ദുക്കള്‍ക്ക് ദലിത് – ആദിവാസി – സ്ത്രീകളുടെയും പാര്‍ശ്വവല്‍കൃതരുടെയും മേല്‍ സമ്പൂര്‍ണ്ണമായ അധികാരം ഉറപ്പാക്കാന്‍ അവസരം നല്‍കി. സ്വാതന്ത്ര്യം കിട്ടിയിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനാപരിരക്ഷയുള്ള ദലിത് – ആദിവാസി ജനവിഭാഗങ്ങളെ അടിമാവസ്ഥയില്‍ നിലനിര്‍ത്താന്‍ നിര്‍ബ്ബന്ധിതമാക്കിയത് ദലിത് – ആദിവാസി ജനവിഭാഗങ്ങളുടെ നിയന്ത്രണാധികാരം ജാതി ഹിന്ദുക്കള്‍ക്ക് നല്‍കിയതു കൊണ്ടാണ്. പാര്‍ശ്വവല്‍കൃതരെ ജനിച്ച മണ്ണില്‍ ആശ്രിതരായി നിലനിര്‍ത്തി ക്കൊണ്ടാണ് ഇന്ത്യയെ കോര്‍പറേറ്റ് രാജിലേക്കും ഹിന്ദുരാഷ്ട്രത്തിലേക്കും ജാതിവാദികള്‍ പരിവര്‍ത്തനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്ന ജാതിവാദ ദേശീയതയും ഹിന്ദു ഫാസിസവും അനുദിനം ശക്തിപ്പെടുന്നതിന് കാരണം, ഡോ. അംബേദ്കറുടെ ജാതിനശീകരണത്തെ സംബന്ധിച്ച ദര്‍ശനം സംഘടിതരാഷ്ട്രീയ പാര്‍ട്ടികള്‍ നിരാകരിച്ചതുകൊണ്ടാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അഴിമതിരഹിതമായ ദരണസംവിധാനത്തിന് വേണ്ടി ജനാധിപത്യസംവിധാനത്തെ നവീകരിക്കണമെന്ന് നിരവധി പ്രസ്ഥാനങ്ങള്‍ ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ത്തു മ്പോഴും ജാതിനശീകരണം ജനാധിപത്യ രാഷ്ട്രത്തിന്റെ മുഖ്യകടമയാക്കാന്‍ പലപ്പോഴും ആവശ്യപ്പെടാറില്ല. ജാതിവാദ ദേശീയതയും ഹിന്ദുത്വവാദവും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ദലിതര്‍, ആദിവാസികള്‍, മത-വംശീയ ന്യൂന പക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃതര്‍ ഭൂമി – വിഭവവിനി യോഗത്തിലെ സാമൂഹികനീതിയെക്കുറിച്ചും പ്രത്യേക പ്രാതിനിധ്യത്തെക്കുറിച്ചു മുള്ള (പ്രത്യേക നിയോജകമണ്ഡലത്തെക്കുറിച്ചും) ആവശ്യം ഉയര്‍ത്തിതുട ങ്ങേണ്ടിയിരിക്കുന്നു. ജാതിനശീകരണമെന്ന മൗലികമായ ജനാധിപത്യചിന്തകള്‍ അംഗീകരിക്കാതെ, സംഘപരിവാറില്‍ നിന്ന് വേറിട്ട നിലനില്പ് ഇന്ത്യയിലെ മതേതര – ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ അടുത്ത ഭാവിയില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ അപ്രസ്തമാകും.
60 വര്‍ഷത്തെ പുരോഗമന – ജനാധിപത്യഭരണത്തിന് ശേഷം കേരളത്തിലെ ദലിത് – ആദിവാസികളെയും തോട്ടം തൊഴിലാളികളെയും മത്സ്യതൊഴിലാളി കളെയും അരലക്ഷത്തോളം വരുന്ന ജാതികോളനികളില്‍ തളച്ചിട്ടതിന് കാരണ വും മേല്‍പറഞ്ഞ സമീപനത്തിന്റെ ഫലമാണ്. ഭൂപരിഷ്‌ക്കരണ നടപടിക്കു ശേഷവും കേരളത്തിലെ കൃഷിഭൂമിയുടെ 68%വും കോര്‍പറേറ്റുകളിലും ഭൂമാഫിയകളിലും കേന്ദ്രീകരിച്ചതിന് കാരണവും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജാതിയുടെ തടവറയില്‍ തുടരുന്നതിനിലാണ്. ഭൂമിയുമായി ബന്ധപ്പെട്ട ഡസണ്‍ കണക്കിന് നിയമനിര്‍മ്മാണങ്ങള്‍ കേരളത്തിലെ മതേതര – ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടികള്‍ പാസ്സാക്കിയിട്ടുണ്ടെങ്കിലും വനം, പ്രകൃതി, മണ്ണ്, തണ്ണീര്‍തടങ്ങള്‍, കടല്‍ തുടങ്ങിയ പ്രകൃതിയുമായി ജീവത്തായി ബന്ധമുള്ള സമൂഹങ്ങളുടെ പരമ്പരാഗത അവകാശങ്ങള്‍ അംഗീകരിക്കുന്ന (ൃലരീഴിശലെ) ഒരു നിയമനിര്‍മ്മാര്‍ണവും കേരളത്തില്‍ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗോവിന്ദാപുരം ചക്‌ളിയ കോളനിയിലെ അയിത്താചരണവും ജാതിമര്‍ദ്ദനവും ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെമ്പാടും അത് തുടരുന്നു. പഞ്ചായത്ത് രാജ് നിലവില്‍ വന്നതിന് ശേഷം ദലിത് – ആദിവാസി – സ്ത്രീകളുടെ ജനാധിപത്യ പരമായ എല്ലാ പ്രാതിനിധ്യവും പ്രാദേശികതലത്തില്‍ റദ്ദുചെയ്യപ്പെടുകയും, സംഘടിത സാമുദായികശക്തികളില്‍ അധികാരം കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തിരിക്കയാണ്. രാഷ്ട്രീയാധികാരത്തിലെ പങ്കിന്റെ അഭാവവും സമഗ്ര ഭൂപരിഷ്‌ക്കരണമുള്‍പ്പെടെയുള്ള സാമ്പത്തിക – രാഷ്ട്രീയപരിഷ്‌ക്കാരത്തിന്റെ അഭാവവും കാരണം, ആദിവാസി – ദലിത് ജനവിഭാഗങ്ങള്‍ക്കായി വകയിരുത്തുന്ന വികസനഫണ്ടുപോലും സംഘടിത സാമുദായിക വിഭാഗങ്ങള്‍ തട്ടിയെടുക്കുകയാണ്. ഈ സാഹര്യത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മൗലികമായി നവീകരിക്കാനുള്ള രാഷ്ട്രീയ പദ്ധതിയായി ജാതിനശീകരണവും പ്രത്യേക നിയോജക മണ്ഡലവാദവും ഉന്നയിക്കുന്നത്. മേല്‍പറഞ്ഞ ആവശ്യങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയാവശ്യത്തോടൊപ്പം, ഒരു തുടക്കമെന്ന നിലയില്‍ ചക്‌ളിയര്‍ – വേടര്‍ – നായാടി – അരുന്ധതിയാര്‍ തുടങ്ങിയ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ദലിത് വിഭാഗങ്ങളുടെ പുനരധിവാസത്തിനുള്ള പദ്ധതിയും ജാതി കോളനികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പരിപാടിയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. സംഘപരിവാര്‍ ശക്തികളാല്‍ കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷിന്റെ അനുസ്മരണവും സാംസ്‌കാരിക കൂട്ടായ്മയും വൈകീട്ട് 4 മണിക്ക് നടക്കുന്നതാണ്.

ജാതി കോളനികള്‍ നിലനിര്‍ത്തുന്നത് ഭരണഘടനാവിരുദ്ധം
ഇന്ത്യന്‍ ജനാധിപത്യം നവീകരിക്കാനും
പാര്‍ശ്വല്‍കൃതര്‍ക്ക് ഭൂമിയും വിഭവാധികാരവും ഉറപ്പക്കാനും
ദലിതര്‍ക്കും – ആദിവാസികള്‍ക്കും – സ്ത്രീകള്‍ക്കും
പ്രത്യേകനിയോജക മണ്ഡലം അംഗീകരിക്കുക
2017 സെപ്തംബര്‍ 24 ന് – 10 മുതല്‍ (പൂനാ പാക്റ്റ് ദിനത്തില്‍)
ജാതി നശീകരണ പ്രഖ്യാപന സമ്മേളനം
എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ (വഞ്ചി സ്‌ക്വയര്‍)
ജിഗ്‌നേഷ് മെവാനി ഉല്‍ഘാടനം ചെയ്യുന്നു
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ
അയിത്താചരണവും ജാതിവിവേചനവും അവസാനിപ്പിക്കാന്‍
ബദല്‍ സാമ്പത്തിക – രാഷ്ട്രീയ പരിപാടി അവതരിപ്പിക്കുന്നു.
ഗൗരി ലങ്കേഷ് അനുസ്മരണം – 4 ന്
ഭൂഅധികാര സംരക്ഷണസമിതി

സണ്ണി എം. കപിക്കാട്,
(ചെയര്‍മാന്‍, ഭൂഅധികാര സംരക്ഷണസമിതി)
മൊ: 9847036356

എം. ഗീതാനന്ദന്‍
(കണ്‍വീനര്‍, ഭൂഅധികാര സംരക്ഷണസമിതി)
മൊ: 9746361106

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply