തൃശ്ശിവപേരൂര്‍ ക്ലിപ്തം അഥവാ ഉടല്‍രാഷ്ട്രീയം
സ്‌നമ്യ മാഹിന്‍ പി.എസ്.റഫീഖ് എഴുതി ഫരീദ് ഖാന്‍ നിര്‍മിച്ചു നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. മുഴുനീള ഹാസ്യചിത്രം എന്ന നിലയില്‍ പ്രദര്‍ശനം തുടരുന്ന ക്ലിപ്തം; ചിത്രത്തിലുടനീളം പറയുന്ന ശക്തമായൊരു രാഷ്ട്രീയമുണ്ട്.’ശരീരത്തിന്റെ രാഷ്ട്രീയം അഥവാ പെണ്ണുടലിന്റെ രാഷ്ട്രീയം’.അതുകൊണ്ട് തന്നെ ഒരു ഹാസ്യചിത്രമെന്ന നിലയില്‍ ഈ സിനിമയെ മാറ്റിനിര്‍ത്താനാവില്ല. തൃശൂര്‍ നഗരത്തിലെ പ്രമുഖരായ ചെമ്പന്‍ വിനോദ് ജോസിന്റെ ഡേവിഡ് പോളിയുടെയും ബാബുരാജിന്റെ ജോയി ചെമ്പാടന്റെയും സ്‌കൂള്‍ കാലം മുതല്‍ക്കുള്ള ശത്രുതയാണ് മുഖ്യപ്രമേയമായി അവതരിപ്പിക്കുന്നതെങ്കിലും, ചിത്രത്തിന്റെ […]
സ്‌നമ്യ മാഹിന്‍
പി.എസ്.റഫീഖ് എഴുതി ഫരീദ് ഖാന്‍ നിര്‍മിച്ചു നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. മുഴുനീള ഹാസ്യചിത്രം എന്ന നിലയില്‍ പ്രദര്‍ശനം തുടരുന്ന ക്ലിപ്തം; ചിത്രത്തിലുടനീളം പറയുന്ന ശക്തമായൊരു രാഷ്ട്രീയമുണ്ട്.’ശരീരത്തിന്റെ രാഷ്ട്രീയം അഥവാ പെണ്ണുടലിന്റെ രാഷ്ട്രീയം’.അതുകൊണ്ട് തന്നെ ഒരു ഹാസ്യചിത്രമെന്ന നിലയില്‍ ഈ സിനിമയെ മാറ്റിനിര്‍ത്താനാവില്ല.
തൃശൂര്‍ നഗരത്തിലെ പ്രമുഖരായ ചെമ്പന്‍ വിനോദ് ജോസിന്റെ ഡേവിഡ് പോളിയുടെയും ബാബുരാജിന്റെ ജോയി ചെമ്പാടന്റെയും സ്‌കൂള്‍ കാലം മുതല്‍ക്കുള്ള ശത്രുതയാണ് മുഖ്യപ്രമേയമായി അവതരിപ്പിക്കുന്നതെങ്കിലും, ചിത്രത്തിന്റെ ആദ്യം മുതല്‍ ‘കൊക്കാല വത്സല’യുടെ രൂപത്തില്‍ ഈ ഉടല്‍രാഷ്ട്രീയം കയറി വരുന്നുണ്ട്. എന്നാല്‍ പെണ്ണിനെ വെറുമൊരു പെണ്ണ് മാത്രമായി കാണുന്നവര്‍ ഒരു ‘വെടി’ കോമഡിയായി അത് ചിരിച്ചു തള്ളുകയാണ്.. പെണ്ണിലൂടെ തന്നെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നതും.
മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കേ പെണ്ണിന് വേണ്ടിയുള്ള കലഹം തുടങ്ങിയെന്നതിനു ബൈബിളും ഖുര്‍ആനും സാക്ഷ്യം വഹിക്കുന്നു. ഭൂമിയിലെ ആദ്യത്തെ കൊലപാതകം പെണ്ണിനെ ചൊല്ലിയായിരുന്നു. മനുഷ്യന്‍ ഉണ്ടാകാതിരുന്ന കാലത്ത് ആദത്തിന്റെ ആണ്മക്കള്‍ തന്നെയാണ് പെണ്മക്കളെയും വിവാഹം ചെയ്തിരുന്നത്..ഇത് പിന്നീട് മാറിയെങ്കിലും സ്വന്തം സഹോദരിയെ ഭാര്യയായി ലഭിക്കണമെന്ന ദുരാഗ്രഹം ആദം സന്തതികളില്‍ പെട്ട സ്വസഹോദരന്‍ കായേനെ കൊല്ലാന്‍ ആബേലിന് പ്രേരണയായി.
ഈ കാലഘട്ടവും ഒട്ടും വ്യത്യസ്തമല്ലെന്നിരിക്കെയാണ് നായകനായ(ആസിഫ് അലി) ഗിരിജാവല്ലഭനോട് അമ്മയെന്നാല്‍ അമ്മ മാത്രമാണെന്നും പെങ്ങളെന്നാല്‍ പെങ്ങള്‍ മാത്രമാണെന്നും ഡേവിഡ് പോളി പറഞ്ഞു വെക്കുന്നത്. മറ്റു വികാരങ്ങളെ പോലെ തന്നെ മനുഷ്യന് ഏറെ പ്രാധാന്യമുള്ളതാണ് ലൈംഗികതയെന്ന് ചിത്രം ഊന്നിപ്പറയുന്നു.
വിവാഹം കഴിക്കാനായി പെണ്ണു തേടി നടക്കുന്നവര്‍, പെണ്ണ് കെട്ടിയിട്ട് കൂടെ താമസിക്കാന്‍ കഴിയാത്തവര്‍, പ്രണയ നഷ്ടം കാരണം പെണ്ണ് കെട്ടാത്തവര്‍, പെണ്ണു പിടിക്കാന്‍ നടക്കുന്നവര്‍, പെണ്ണിനെ കച്ചവടം ചെയ്യുന്നവര്‍, ലൈംഗികഅരക്ഷിതാവസ്ഥയില്‍ പെട്ട് പെണ്ണ് പിടിക്കാന്‍ നടക്കുന്നവര്‍..ഇന്നത്തെ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയ്ക്ക് നേരെയുള്ള ചൂണ്ടുവിരലാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം.
‘ഈ ലോകത്ത് ഏറ്റവും എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്നത് പെണ്ണിന്റെ മാനമാണ്. അതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്’. തന്റേടിയായ ഓട്ടോ ഡ്രൈവര്‍ ഭാഗീരഥിയായി അപര്‍ണ ബാലമുരളി നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. പെണ്ണ് പിടിക്കാന്‍ പണപ്പിരിവ് നടത്തിയ ഡേവിഡ്, ഗിരിജാവല്ലഭന്‍ ഗ്യാങിന്റെ കണ്ണു തുറപ്പിക്കാന്‍ ഭാഗീരഥിയുടെ കഥാപാത്രം നിമിത്തമാകുന്നു. ‘വെളിച്ചത്തു സിനിമാനടി, ഇരുട്ടത്ത് പെണ്ണ്. ഇതൊക്കെയെ ഇത്രയേയുള്ളൂ’ എന്ന ഡയലോഗിലൂടെ പുരുഷാധിപത്യ സമൂഹത്തിന്റെ ചെകിട്ടത്തടിക്കുകയാണ് സിനിമ. വേശ്യയായ അമ്മയെ തള്ളിപ്പറയുന്ന അഭിമാനിയായ ഭാഗീരഥി ഒടുവില്‍ അമ്മയുടെ വിവാഹസ്സാരിയുടുത്ത് അതേ തൊഴിലിലേയ്ക്കിറങ്ങി വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് കല്ല് കടിക്കുമെങ്കിലും, അവളുടെ വ്യക്തിത്വം കൂടുതല്‍ ശക്തമാകുന്നതായാണ് കാണാന്‍ കഴിഞ്ഞത്. പെണ്ണിനെ ഉടല്‍ മാത്രമായി കാണുന്നവരുടെ മുന്നിലേയ്ക്ക് അവള്‍ അതിശക്തമായൊരു സ്ത്രീയുടെ പ്രതീകമാവുകയായിരുന്നു.
ലൈംഗികത ചിത്രത്തില്‍ വിഷയമാണെങ്കിലും ഒട്ടും തന്നെ അശ്‌ളീലചുവയുള്ള സംഭാഷണങ്ങളൊ കോമഡി രംഗങ്ങളോ ഇല്ലെന്നത് ക്ലിപ്തത്തെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.. തൃശൂരിന്റെ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രം ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്ന് പോവുന്നതെന്നതും രസകരമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in