തിരഞ്ഞെടുപ്പു ഫലങ്ങള്‍ തലവേദനയാകുമ്പോള്‍
നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലങ്ങള്‍ എല്ലാ പാര്‍ട്ടികളേയും വെട്ടിലാക്കിയിരിക്കുകയാണ്. പൊതുവില്‍ പ്രതീക്ഷിച്ചിരുന്നതു പോലെയാണെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഇത്തരം ഫലം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വാഭാവികമായും ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സില്‍ തന്നെ. പാര്‍ട്ടിയെ നിയന്ത്രിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിക്കതിരായ മുറുമുറുപ്പുകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചു എന്നതാണ് അതിന്റെ പ്രകടമായ ഫലം. രാഹുലിന്റെ പ്രവര്‍ത്തനശൈലിയോട് മുമ്പേ എതിര്‍പ്പുള്ളവരും സ്വന്തം സ്ഥാനത്തിനു ഇളക്കം തട്ടുന്നവരും അക്കൂട്ടത്തിലുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ നേരിടാന്‍ രാഹുല്‍ പോര എന്ന അഭിപ്രായവും സജീവമായി ഉയര്‍ന്നു കഴിഞ്ഞു.എ […]
നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലങ്ങള്‍ എല്ലാ പാര്‍ട്ടികളേയും വെട്ടിലാക്കിയിരിക്കുകയാണ്. പൊതുവില്‍ പ്രതീക്ഷിച്ചിരുന്നതു പോലെയാണെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഇത്തരം ഫലം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വാഭാവികമായും ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സില്‍ തന്നെ. പാര്‍ട്ടിയെ നിയന്ത്രിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിക്കതിരായ മുറുമുറുപ്പുകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചു എന്നതാണ് അതിന്റെ പ്രകടമായ ഫലം. രാഹുലിന്റെ പ്രവര്‍ത്തനശൈലിയോട് മുമ്പേ എതിര്‍പ്പുള്ളവരും സ്വന്തം സ്ഥാനത്തിനു ഇളക്കം തട്ടുന്നവരും അക്കൂട്ടത്തിലുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ നേരിടാന്‍ രാഹുല്‍ പോര എന്ന അഭിപ്രായവും സജീവമായി ഉയര്‍ന്നു കഴിഞ്ഞു.എ ന്നാല്‍ പകരം ആര് എന്ന ചോദ്യം ഉത്തരം പറയാനാവാതെ ബാക്കി കിടക്കുകയാണ്. ശക്തമായ നേതൃത്വത്തിന്റെ അഭാവമായിരിക്കും കോണ്‍ഗ്രസ്സ് ഇനി നേരിടാന്‍ പോകുന്നത്. മന്‍മോഹന്‍ സിംഗിന് ഒരു ഊഴം കൂടി കൊടുക്കാനും ഭൂരിപക്ഷത്തിനും താല്‍പ്പര്യമില്ല. മാത് രമല്ല, തൂക്കു ലോകസഭ വരികയാണെങ്കില്‍ പ്രതിച്ഛായയുള്ള ഒരാള്‍ക്ക് ഇടതുപക്ഷമടക്കം പല പാര്‍ട്ടികളും പിന്തുണ നല്‍കുമെന്ന് ഒരു വിഭാഗം കരുതുന്നു. ആ അന്വേഷണം ഒരുപക്ഷെ ആന്റണിയില്‍ പോലും എത്തിയേക്കാമെന്ന സൂചനയുമുണ്ട്.
പൊതുവില്‍ ആഹ്ലാദത്തിലാണെങ്കിലും ബിജെപി ക്യാമ്പിലും പ്രശ്‌നങ്ങള്‍ ഉണ്ട്. വിജയം നേടാനായി എങ്കിലും പ്രതീക്ഷിച്ചിരുന്ന രീതിയിലി# മോഡി തരംഗമില്ല എന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുസംസ്ഥാനങ്ങലില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും ലോകസഭാതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ഈ പ്രകടനം പോര എന്നവര്‍ തിരിച്ചറിയുന്നുണ്ട്. അതേസമയം മോഡി തന്നെയായിരിക്കും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതില്‍ മാറ്റമുണ്ടാകില്ല. അതേസമയം ഭൂരിപക്ഷ കിട്ടാതെ വന്നാല്‍, മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ തന്നെയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കാനുള്ള സാധ്യതയെ കുറിച്ച് മോഡി ഭയക്കുന്നുണ്ട്. പ്രത്യകിച്ച ചൗഹാനെ പോലുള്ളവരെ.
എല്ലാ പ്രവചനങ്ങളെയും മറി കടന്ന് ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച ആം ആദ്മി പാര്‍ട്ടിയും വന്നുപെട്ടിരിക്കുന്നത് വലിയൊരു കുരുക്കിലാണ്. എന്നാല്‍ തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് അതിനെ മറികടക്കാനാണ് പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ ഇന്ത്യനവസ്ഥയില്‍ അത് വിജയിക്കുമോ എന്ന് കണ്ടറിയണം.
നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണല്ലോ ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ്സ്, ബിജെപി, ആം ആദ്മി പാര്‍ട്ടി എന്നിവയില്‍ രണ്ടുകൂട്ടരെങ്കിലും പരസ്പരം പിന്തുണച്ചില്ലെങ്കില്‍ ഡെല്‍ഹിയില്‍ മന്ത്രിസഭയുണ്ടാകില്ല. ഇന്നത്തെ അവസ്ഥയില്‍ അത്തരമൊരു സഖ്യം ഉണ്ടാകാനിടയില്ല. ഉണ്ടായാല്‍ അതുള്‍ക്കൊള്ളാന്‍ ജനം തയ്യാറാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ രാഷ്ട്രപതി ഭരണവും വീണ്ടും തെരഞ്ഞെടുപ്പും എന്ന സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എങ്കില്‍ അതുണ്ടാകുക ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും. അപ്പോള്‍ ഇന്നത്തെ പ്രകടനം ആവര്‍ത്തിക്കാനാകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. ബിജെപിയാകട്ടെ കൂടുതല്‍ ആത്മ വിശ്വാസത്തിലുമാണ്. ലോകസഭക്കൊപ്പം തിരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്നു. സംഗതി തിരിച്ചറിയുന്നുണ്ടെങ്കിലും അവിശുദ്ധമായ ഒരു ബന്ധത്തിനും തങ്ങളില്ല എന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇടതുപക്ഷമടക്കം മറ്റെല്ലാ പാര്‍ട്ടികളും ആശങ്കയില്‍ തന്നെയാണ്. മൂന്നാം ബദലിനെ കുറിച്ച് ഏറെ കാലമായി തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതുവരേയും കാര്യമായ നേട്ടമൊന്നും ആ ദിശയില്‍ ഉണ്ടാക്കാനായില്ല. അതിനിടയിലാണ് ഒരു വയസ്സുമാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടി വമ്പിച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത് എന്നത് അവരെ ഇരുത്തി ചിന്തിക്കാന്‍ നിര്‍ബ്ധിതമാക്കുന്നു. ഈ അര്‍ത്ഥത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികള്‍ക്ക് സമ്മാനിച്ചത് തലവേദന മാത്രമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in