തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ്

സി ടി വില്ല്യം മൂന്ന് രതിസാമ്രാജ്യത്തെ ചക്രവര്‍ത്തിനികള്‍ ബസ്സ് പാട്ടായ എത്തി. രാത്രിക്ക് പ്രായമേറിയിരുന്നു. വിശപ്പ് ഞങ്ങളില്‍ ചത്തും ജീവിച്ചും കിടന്നിരുന്നു . യാത്രാ ഗൈഡിന് താത്പര്യ മുള്ള ഒരു ഹോട്ടലായിരിക്കണം, അതിന്റെ സമീപത്തു ബസ്സ് നിന്നു. ഒരു ഹോട്ടല്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു ഹോസ്‌റല്‍ മെസ് ഹാള്‍ എന്നെ ഇതിനെ വിളിക്കാനാവൂ. ചോറും സാമ്പാറും മറ്റ് സ്ഥിരം ചേരുവകളും ചേര്‍ന്ന ഒരു ഊണ്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തല്ലിപ്പൊളി ഊണ്. ഭക്ഷണം നന്നായില്ല എന്നുതന്നെ […]

chapter.3.pic (1)സി ടി വില്ല്യം

മൂന്ന്
രതിസാമ്രാജ്യത്തെ ചക്രവര്‍ത്തിനികള്‍

ബസ്സ് പാട്ടായ എത്തി. രാത്രിക്ക് പ്രായമേറിയിരുന്നു. വിശപ്പ് ഞങ്ങളില്‍ ചത്തും ജീവിച്ചും കിടന്നിരുന്നു . യാത്രാ ഗൈഡിന് താത്പര്യ മുള്ള ഒരു ഹോട്ടലായിരിക്കണം, അതിന്റെ സമീപത്തു ബസ്സ് നിന്നു. ഒരു ഹോട്ടല്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു ഹോസ്‌റല്‍ മെസ് ഹാള്‍ എന്നെ ഇതിനെ വിളിക്കാനാവൂ. ചോറും സാമ്പാറും മറ്റ് സ്ഥിരം ചേരുവകളും ചേര്‍ന്ന ഒരു ഊണ്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തല്ലിപ്പൊളി ഊണ്. ഭക്ഷണം നന്നായില്ല എന്നുതന്നെ പറയണം. തായ് രുചികള്‍ ഒന്നുമുണ്ടായിരുന്നില്ല . ആസൂത്രിത ടൂറുകളുടെ വികാസം ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല . ഭക്ഷണത്തിനുശേഷം നാല്‍നക്ഷത്ര ഹോട്ടലില്‍ താമസം. സെന്റാര. അതായിരുന്നു ഹോട്ടലിന്റെ പേര്.
പാട്ടായ ഒരു മുനിസിപ്പാലിറ്റിയാണ്. സ്വയംഭരണാവകാശമുണ്ട്. മേയറാണ് ഭരണത്തലവന്‍. വ്യവസായങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മുനിസിപ്പാലിറ്റിയാണ്. ജനസംഖ്യ ഒരു ലക്ഷം മാത്രം. അത്രകണ്ട് വികസനങ്ങളൊന്നും അവകാശ പ്പെടാനില്ലാത്ത പ്രദേശം. പഴയ കെട്ടിടങ്ങളും വൃത്തിയില്ലാത്ത റോഡുകളും കാണാം. പ്രദേശവാസികളും അധികം പകിട്ടില്ലാത്തവരാണ്. പാവങ്ങള്‍. തെരുവില്‍ തട്ടുകടകളും പലാഹാരവണ്ടികളും സജീവം. ചൈനീസ് രുചിവൈ കൃതങ്ങളില്‍ പാമ്പും തവളയും പട്ടിയും പാറ്റയും തേളും പുഴുക്കളും സജീവം . ബാറുകളും മസ്സാജ് പാര്‍ലറുകളും ഭോഗാലയങ്ങളും ചായം തേച്ചു പിടിപ്പിച്ച ഗണിക സുന്ദരിമാരാല്‍ സമൃദ്ധം. ഇത്രയുമായാല്‍ പട്ടായയുടെ ഒരു ഏകദേശ രേഖാചിത്രമാവും.

chapter.3.pic (2)കീഴടങ്ങലിന്റെ രാജ്യമാണ് പാട്ടായ എന്നുപറയാം. പട്ടായയുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നതും അതാണ്. പണ്ട്, ഫ്രയ തക് അഥവാ തക്‌സിന്‍ രാജാവ് പാട്ടായ ആക്രമിക്കാനെത്തി. പട്ടായയിലെ നാട്ടുപ്രമാണിയായ നായ് ക്ലോമായിരുന്നു പ്രഥമ ഏറ്റുമുട്ടലില്‍ രംഗത്തെത്തിയത്. എന്നാല്‍ ഫ്രയ തക്കിന്റെ ആകര്‍ഷകമായ രാജകീയ മര്യാദകളും അന്തസ്സും നായ് ക്ലോമിനെ ആശ്ച്ര്യപ്പെടുത്തുകയും വിനയാന്വിതനാക്കുകയും ചെയ്തത്രേ. നായ് ക്ലോം രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഫ്രയ തക്കിന് കീഴടങ്ങി. കീഴടങ്ങിയ ഇടം ‘താപ് ഫ്രയ’ എന്നറിയപ്പെട്ടു. പിന്നീട് ഫത്തായ എന്ന് വിളിക്കപ്പെട്ടു. കാലാന്തരത്തില്‍ അത് പാട്ടായ എന്നായി. കേരളത്തിലെ കാലവര്‍ഷം പോലെ തായലണ്ടില്‍ കാലവര്‍ഷം കൊണ്ടുവരുന്ന ഒരു കാറ്റുണ്ട്. തെക്കുപടിഞാറുനിന്ന് വടക്കുകിഴക്ക് ദിശയില്‍ വീശുന്ന ഈ കാറ്റിന്റെ പേരും ഫത്തായ എന്നത്രേ. ചുരുക്കത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും മേഘവര്‍ഷത്തിന്റെ ഒരു പ്രതീകം കൂടിയാണ് പാട്ടായ.
ഹോട്ടലിലെ കുളി കഴിഞ്ഞ് പുത്തന്‍ ഉടുപ്പിട്ട് ഹോട്ടലിന്റെ ലോബിയില്‍ വന്നിരുന്നു. യാത്രാസംഘത്തിലെ ആരെയെങ്കിലുമൊക്കെ കാണാമെന്നും അവ രോടൊപ്പം നഗരമൊന്നു ചുറ്റിക്കറങ്ങി വരാമെന്നും വിചാരിച്ചാണ് ലോബിയില്‍ വന്നത്. പക്ഷെ ലോബിയില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി. യാത്രാസംഘം മുഴുവനും അപ്പോഴേക്കും നഗരത്തിലെത്തിക്കഴിഞ്ഞിരുന്നു. അതങ്ങിനെയാണ്, പട്ടായ യില്‍ രാത്രി പകലും പകല്‍ രാത്രിയുമാണ്.

chapter.3.pic.3ഹോട്ടലില്‍ നിന്നിറങ്ങി നഗരത്തിലേക്ക് നീങ്ങി. നഗരവീഥികളുടെ ഇരുവശ ങ്ങളിലും ചെറുതും വലുതുമായ ബാറുകള്‍. നൃത്തശാലകള്‍. മസ്സാജ് പാര്‍ലറുകള്‍. തട്ടുകടകള്‍. പലാഹാരവണ്ടികള്‍. ചുറ്റും കാണുന്നവരില്‍ കൂടുതലും പെണ്ണുങ്ങള്‍. ചന്തക്കൂടുതലുള്ള ഈ പെണ്ണുങ്ങളെല്ലാം തന്നെ ഗണിക സുന്ദരികളാണ് (prostitute). നമ്മുടെ നാട്ടിലെതുപോലെ ചീത്തപ്പേരുചാര്‍ത്തിയ ഗണിക സുന്ദരികളായിരുന്നില്ല അവര്‍. ചാണക്യസൂത്രത്തിലേതുപോലെ ഈ ഗണിക സുന്ദരികള്‍ പട്ടായയിലെ അന്തസ്സുള്ള ഉദ്യോഗസ്ഥകളാണ്. ഗണികാവൃത്തി അവര്‍ക്ക് അന്തസ്സും ആഭിജാത്യവുമുള്ള പ്രൊഫെഷനാണ്. ഈയൊരു സ്‌ത്രൈണ ണ ബ്യുറോക്രസിയുടെ ബലത്തിലാണ് തായലണ്ട് നിലനില്‍ക്കുന്നതുതന്നെ. ഈ സുരസുന്ദരികളെ നാം കീഴടക്കേണ്ടതില്ല, കാരണം അവര്‍ നമുക്ക് കീഴടങ്ങിയവരാണ്. കീഴടങ്ങലിലാണല്ലോ രതിയുടെ ഉന്മത്തമായ അവസ്ഥ. പാട്ടായ തന്നെ കീഴടങ്ങലിന്റെ സാമ്രാജ്യമല്ലേ. കീഴടങ്ങലിന്റെ രതിസാമ്രാജ്യം.

യാത്രാസംഘത്തിലെ ചിലരെയൊക്കെ നഗരത്തില്‍ വച്ചുകണ്ടുമുട്ടി. അവര്‍ യാതൊരുവിധ പരിചിതഭാവവും പുലര്‍ത്തിയില്ല. അവരാരും തന്നെ ഒറ്റക്കായിരുന്നില്ല. അവരുടെയൊക്കെ കൂടെ സുന്ദരിമാര്‍ ഉണ്ടായിരുന്നു. അവര്‍ എങ്ങോട്ടൊക്കെയോ നടന്നകന്നു. മസ്സാജ് പാര്‍ലറുകളിലേക്കാവാം, അവരവരുടെ കിടപ്പുമുറികളിലേക്കാവാം, ഭോഗാലയങ്ങളിലേക്കാവാം.
വഴിയോരങ്ങളില്‍ അത്യപൂര്‍വ്വമായി പുരുഷന്മാരെ കണ്ടിരുന്നു. അവരെല്ലാം രതിയുടെ ദല്ലാളുമാരായിരുന്നു. അവരുടെ കയ്യില്‍ ആകര്‍ഷകമായ ബഹു വര്‍ണ്ണ ബ്രോഷറുകള്‍ ഉണ്ടായിരുന്നു.

CriticYathra രതിലീലകളുടെ ത്രസിപ്പിക്കുന്ന മഞ്ഞ ചിത്രങ്ങളടങ്ങിയ ബ്രോഷറുകള്‍ നിവര്‍ത്തി അവര്‍ ആ ചിത്രങ്ങളിലെ പെണ്ണു ങ്ങളുടെ രതിസാമര്‍ത്ഥ്യവും വൈദഗ്ദ്യവും പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.
വഴിയരികില്‍ കണ്ട ഒന്നുരണ്ട് മസ്സാജ് പാര്‍ലറുകളില്‍ കയറി കാര്യങ്ങള്‍ അന്വേഷിച്ചു. സചിത്രങ്ങളായ വിലവിവര പട്ടിക നിരത്തി മസ്സാജ് സുന്ദരികള്‍ കാര്യങ്ങള്‍ വാങ്ങ്മയചിത്രങ്ങളായി അവതരിപ്പിച്ചു. കാല്‍വിരലുകളുടെ തൊട്ടു തലോടല്‍ തുടങ്ങി രതിയുടെ അത്യുന്നതങ്ങളില്‍ നമ്മെ എത്തിക്കുന്നതിന്റെ രതിസങ്കേതങ്ങള്‍ അവര്‍ ആംഗ്യഭാഷയിലും അഭിനയത്തികവിലും ആവിഷ്‌ക രിച്ചു. അവരില്‍ ചിലര്‍ അവിടെ അപ്പോള്‍ നടന്നിരുന്ന തൊട്ടുതലോടലിന്റെ തത്സമയ ദൃശ്യങ്ങളും കാണിച്ചുതന്നു. അവര്‍ നമ്മെ പ്രലോഭിപ്പിക്കുകയായി രുന്നില്ല, പ്രവര്‍ത്തിപ്പിക്കുകയായിരുന്നു .

സമയം രാത്രിയും കഴിഞ്ഞ് പ്രഭാതത്തിലേക്ക് കടക്കുകയാണ്. ഞാന്‍ ഹോട്ടലി ലേക്ക് തിരിച്ചുനടന്നു. ഹോട്ടല്‍ അപ്പോഴും സജീവമായിരുന്നു. യാത്രാസംഘത്തിലെ പലരും രതിക്കൂട്ടുകളുമായി വരുന്നതും പോകുന്നതും കണ്ടു. അവിടെ എല്ലാ മുറികളിലും രതിയുടെ ഉത്സവാഘോഷങ്ങള്‍ നടക്കുകയായിരുന്നു.  ഞാന്‍ മുറിയില്‍ കടന്ന് വാതിലടച്ചു. ബാത്ത് റൂമിലും കട്ടിലിന്നടിയിലും സുന്ദരിമാരാരും ഇല്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എനിക്കുമാത്രം വിലക്കപ്പെട്ട രതിയുടെ കാണാക്കിനാവുകളില്‍ ഞാന്‍ ഉറങ്ങി.

തുടരും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply