തസ്ലീമിന്റെ അറസ്റ്റ് – വസ്തുതാന്വോഷണ റിപ്പോര്‍ട്ട്
ബംഗളൂരു സ്‌ഫോടനക്കേസ് 27-ാം പ്രതി ഷറഫുദ്ദീന്റെ സഹോദരന്‍ കണ്ണൂര്‍ സിറ്റി ആസാദ് റോഡ് അബ്ദുറഹ്മാന്‍ മകന്‍ 34 വയസ്സുകാരനായ കെ.കെ. തസ്ലീമിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ജനകീയ പൗരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടത്തിയ വസ്തുതാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സംഘാംഗങ്ങള്‍ കോ-ഓര്‍ഡിനേറ്റര്‍- അഡ്വ. പി.എ. പൗരന്‍, ജന. സെക്രട്ടറി, പി.യു.സി.എല്‍. കേരള കെ.പി. ശശി, ഡോക്യുമെന്ററി സംവിധായകന്‍ അഡ്വ. എന്‍.എം. സിദ്ദിഖ്, എഴുത്തുകാരന്‍ സമദ് കുന്നക്കാവ്, സംസ്ഥാന സെക്രട്ടറി, സോളിഡാരിറ്റി റുക്‌സാന പി. സംസ്ഥാന പ്രസിഡന്റ്, ജി.ഐ.ഒ നസ്‌റീന കെ.കെ, സാമൂഹ്യ […]
ബംഗളൂരു സ്‌ഫോടനക്കേസ് 27-ാം പ്രതി ഷറഫുദ്ദീന്റെ സഹോദരന്‍ കണ്ണൂര്‍ സിറ്റി ആസാദ് റോഡ് അബ്ദുറഹ്മാന്‍ മകന്‍ 34 വയസ്സുകാരനായ കെ.കെ. തസ്ലീമിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ജനകീയ പൗരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടത്തിയ വസ്തുതാന്വേഷണത്തിന്റെ റിപ്പോര്‍ട്ട്
സംഘാംഗങ്ങള്‍
കോ-ഓര്‍ഡിനേറ്റര്‍- അഡ്വ. പി.എ. പൗരന്‍, ജന. സെക്രട്ടറി, പി.യു.സി.എല്‍. കേരള
കെ.പി. ശശി, ഡോക്യുമെന്ററി സംവിധായകന്‍
അഡ്വ. എന്‍.എം. സിദ്ദിഖ്, എഴുത്തുകാരന്‍
സമദ് കുന്നക്കാവ്, സംസ്ഥാന സെക്രട്ടറി, സോളിഡാരിറ്റി
റുക്‌സാന പി. സംസ്ഥാന പ്രസിഡന്റ്, ജി.ഐ.ഒ
നസ്‌റീന കെ.കെ, സാമൂഹ്യ പ്രവര്‍ത്തക
അന്വേഷണ പരിധി
16.11.2015ല്‍ കണ്ണൂര്‍ ഹമൂദ് ഓട്ടോ വര്‍ക് ഷോപ്പില്‍ നിന്നും തസ്‌നീമിനെ എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തതിലെ മനുഷ്യാവകാശ ലംഘനം
സന്ദര്‍ശിച്ച സംഘങ്ങള്‍
തസ്‌നീമിന്റെ വീട്, കണ്ണൂര്‍ നഗരം
സംഘം നേരില്‍ തെളിവെടുത്ത വ്യക്തികള്‍
ബംഗളുരു സ്‌ഫോടന കേസിലെ 24-ാം പ്രതി മുഹമ്മദ് ഷമീറിന്റെ സഹോദരന്‍ 45 വയസ്സുകാരനായ മുഹമ്മദ് ഷഹീര്‍, തസ്ലീമിന്റെ കണ്ണൂര്‍ സൗത്ത് ബസാറിലെ ഹമൂദ് ഓട്ടോ വര്‍ക്ക്‌ഷോപ്പിലെ പാര്‍ട്ണര്‍ 44 കാരനായ അബ്ദുല്‍ ഹഖം സിറാജ്, ഷറഫുദ്ദീന്റെയും തസ്‌നീമിന്റെയും സഹോദരിമാര്‍ 37 കാരി സോഫിയ, 46 വയസ്സുകാരി റഹീമ മുതലായവര്‍.
ബംഗളുരു സ്‌ഫോടന കേസിലെ 24-ാം പ്രതി മുഹമ്മദ് ഷമീറിന്റെ സഹോദരന്‍ 45 വയസ്സുകാരനായ മുഹമ്മദ് ഷഹീദ് കണ്ണൂരില്‍ ഇലക്ട്രിക് ഷോപ്പുടമയാണ്. ഷമീര്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിളിപ്പിക്കപ്പെടുകയും 2011 ജനുവരി 25ന് അറസ്റ്റുചെയ്യപ്പെടുകയുമായിരുന്നു. ബംഗളുരു സ്‌ഫോടനകേസ് വിസ്താരത്തിന്റെ അവസാന വേളയില്‍ കേസ് സങ്കീര്‍ണ്ണമാക്കാന്‍ നടത്തുന്ന ഓപ്പറേഷനുകളുടെ ഭാഗമാണ് പുതിയ അറസ്റ്റുകളെന്ന് ഷഹീര്‍ പറഞ്ഞു.
നവംബര്‍ 16 തിങ്കളാഴ്ച വൈകീട്ട് ഏഴര മണിയോടെയാണ് തന്റെ സ്‌കൂട്ടര്‍ ഷോപ്പില്‍ നിന്ന് തസ്‌നീമിനെ കസ്റ്റഡിയില്‍ എടുത്തത്. 17ന് എറണാകുളത്തേക്ക് കൊണ്ടുപോയി. തസ്ലീമിന് ഭാര്യയും ഒരു വയസ്സായ മകനുമുണ്ട്.
മദനി കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് പുതിയ അറസ്റ്റുകളെന്ന് ആരോപിക്കുന്ന മൊഴികളാണ് വസ്തുതാന്വേഷണ സംഘത്തിന് ലഭിച്ചത്.
പുതിയ വെളിപ്പെടുത്തലുകള്‍ തടിയന്റവിട നസീറില്‍നിന്നും ഉണ്ടായതായി ആരോപിച്ച് ക്രിമിനല്‍ നടപടി ചട്ടം 173 (8) പ്രകാരമുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി സാക്ഷിമൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് നിരപരാധികളെ അറസ്റ്റുചെയ്ത് യുപിഎ പ്രകാരം കുറ്റം ചുമത്തി കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവുമാണ് നടക്കുന്നത്. തസ്ലീമിന്റെ കണ്ണൂര്‍ സൗത്ത് ബസാറിലെ ഹമൂദ് ഓട്ടോ വര്‍ക് ഷോപ്പിലെ പാര്‍ട്ണര്‍ 44കാരനായ അബ്ദുല്‍ ഹഖം സിറാജിന് നാല് വര്‍ഷമായി ഒരുമിച്ച് വര്‍ക് ഷോപ്പ് നടത്തുന്ന തസ്ലീമിനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. തസ്ലീ അറസ്റ്റിലായതിനെതുടര്‍ന്ന് ഡിവൈഎസ്പി മൊയ്തീന്‍ കുട്ടിയെ പോയിക്കണ്ടിരുന്നു. ഐബി തസ്ലീമിനെ ചോദ്യം ചെയ്തതായി പറഞ്ഞറിഞ്ഞു. യുപിഎ ചുമത്തിയതായും കേള്‍ക്കുന്നു. ബംഗളുരു കേസിന് പുതിയ മാനങ്ങള്‍ നല്‍കാനും കേസ് ലൈവാക്കി നിര്‍ത്താനും വേണ്ടിയാണ്മി തസ്ലീന്റെ അറസ്റ്റെന്ന് അബ്ദുല്‍ ഹഖം സിറാജ് പറഞ്ഞു.
16 വര്‍ഷമായി കണ്ണൂര്‍ സിറ്റി ആസാദ് റോഡിലാണ് താമസമെന്ന് ഷറഫുദ്ദീന്റെയും തസ്ലീമിന്റെയും സഹോദരി 37 കാരി സോഫിയ പറഞ്ഞു. 45കാരിയായ റഹീമയും വിവരങ്ങള്‍ നല്‍കി. വാപ്പ നേരത്തെ മരിച്ചുപോയി. ഷറഫുദ്ദീന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള മാനസിക പ്രയാസത്തില്‍ 2 വര്‍ഷം മുമ്പ് ഉമ്മയും മരിച്ചു. സാമൂഹികമായി ബന്ധമില്ലാത്തയാളാണ് തസ്‌നീം. അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന്റെ ഫോണില്‍ നിന്ന് തസ്ലീമിന്റെ നമ്പര്‍ കിട്ടിയതാണ് അറസ്റ്റിന് കാരണമായതെന്ന് പലീസ് പറയുന്നു. ജയിലില്‍ വച്ച് നേരത്തെ ഹൃദയാഘാതം സംഭവിച്ച ഷറഫുദ്ദീന് മരുന്ന് വാങ്ങിക്കൊടുക്കാനും കേസ് കാര്യങ്ങള്‍ക്കുമായി ഇടയ്ക്ക് ബാംഗ്ലൂരില്‍ പോകാറുണ്ട്. ഇതുവരെ തസ്‌നീമിനെ അന്വേഷിച്ച് പോലീസ് വന്നിട്ടില്ല. 16ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍നിന്നുപോയി. പിന്നീട് ഫോണില്‍ കിട്ടിയില്ല. 19 മണിയുടെ വാര്‍ത്തയില്‍ നിന്നാണ് അറസ്റ്റുവിവരം അറിഞ്ഞത്. 17ന് വൈകീട്ട് 5ന് പോലീസ് റെയ്ഡ് നടത്തി. പുസ്തകങ്ങള്‍ പരിശോധിച്ചു. തൊണ്ടിയായി ഒന്നു പിടിക്കുകയോ എഴുതി വാങ്ങുകയോ ചെയ്തില്ല. ഷറഫുദ്ദീന്‍ അറസ്റ്റിലായതിനെതുടര്‍ന്ന് വീട് നോക്കിയിരുന്നത് തസ്ലീമാണ്
നിഗമനങ്ങള്‍
തസ്ലീമിനെ കസ്റ്റഡിയിലെടുക്കുന്നതിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുന്നതിലും ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്നു.
അറസ്റ്റില്‍ ഡി കെ ബസു വേഴ്‌സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ കേസില്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു.
യു പി എ എന്ന ഭീകര നിയമത്തിന്റെ പ്രയോഗം മൂലം അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഭരണകൂടം ദ്രുതഗതിയില്‍ നടപ്പാക്കുന്ന ഫാസിസ്റ്റ് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുന്ന സമീപനമാണ് ഭരണകൂട ഏജന്റായ പോലീസ് നിര്‍വ്വഹിക്കുന്നത്.
ബംഗളൂരൂ സ്‌പോടനകേസിന്റെ അന്തിമ വിസ്താര ഘട്ടത്തില്‍ വിചാരണ ചെയ്ത മുഴുവന്‍ സാക്ഷികളും എതിരാകുകയും പ്രോസിക്യൂഷന്‍ കേസ് അങ്ങേയറ്റം ദുര്‍ബ്ബലമാകുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് പുതിയ കേസുകളും കഥകളും മെനയുന്നത്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in