തബലയിലൂടെ നാടകത്തിലേക്കും സിനിമയിലേക്കും

തബലയായിരുന്നു മാള അരവിന്ദനെ മാള അരവിന്ദനാക്കിയത്‌. തബലയില്‍നിന്ന്‌ നാടകത്തിലൂടെ സിനിമയിലേക്കുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സംഗീതാധ്യാപികയായിരുന്ന അമ്മ. അമ്മ കുട്ടികളെ സംഗീതം പഠിപ്പിക്കുമ്പോള്‍ ഏകലവ്യനെപോലെ തകരപ്പെട്ടിയില്‍ താളമിട്ട്‌ മകന്‍. അതുകണ്ട അമ്മ മകനൊരു തബല വാങ്ങികൊടുത്തു. അവിടെ നിന്നാരംഭിച്ചു മാള അരവിന്ദന്റെ കലാജീവിതം. കൊച്ചിന്‍ മുഹമ്മദ്‌ ഉസ്‌താദിന്റെയരികില്‍ നിന്ന്‌ ശാസ്‌ത്രീയമായി തബല വായിക്കാനും പഠിച്ചു. അദ്ദേഹത്തില്‍നിന്ന്‌ അടിസ്‌ഥാനപരമായ കാര്യങ്ങള്‍ മാത്രം പഠിച്ചു. പിന്നെയെല്ലാം സ്വയം. നാടകങ്ങളുടെ അണിയറയില്‍ തബിലിസ്‌റ്റായാണ്‌ അരവിന്ദന്റെ കലാജീവിതത്തിന്റെ തുടക്കം. ഒപ്പം പരമനെന്ന അടുത്ത […]

mmmതബലയായിരുന്നു മാള അരവിന്ദനെ മാള അരവിന്ദനാക്കിയത്‌. തബലയില്‍നിന്ന്‌ നാടകത്തിലൂടെ സിനിമയിലേക്കുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സംഗീതാധ്യാപികയായിരുന്ന അമ്മ. അമ്മ കുട്ടികളെ സംഗീതം പഠിപ്പിക്കുമ്പോള്‍ ഏകലവ്യനെപോലെ തകരപ്പെട്ടിയില്‍ താളമിട്ട്‌ മകന്‍. അതുകണ്ട അമ്മ മകനൊരു തബല വാങ്ങികൊടുത്തു. അവിടെ നിന്നാരംഭിച്ചു മാള അരവിന്ദന്റെ കലാജീവിതം. കൊച്ചിന്‍ മുഹമ്മദ്‌ ഉസ്‌താദിന്റെയരികില്‍ നിന്ന്‌ ശാസ്‌ത്രീയമായി തബല വായിക്കാനും പഠിച്ചു. അദ്ദേഹത്തില്‍നിന്ന്‌ അടിസ്‌ഥാനപരമായ കാര്യങ്ങള്‍ മാത്രം പഠിച്ചു. പിന്നെയെല്ലാം സ്വയം.
നാടകങ്ങളുടെ അണിയറയില്‍ തബിലിസ്‌റ്റായാണ്‌ അരവിന്ദന്റെ കലാജീവിതത്തിന്റെ തുടക്കം. ഒപ്പം പരമനെന്ന അടുത്ത സുഹൃത്തിന്റെ ഹാര്‍മോണിയവും. ഇരുവരും തൃശൂര്‍ എറണാകുളം ഭാഗത്തെ അമച്വര്‍ നാടകവേദികളിലെ സ്‌ഥിരം സാന്നിധ്യമായി. ഒപ്പം ഗാനമേളകളിലും. കലാസമിതികള്‍ക്കൊപ്പം ഉത്സവപറമ്പുകളില്‍ അലഞ്ഞു നടന്ന കാലം. അതിനിടെ ഗായകനായ മാധവനും സംഘത്തിലെത്തി. പിന്നെയുള്ള കാലം സംഗീതസാന്ദ്രം. ഒപ്പം അഭിനയവും ആരംഭിച്ചു. ആദ്യം നാട്ടിലെ കൊച്ചു കൊച്ചു നാടകങ്ങളില്‍.
അതിനിടെ സിനിമാ ഭ്രാന്ത്‌ തലക്കടിച്ച്‌ ചെന്നൈയിലേക്ക്‌ വണ്ടികയറി. ജെ.എ.ആര്‍. ആനന്ദ്‌ സംവിധാനം ചെയ്യുന്ന എന്റെ കുഞ്ഞ്‌ എന്ന സിനിമയിലേക്ക്‌ നടീനടന്മാരെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ടാണ്‌ അവിടെയെത്തിയത്‌. ഏതെങ്കിലും സിനിമയിലേക്ക്‌ കയറിപറ്റാന്‍ കുറെ ശ്രമിച്ചു. ചിലതില്‍ മുഖം കാണിക്കാന്‍ പറ്റിയതുമാത്രം മെച്ചം. പട്ടിണി കിടന്നു തോറ്റപ്പോള്‍ നാട്ടില്‍ നിന്ന്‌ വണ്ടിക്കുലി വരുത്തി തിരിച്ചുപോന്നു. വീണ്ടും നാടകം തന്നെ ജീവിതം.
സിനിമയില്‍ കയറാനുള്ള മോഹം പരാജയപ്പെട്ടെങ്കിലും നാടകരംഗത്ത്‌ തകര്‍ത്തഭിനയിച്ച കാലമായിരുന്നു പിന്നീട്‌. കാട്ടുര്‍ ബാലന്‍ സംവിധാനം ചെയ്‌ത താളവട്ടം നാടകത്തിനുവേണ്ടി തബലയുമായി പോയതായിരുന്നു അരവിന്ദന്‍. നാടകം തുടങ്ങുന്നതിന്റെ അരമണിക്കൂര്‍മുമ്പ്‌ സാമുവല്‍ എന്ന ഹാസ്യ കഥാപാത്രം ചെയ്യുന്ന ആള്‍ വരില്ലെന്നറിഞ്ഞു. അരമണിക്കൂര്‍കൊണ്ട്‌ ആ വേഷം ധൈര്യത്തോടെ ഏറ്റെടുത്തു ഗംഭീരമാക്കി. പ്രേക്ഷകര്‍ ചിരിച്ചു മണ്ണുകപ്പി. പിറ്റേദിവസം തനിനിറം പത്രത്തില്‍ ഗംഭീരവാര്‍ത്ത. അതിന്റെ പിന്‍ബലത്തില്‍ കോട്ടയം നാഷണല്‍ തിയറ്റേഴസില്‍ എസ്‌.പി.പിള്ള, മുതുകുളം, വാണക്കുറ്റി, പങ്കജവല്ലി, അടൂര്‍ പങ്കജം, കൊട്ടാരക്കര ശ്രീധരന്‍നായര്‍, വി.എസ്‌.ആചാരി, കടുവാക്കുളം ആന്റണി… തുടങ്ങിയ സിനിമാതാരങ്ങള്‍ക്കൊപ്പം. എസ്‌.പി. പിള്ളയെ മനസാ ഗുരുവായി സ്വീകരിച്ചു.
തുടര്‍ന്ന്‌ കാലടി ഗോപിയും പി.ആര്‍.സുകുമാരന്‍ മാസ്‌റ്ററും സെക്രട്ടറിയും പ്രസിഡന്റുമായ പെരുമ്പാവൂര്‍ നാടകശാലയില്‍. അവിടെ ആറു നാടകങ്ങളില്‍ അഭിനയിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പിന്നെ സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന്‌ ആദ്യത്തെ സംസ്‌ഥാന സര്‍ക്കാര്‍ പുരസ്‌കാരം.
അതോടെ പ്രശസ്‌തനായ മാള അരവിന്ദനുമുന്നില്‍ ഒരിക്കല്‍ കൊട്ടിയടച്ചിരുന്ന സിനിമയുടെ വാതില്‍ തുറക്കുകയായിരുന്നു. ജേസി സംവിധാനം ചെയ്‌ത സിന്ദൂരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതില്‍ മൂന്നു സീനില്‍ മാത്രം. എങ്കിലും പിന്നീട്‌ തിരിഞ്ഞുനോക്കണ്ടിവന്നില്ല. മലയാളസിനിമയിലെ തിരക്കുള്ള ഹാസ്യനടനായി മാള അരവിന്ദന്‍ മാറാന്‍ അധികകാലമെടുത്തില്ല. മാള എന്ന ചരിത്രപ്രസിദ്ധമായ സ്‌ഥലം ഇദ്ദേഹത്തിന്റെ പേരിലറിയപ്പെടാനും അധികം താമസമുണ്ടായില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply