ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുന്നു.
ടാറ്റ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകള്‍ കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം തോട്ടഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഹാരിസണ്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ കൈവശം വെയ്ക്കുന്ന 38000 ഏക്കര്‍ തോട്ടംഭൂമി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായാണും എന്ന് കോടതി കണ്ടെത്തിയതിനെത്തsര്‍ന്ന് തോട്ടംഭൂമി ഏറ്റെടുക്കാന്‍ 2013 ഫെബ്രുവരി 16 നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. അന്നത്തെ പബ്ലിക്‌പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ട് സംസ്ഥാനത്തിന് അനുകൂലമായി നിയമങ്ങള്‍ വ്യാഖ്യാനിക്കുകയും തെളിവുകള്‍ […]
ടാറ്റ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകള്‍ കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം തോട്ടഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുന്നു.
ഹാരിസണ്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ കൈവശം വെയ്ക്കുന്ന 38000 ഏക്കര്‍ തോട്ടംഭൂമി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായാണും എന്ന് കോടതി കണ്ടെത്തിയതിനെത്തsര്‍ന്ന് തോട്ടംഭൂമി ഏറ്റെടുക്കാന്‍ 2013 ഫെബ്രുവരി 16 നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. അന്നത്തെ പബ്ലിക്‌പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ട് സംസ്ഥാനത്തിന് അനുകൂലമായി നിയമങ്ങള്‍ വ്യാഖ്യാനിക്കുകയും തെളിവുകള്‍ യഥാസമയം കോടതിയില്‍ ഹാജര്‍ ആക്കുകയും ചെയ്തതുകൊണ്ടാണ് തോട്ടംഭൂമി ഏറ്റെടുക്കാന്‍ വിധി വന്നത്. എന്നാല്‍ ഹാരിസണ്‍, കരുണ എസ്റ്റേറ്റുകള്‍ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ വിധി സമ്പാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മാറ്റുകയാണ് ചെയ്തത്. ഹാരിസണ്‍ കൈവശം വെയ്ക്കുന്ന മുഴുവന്‍ തോട്ടംഭൂമിക്കെതിരായ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തില്‍ ആയിരിക്കെ സുതാര്യമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുക വഴി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? സുശീല ആര്‍ ഭട്ടിനെ മാറ്റുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പറഞ്ഞത് ഇതിനേക്കാള്‍ മികച്ച അഡ്വക്കേറ്റ്‌നെ കേസ് വാദിക്കാന്‍ നിയമിക്കുമെന്നാണ്. അതിന് ശേഷം സര്‍ക്കാര്‍ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കേസുകള്‍ വാദിക്കുവാന്‍ കൊണ്ടുവന്നത് അഡ്വക്കേറ്റ് രഞജിത്ത് തമ്പാനെയാണ്. ഹാരിസണ്‍ തോട്ടംഭൂമി മുറിച്ച വിറ്റ കേസ് വാദിക്കാന്‍ ഹാരിസണ്‍ അനുകൂലമായി 2009 കോടതിയില്‍ ഹാജരാകുകയും ഹാരിസന്റെ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത അഡ്വക്കേറ്റ് രഞജിത്ത് തമ്പാനെ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ കൊണ്ടുവരുന്നത് ഹാരിസണ്‍ ഉള്‍പ്പടെയുള്ള വന്‍കിട കുത്തകളെ കേസില്‍നിന്ന് രക്ഷിക്കാനല്ലാതെ പിന്നെ എന്തിനാണ്? ടി ആര്‍ ആന്‍ഡ് ടി കമ്പനി കയ്യേറിയ 7500 ഏക്കര്‍ ഭൂമി ഏറ്റെടുത്തതുകൊണ്ട് 2016 ജൂണ്‍ 10 ന് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്പനി 2016 ആഗസ്റ്റ് 11ന് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കകത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കണമെന്നും അതുവരെ
തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2016 ആഗസ്റ്റ് 18 നു തന്നെ രാജമാണിക്യം വളരെ വിശദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കി നേരിട്ട് അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയില്ല എന്ന് മാത്രമല്ല രഞ്ജിത്ത് തമ്പാന്‍ കേസില്‍ ഹാജരായതുമില്ല. ഇതേത്തുടര്‍ന്നാണ് 2016 ആഗസ്റ്റ് 30 ന് കമ്പനിക്ക് അനുകൂലമായി ഒരുമാസത്തേക്ക് കോടതി സ്റ്റേ അനുവദിക്കുന്നത്. ഒരു മാസം കഴിഞ്ഞിട്ടും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാത്തതു മൂലമാണ് ഒക്ടോബര്‍ 21ന് കമ്പനിക്ക് അനുകൂലമായി രണ്ടുമാസത്തേക്ക് വീണ്ടും സ്റ്റേ നീട്ടുന്നത്. എന്ന് മാത്രമല്ല വന്‍കിട കുത്തകള്‍ കൈവശം വെയ്ക്കുന്ന ഭൂമി ഏറ്റെടുത്തതുകൊണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍ 2015 ഡിസംമ്പര്‍ 30 ഇറക്കിയ അതിപ്രധാന ഉത്തരവും കോടതി ഇതോടൊപ്പം സ്റ്റേ ചെയ്തു! ഇത് ഏറെ വിവാദമായതോടുകൂടിയാണ് രഞ്ജിത്ത് തമ്പാന്‍ കേസില്‍ നിന്ന് പിന്മാറുന്നത്. പിന്നീട് ഈ സ്റ്റേ പിന്‍പറ്റിയാണ് ബ്രൈമൂര്‍ 700 ഏക്കര്‍ ഭൂമി 2016 ഒക്ടോബര്‍ 20 ലും ആര്‍ ബി ടി ( റായ് ബഹദൂര്‍ ടാക്കൂര്‍ ) 900 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി 2016 നവംമ്പര്‍ 16 ലും വാദിക്കാന്‍ ആളില്ലാതെ ഹൈക്കോടതി സ്റ്റേ ചെയ്യുന്നത്. ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കെ വി സോഹന്‍ 2011 ല്‍ ഹാരിസണ്‍ ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിക്ക് ഭൂമി മുറിച്ച് വിറ്റ കേസില്‍ പത്തനം തിട്ട കോടതിയില്‍ ഹാജരായിട്ടുള്ള അഡ്വക്കേറ്റ് ആണ്. കേസ് വാദിക്കുവാന്‍ ആളില്ലാതെ കോടതിയില്‍ പ്രതികൂല നടപടി നേരിട്ടത് മൂലം കുത്തകള്‍ കൈവശം വെയ്ക്കുന്ന 5 ലക്ഷത്തില്‍ അധികം ഭൂമി ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ ഓഫീസ് നിശ്ചലമായിരിക്കുകയാണെന്ന് മാത്രമല്ല പൂട്ടിക്കെട്ടേണ്ട അവസ്ഥ കൂടിയാണ്. ഇതിലൂടെ സംഭവിക്കപ്പെടുന്നത് ഹാരിസണ്‍ ടാറ്റ കമ്പനികള്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ 5 ലക്ഷത്തിലധികം തോട്ടഭൂമി വ്യജ ആധാരണത്തിലൂടെയും നിയമവിരുദ്ധമാണ് കയ്യടക്കിവെച്ചിരുക്കുന്നതെന്നും ഇത് നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നും FERA നിയമത്തിന്റെയും (1973 ), വിദേശ വിനിമയ ചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, കേരള ഭൂ സംരക്ഷണ നിയമത്തിലെയും ( 1957 ) , കേരള ഭൂപരിഷ്‌കരണ നിയമത്തിലേയും (1963) വിവിധ വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ കമ്പനീസ് ആക്ട് കേരള ട്രാന്‍സ്ഫര്‍ ഓഫ് രജിസ്ട്രി പ്രകാരവും സമര്‍ത്ഥിക്കുന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടും. രണ്ടര ലക്ഷം കുടുംബങ്ങള്‍ ഭൂരഹിതരാകും 4.7 ലക്ഷം കുടുംബങ്ങള്‍ ഭവനരഹിതരായും അരലക്ഷം കോളനികളിലായി ലക്ഷക്കണക്കിന് കുടുംബങ്ങളും ജീവിക്കുമ്പോഴാണ് ഈ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരള മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മറുപടി പറയണം, നിങ്ങള്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in