ഡെല്‍ഹി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍

ബസ് ചാര്‍ജ് കുറച്ചും വെള്ളം ഫ്രീ ആയി കൊടുത്തും വൈദ്യുതി ചാര്‍ജ് പകുതിയാക്കിയും കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകള്‍ നിര്‍മ്മിച്ചും ഫ്രീ ആയിട്ട് ചികിത്സ നല്‍കിയും തെരുവില്‍ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങളുണ്ടാക്കിയും കര്‍ഷകന് ഏക്കറിന് നഷ്ടപരിഹാരം കൊടുത്തും കെജ്രിവാള്‍ തന്റെ പ്രയാണം തുടരുന്നു. ഇതാ ഡല്‍ഹി സര്‍ക്കാര്‍ ചെയ്തു കൂട്ടിയ ജനോപഹാര നടപടികള്‍. . 1. വൈദ്യുതി ബില്‍ പകുതിയാക്കി, 2. മാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യമാക്കി. 3. യമുന ശുചീകരണ പരുപാടി ആരംഭിച്ചു. […]

kk

ബസ് ചാര്‍ജ് കുറച്ചും വെള്ളം ഫ്രീ ആയി കൊടുത്തും വൈദ്യുതി ചാര്‍ജ് പകുതിയാക്കിയും കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകള്‍ നിര്‍മ്മിച്ചും ഫ്രീ ആയിട്ട് ചികിത്സ നല്‍കിയും തെരുവില്‍ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങളുണ്ടാക്കിയും കര്‍ഷകന് ഏക്കറിന് നഷ്ടപരിഹാരം കൊടുത്തും കെജ്രിവാള്‍ തന്റെ പ്രയാണം തുടരുന്നു.

ഇതാ ഡല്‍ഹി സര്‍ക്കാര്‍ ചെയ്തു കൂട്ടിയ ജനോപഹാര നടപടികള്‍. .

1. വൈദ്യുതി ബില്‍ പകുതിയാക്കി,
2. മാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യമാക്കി.
3. യമുന ശുചീകരണ പരുപാടി ആരംഭിച്ചു.
4. 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി.
5. കര്‍ഷകര്‍ക്ക് റെകോര്‍ഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടര്‍.
6. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. AC യോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാന്‍ ചിലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സര്‍ക്കാരുകള്‍ രണ്ടു കോടിക്ക് ചെയ്തത്). ഈ വര്‍ഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ.
7. ആം ആദ്മി പൊളിക്ലിനിക് ആരംഭിച്ചു. 100 പൊളി ക്ലിനിക് സ്ഥാപിക്കാന്‍ പദ്ധതി.
8. പുതിയ 1000 ബസ്സുകള്‍ ഇറക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍.
9.ജന്‍ ലോക്പാല്‍ ബില്‍ പാസാക്കി.
10 സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രൈവറ്റ് സ്‌കൂളുകളെ വെല്ലുന്ന രീതിയില്‍ മാറ്റിക്കൊണ്ടിരിക്കുന്നു. പ്രൈവറ്റ് സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്!
11.സ്ത്രീ സുരക്ഷക്ക് ബസ്സുകളില്‍ മാര്‍ഷല്‍ മാരെ നിയമിച്ചു.
12.ബസ്സില്‍ CCTV ആരംഭിച്ചു.
13.ഡല്‍ഹിയില്‍ CCTV സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
14. JJ ക്ലസ്റ്റരില്‍ 2000 ടോയലറ്റുകള്‍ നിര്‍മ്മിച്ചു.
15.അഴിമതി കുറച്ചു കൊണ്ടുവന്നു.
16. സര്‍ട്ടിഫികറ്റുകളില്‍ സ്വയം സാക്ഷ്യപെടുത്തല്‍.
17. അപ്ലികേഷന്‍ ഓണ്‍ലെയിന്‍ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.
18.സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥര്‍ സേവനത്തിനു താമസം വരുത്തിയാല്‍ പിഴശിക്ഷ ഉറപ്പു വരുത്തി.
19. തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് രാത്രി താമസ സൗകര്യം ഏര്‍പ്പാടാക്കി.
20.മലിനീകരണം തടയാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
21.എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളില്‍ എല്ലാ മരുന്നുകളും സൗജന്യമാക്കി.
22.മാനേജ്‌മെന്റ് ക്വാട്ട നിര്‍ത്തലാക്കി.
23.സുതാര്യമായ അഡ്മിഷനായി നടപടികള്‍ ആരംഭിച്ചു.
24. MLA മാര്‍ക്ക് മാന്യമായ ശമ്പളം.
25. മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.
26. അഴിമതി കാണിച്ച നിരവധി ഉദ്ധ്യോഗസ്ഥരെ പുറത്താക്കി.
27.ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകള്‍ നവീകരിച്ചു.
28.വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
29.ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാര്‍ഥികള്ക്കും് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കും.
30. ഡ്യൂട്ടിയില്‍ ഇരിക്കുമ്പോള്‍ മരണമടയുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും 1 കോടി രൂപ നഷ്ടപരിഹാരം
31.. ഡെങ്കി, മലിനീകരണം തുടങ്ങി സര്‍ക്കാര്‍ പരുപാടികളെ കുറിച്ച് അവഭോധം നല്‍കുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങള്‍ നല്‍കി.
32.കുറഞ്ഞ ചിലവില്‍ ഭഷണം 5 രൂപക്ക് ഊണ് ആം ആദ്മി കാന്ടീനുകള്‍.
33.വാട്ടര്‍ ATM, 20 Ltr വെള്ളം 2 രൂപക്ക്
34.ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്
35.ട്രാഫിക് കുറക്കാന്‍ Odd Even പദ്ധതി
36. ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയ മേഡിക്കല്‍ കോളേജ്.
37. തെരുവില്‍ കഴിഞ്ഞിരുന്ന വീടില്ലാത്ത 500 ലധികം കുടുംബങ്ങളെ ഫ്‌ലാറ്റ് നിര്‍മ്മിച്ച് പുരധിസിപ്പിച്ചു.
38. തരുവില്‍ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേകം പദ്ധതി.
39. പ്രൊഫഷണല്‍ വിദ്യാഭ്യാസ വായ്പ10 ലക്ഷം സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍!

എങ്ങിനെയാണ് ഒരു സര്‍ക്കാരിന് ഇത്രയധികം സേവനങ്ങള്‍ ഫ്രീ ആയി കൊടുക്കാന്‍ സാധിക്കുന്നത്? അവിശ്വസനീയം അല്ലേ? എന്നാല്‍ കേട്ടോളൂ. ……
950 കോടി ബഡ്ജറ്റിട്ട 3 ഓവര്‍ ബ്രിഡ്ജുകള്‍, (കൊല്ലങ്ങള്‍ക്കുശേഷം പണിയുമ്പോള്‍, സാധാരണ ഗതിയില്‍ ബഡ്ജറ്റ് 1200 കോടിയാക്കി ഉയര്‍ത്തേണ്ടതാണ്. ) പക്ഷെ,പണി അഴിമതി രഹിതമാക്കിയപ്പോള്‍ 6oo കോടി രൂപയ്ക്ക് തീര്‍ക്കാന്‍ സാധിച്ചു. ലാഭം 350 കോടി!
നഷ്ടത്തിലോടിയിരുന്ന ഡെല്‍ഹി ജലബോര്‍ഡ് അഴിമതി വിമുക്തമാക്കിയപ്പോള്‍ 178 കോടി ലാഭം! അതും 20000 ലി.വെള്ളം ഫ്രീ ആയി കൊടുത്ത ശേഷവും!

വാട്‌സ് ആപില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply