ജാസ്മിന്‍ഷാ മത്സരിക്കുമ്പോള്‍

കക്ഷിരാഷ്ട്രീയ സമരങ്ങള്‍ മാത്രം കണ്ടുമടുത്ത കേരളത്തില്‍ അടുത്ത കാലത്തായി ശക്തമായ ഒരു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ യുണൈറ്റഡ് അസോസിയേഷന്‍ ഓഫ് നേഴ്‌സസ്് നേതാവ് ജാസ്മിന്‍ഷാ തൃശൂരില്‍ നിന്ന് ലോകസഭയിലേക്കു മത്സരിക്കാനൊരുങ്ങുന്നു. തീര്‍ച്ചയായും കേരളം ശ്രദ്ധിക്കപ്പെടുന്ന ഒരു പോരാട്ടമായി അതുമാറുമമെന്നുറപ്പ്. ആം ആദ്മിക്കുവേണ്ടി പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാജോസഫും മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നാകട്ടെ സീനിയര്‍ നേതാക്കളായ പിസി ചാക്കോ, കെപി രാജേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരിക്കും ഗോദയിലുണ്ടാകുക എന്നതും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതോടെ കേരളം […]

jj

കക്ഷിരാഷ്ട്രീയ സമരങ്ങള്‍ മാത്രം കണ്ടുമടുത്ത കേരളത്തില്‍ അടുത്ത കാലത്തായി ശക്തമായ ഒരു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ യുണൈറ്റഡ് അസോസിയേഷന്‍ ഓഫ് നേഴ്‌സസ്് നേതാവ് ജാസ്മിന്‍ഷാ തൃശൂരില്‍ നിന്ന് ലോകസഭയിലേക്കു മത്സരിക്കാനൊരുങ്ങുന്നു. തീര്‍ച്ചയായും കേരളം ശ്രദ്ധിക്കപ്പെടുന്ന ഒരു പോരാട്ടമായി അതുമാറുമമെന്നുറപ്പ്. ആം ആദ്മിക്കുവേണ്ടി പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാജോസഫും മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നാകട്ടെ സീനിയര്‍ നേതാക്കളായ പിസി ചാക്കോ, കെപി രാജേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരിക്കും ഗോദയിലുണ്ടാകുക എന്നതും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതോടെ കേരളം ശ്രദ്ധിക്കുന്ന ഒന്നായി ഈ പോരാട്ടം മാറും.
കേരളത്തില്‍ നഴ്‌സുമാര്‍ വന്‍തോതിലുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. തൃശൂരടക്കം 9 മണ്ഡലങ്ങളിലാണ് യുഎന്‍എ മത്സരിക്കുക. നഴ്‌സുമാരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയുണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുവില്‍ പറയുന്നതല്ലാതെ പാര്‍ലിമെന്റിലും നിയമസഭയിലും തെരുവിലുമെല്ലാം ആ പിന്തുണ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തങ്ങളുടെ ശബ്ദം തങ്ങള്‍തന്നെ ഉന്നയിക്കുകയാണ് വേണ്ടതെന്ന നിലപാടില്‍ സംഘടന മത്സരിക്കുന്നത്. വിജയിച്ചാലും ഇല്ലെങ്കിലും നഴ്‌സുമാരും കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും വോട്ടുചെയ്യുകയാണെങ്കില്‍തന്നെ പതിനായിരകണക്കിനു വോട്ടുകള്‍ ഇവര്‍ക്കു ലഭിക്കാനിടയുണ്ടെന്നത് ഇരുമുന്നണികള്‍ക്കും ഭീഷണിയാകുകയാണ്. സ്വകാര്യമാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും സമരരംഗത്തുനേരില്‍ വരാനും മടിക്കുന്ന ഇവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കൂടിയാണ് നഴ്‌സുമാരുടെ നീക്കം. തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യ സമൂഹത്തിനും വേണ്ടി ജനകീയ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാകും സംഘടന തിരഞ്ഞെടുപ്പിനെ നേരിടുക. സമാനമായ ജീവിത തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന എല്ലാവരേയും ഐക്യപ്പെടുത്താനും ശ്രമമുണ്ടാകും. പ്രവാസികളായ നേഴ്‌സിംഗ് സമൂഹത്തിന്റെ പുനരധിവാസവും സംരക്ഷണവും ഇന്ത്യയിലെ നേഴ്‌സിംഗ് സമൂഹമടക്കമുള്ള സാധാരണക്കാര്‍ക്ക് തൊഴില്‍ സംരക്ഷണവും പെന്‍ഷനും ഇവരുടെ മുദ്രാവാക്യങ്ങളില്‍ ഉള്‍പ്പെടുന്നു. ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്ത്രീ സുരക്ഷ നടപടികള്‍ ഊര്‍ജ്ജിതമാക്കാനും സംഘടന ആവശ്യപ്പെടുന്നു. .
അതേസമയം നഴ്‌സിംഗ് സമരത്തോടുമാത്രമല്ല, കേരളത്തിലെ ജനകീയ സമരങ്ങളോടെല്ലാം ഐക്യപ്പെടുന്ന സാറാജോസഫ് രംഗത്തുണ്ടാകുന്നത് ഇരുകൂട്ടര്‍ക്കും ലഭിക്കാവുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനിടയാക്കുമെന്ന് കണക്കുകൂട്ടലുണ്ട്. ഇവരിലൊരാള്‍ മാത്രം മത്സരിക്കുകയാണെങ്കില്‍ സാധാരണക്കാരായ നിരവധി പേരുടെ വോട്ടുലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു. അക്കാര്യം ആം ആദ്മിയുടേയും യുഎന്‍എയുടേയും ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മറുവശത്ത് കരുത്തരായ തങ്ങളുടെ നേതാക്കളെ രംഗത്തിറക്കുന്ന ഇരുമുന്നണികളും ബിജെപിയും ശക്തമായ രീതിയില്‍ പ്രചരണരംഗത്തുണ്ടാകുമെന്നുറപ്പ്.
ഏറെ ശ്രദ്ധേയമായ കാതിക്കുടം മലിനീകരണ വിരുദ്ധസമരത്തിന് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കൗണ്‍സില്‍ ചാല്കകുടി മണ്ഡലത്തില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply