ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ മരിക്കേണ്ടത് ഈ ദിവസങ്ങളില്‍ തന്നെയാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരമദിനങ്ങളില്‍.
ശ്രീജിത് ദിവാകരന്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ ജീവിതാവസ്ഥയുടെ സര്‍ക്കാര്‍ രേഖയായ സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഓരോ ദിവസവും എടുത്ത് നോക്കി അലറിച്ചിരിക്കുന്നുണ്ടാകും ഇന്ത്യന്‍ ഭരണം. ആ ജീവിതാസ്ഥയുടെ പ്രതീകങ്ങളിലൊന്നാണ് എട്ട് വയസുള്ള ആ ബക്കര്‍വാള്‍ പെണ്‍കുട്ടി. ഒരു ജസ്റ്റിസിന്റെ ദുരൂഹമരണത്തില്‍ സംശയം പോലുമില്ല എന്ന് അന്വേഷണം പോലും നടത്താതെ പൂര്‍ണ്ണമായി വിധിച്ച്, സംശയം പ്രകടിപ്പിക്കുന്നവരൊക്കെ കുറ്റക്കാരാണെന്ന് സുപ്രീം കോടതി ഭീഷണിപ്പെടുത്തിയ ദിവസമാണിന്നലെ. മക്ക മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങള്‍ തങ്ങള്‍ നടത്തിയതാണെന്നും അതിന്റെ വിശദമായ പ്ലാനിങ്ങില്‍ ആര്‍.എസ്.എസിന് […]
ശ്രീജിത് ദിവാകരന്‍
ഇന്ത്യന്‍ മുസ്ലീങ്ങളുടെ ജീവിതാവസ്ഥയുടെ സര്‍ക്കാര്‍ രേഖയായ സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഓരോ ദിവസവും എടുത്ത് നോക്കി അലറിച്ചിരിക്കുന്നുണ്ടാകും ഇന്ത്യന്‍ ഭരണം. ആ ജീവിതാസ്ഥയുടെ പ്രതീകങ്ങളിലൊന്നാണ് എട്ട് വയസുള്ള ആ ബക്കര്‍വാള്‍ പെണ്‍കുട്ടി.
ഒരു ജസ്റ്റിസിന്റെ ദുരൂഹമരണത്തില്‍ സംശയം പോലുമില്ല എന്ന് അന്വേഷണം പോലും നടത്താതെ പൂര്‍ണ്ണമായി വിധിച്ച്, സംശയം പ്രകടിപ്പിക്കുന്നവരൊക്കെ കുറ്റക്കാരാണെന്ന് സുപ്രീം കോടതി ഭീഷണിപ്പെടുത്തിയ ദിവസമാണിന്നലെ.
മക്ക മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങള്‍ തങ്ങള്‍ നടത്തിയതാണെന്നും അതിന്റെ വിശദമായ പ്ലാനിങ്ങില്‍ ആര്‍.എസ്.എസിന് എന്തു പങ്കുമെന്നും പലതവണ അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുള്ള അസീമാനന്ദ അടക്കമുള്ള പ്രതികളെ എന്‍.ഐ.എ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടു. വിധി പറഞ്ഞ ജഡ്ജ് കുറ്റബോധം താങ്ങാതെയാകണം രാജിവച്ചു പോയി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ രാജി നിഷേധിക്കപ്പെട്ട് ജോലിയില്‍ പുന പ്രവേശിക്കാന്‍ അദ്ദേഹം നിര്‍ബദ്ധിതനായി. കെ.രവീന്ദര്‍ റെഡ്ഡി എന്ന ജുഡീഷ്യല്‍ ഓഫീസറോട് സഹതാപം തോന്നുന്നു. മറ്റൊരു ലോയ ആകാതിരിക്കാന്‍ അദ്ദേഹം എത്ര പാടുപെടുന്നുണ്ടാകാം, പ്രത്യേകിച്ചും രാജ്യത്തെ പരമോന്നത ന്യായാധിപകന്‍ തന്റെയൊരു ജൂനിയര്‍ സഹ പ്രവര്‍ത്തകന്റെ മരണത്തെ സംശയിക്കുന്നത് പോലും കുറ്റകരമാണെന്ന് വിധിക്കുമ്പോള്‍.
അവസാനമായി, ഗുജറാത്ത് വംശഹത്യയില്‍ ഏറ്റവും ഭയാനകവും, ക്രൂരവും ആയ (ഏതാണ് ക്രൂരത കുറഞ്ഞത് എന്നൊന്നും ചോദിക്കരുത്, ആലോചിച്ചാല്‍ പോലും ഭയം കൊണ്ടും നിസഹായതകൊണ്ടും മരിച്ച് പോകും ) നരോദ പാട്യ കൂട്ടക്കൊല ആസൂത്രണം ചെയ്തവരില്‍ പ്രധാനിയായ മായാ കൊട്‌നാനി എന്ന അന്നത്തെ സംസ്ഥാന സഹമന്ത്രിയെ, അമിത് ഷായുടേയും മോഡിയുടേയും വിശ്വസ്തയെ, ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു. വധശിക്ഷ, 28 വര്‍ഷത്തെ തടവ് ശിക്ഷയായാകും, അത് വെറുതെ വിടലായും മാറിയ ജുഡീഷ്യല്‍ പ്രോസസിനിടയില്‍ തെളിവുകള്‍, സാക്ഷിമൊഴികള്‍ എല്ലാം എല്ലാം ഇല്ലാതായി.
നീതിയെന്നത്, ഒരു ജനാധിപത്യ സംവിധാനത്തിന്റെ ജീവവായു ആണെന്നായിരുന്നു ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ വിശ്വസിച്ചിരുന്നത്. ഇന്ത്യന്‍ ജുഡീഷ്യറി ആര്‍.എസ്.എസ് ധാര്‍ഷ്ട്യത്തിന് മുന്നില്‍ തല കുനിച്ച് നില്‍ക്കുമ്പോള്‍ ജസ്റ്റിസ് സച്ചാറിനെ പോലെയൊരാള്‍ക്ക് എന്ത് പ്രസക്തി.
വിട, ജസ്റ്റിസ്!
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in