ഗണേഷ്‌കുമാറിന്റേത് ന്യായമായ ആവശ്യം

ganeshkumar

മന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനായി എംഎല്‍എ സ്ഥാനം രാജിവെച്ച ഗണേഷ്‌കുമാറിന്റെ നടപടി ന്യായമാണ്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ആര്‍ ബാലകൃഷ്ണപിള്ളക്ക് രാജിക്കത്ത് നല്‍കിയതിലൂടെ ഇത് ഒരു സമ്മര്‍ദ തന്ത്രം മാത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എങ്കിലും ആ സമ്മര്‍ദ്ദ്ത്തില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. മുന്നണി രാഷ്ട്രീയത്തില്‍ അത് സ്വാഭാവികം. പാര്‍ട്ടിയുടെ അവശ്യം അംഗീകരിക്കാത്ത പക്ഷം ഗണേഷിന്റെ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറുകയും അതോടൊപ്പം മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനുമാണ് ബാലകൃഷ്ണപിള്ളയുടെ പ്ലാന്‍. എങ്കിലത് യുഡിഎഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.

ഗണേഷ് കുമാറിന്റെ രാജിവാര്‍ത്ത മുഖ്യമന്ത്രിയും ബാലകൃഷ്ണപിള്ളയും നിഷേധിച്ചിട്ടുണ്ട്. അതു ശരിയാണെങ്കില്‍പോലും ഇവിടെ ഉയരുന്ന വിഷയത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നതാണ് വസ്തുത.

കേരളം കണ്ട ഭേദപ്പെട്ട മന്ത്രിമാരില്‍ ഒരാളായിരുന്നു ഗണേഷ്. തന്റെ ഓഫീസിലിരുന്ന് കൃത്യമായി അദ്ദേഹം ജോലി ചെയ്തിരുന്നു. ഫയലുകള്‍ കൃത്യമായി പഠിച്ചിരുന്നു. ജനക്ഷേമകരമായ പല നടപടികളും സ്വീകരിച്ചിരുന്നു. അഴിമതിക്കു കുപ്രസിദ്ധമായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും അഴിമതിക്കാരനായില്ല. അതിന്റെ പേരില്‍ പിതാവായി പോലും തെറ്റാന്‍ തയ്യാറായി. ഗണേഷിനേക്കാള്‍ എത്രയോ മോശപ്പെട്ട മന്ത്രിമാരാണ് ഇപ്പോള്‍ നമുക്കുള്ളത്.
ഭരണവുമായി ബന്ധപ്പെട്ട ഒരു വിഷയമല്ലല്ലോ ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണം. ഭാര്യയുമായുണ്ടായ പ്രശ്‌നങ്ങളായിരുന്നല്ലോ.  അക്കാര്യത്തില്‍ ഗണേഷിന്റെ ഭാഗത്തു വീഴ്ചകളുണ്ട്. എന്നാല്‍ സാമാന്യം ഭംഗിയായി അത് പരിഹരിക്കപ്പെട്ടു. പിള്ളയുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ആ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം തിരിച്ചു നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളുള്ള പലരും ഇപ്പോള്‍ മന്ത്രിസ്ഥാനത്തും ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തും മറ്റുമുള്ള കാര്യമെങ്കിലും മുഖ്യമന്ത്രി മറക്കരുതായിരുന്നു. പിന്നെ രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന താന്‍ നിരന്തരമായി യുഡിഎഫിലെ വലിയ ഘടകകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply