കെജ്രിവാളിനെ പാക് ചാരനാക്കുന്ന മോദി
വാരണാസിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥാനാര്‍ത്ഥിത്വം നരേന്ദ്ര മോദിയെ വിറളി പിടിപ്പിച്ചെന്നു തന്നെ കരുതാം. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ മെരുക്കുന്നതില്‍ പല തിരിച്ചടികളും നേരിട്ട മോദിക്ക് കെജ്രിവാള്‍ തിനക്കെതിരെ മുഖാമുഖം വരുന്നത് സഹിക്കാനാവുന്നില്ല എന്നു വ്യക്തം. കെജ്രിവാളിനെ പാക്് ചാരനാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസം കാശ്മീരില്‍ മോദി നടത്തിയ പ്രസംഗം മറ്റെന്തിന്റെ സൂചനയാണ്? ജമ്മു കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന കെജ്‌രിവാളിന്റെ സംഘം ഫലത്തില്‍ പാകിസ്താനെ തുണയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് മോദിയുടം ആരോപണം. ഇത് വാസ്തവവിരുദ്ധമാണ്. ഒന്നാമത് അതേകുറിച്ച് […]
വാരണാസിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥാനാര്‍ത്ഥിത്വം നരേന്ദ്ര മോദിയെ വിറളി പിടിപ്പിച്ചെന്നു തന്നെ കരുതാം. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ മെരുക്കുന്നതില്‍ പല തിരിച്ചടികളും നേരിട്ട മോദിക്ക് കെജ്രിവാള്‍ തിനക്കെതിരെ മുഖാമുഖം വരുന്നത് സഹിക്കാനാവുന്നില്ല എന്നു വ്യക്തം. കെജ്രിവാളിനെ പാക്് ചാരനാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസം കാശ്മീരില്‍ മോദി നടത്തിയ പ്രസംഗം മറ്റെന്തിന്റെ സൂചനയാണ്?
ജമ്മു കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന കെജ്‌രിവാളിന്റെ സംഘം ഫലത്തില്‍ പാകിസ്താനെ തുണയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് മോദിയുടം ആരോപണം. ഇത് വാസ്തവവിരുദ്ധമാണ്. ഒന്നാമത് അതേകുറിച്ച് പറഞ്ഞത് പ്രശാന്ത് ഭൂഷനാണ്. അദ്ദേഹം പറഞ്ഞതാകട്ടെ ജമ്മു കാശ്മീരിലെ സൈനിക സാന്നിധ്യത്തെ കുറിച്ച് ഹിതപരിശോധന നടത്തണമെന്നാണ്. ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നതിനാണ് കശ്മീരില്‍ സൈന്യത്തെ നിയോഗിക്കണമോയെന്ന കാര്യത്തില്‍ ഹിതപരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞത്. ആന്തരിക സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടതെന്നും കാശ്മീരില്‍ പട്ടാള പ്രത്യേകാധികാര നിയമമായ ‘അഫ്‌സ്പ’ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മറിച്ച് അതൊന്നും ബാഹ്യമായ വെല്ലുവിളികളുടെ പ്രശ്‌നത്തിലല്ല. കാശ്മീരിലും വടക്കുകുഴക്കന്‍ സംസ്ഥാനങ്ങളിലും അഫ്‌സ്പ എന്ന കരിനിയമത്തിന്റെ മറവില്‍ പട്ടാളം നടത്തിയ വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നൂറുകണക്കിനാണ്. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വരെ അതു ശരിവെച്ചിട്ടുണ്ട്. കാണാതായവരുടെ എണ്ണവും നൂറുകണക്കിന്. ഭര്‍ത്താക്കന്മാരെ കാണാതായ പകുതി വിധവകളും നൂറുകണക്കിന്. മണിപ്പൂരിലെ പട്ടാളം നടത്തുന്ന ഭൂരിപക്ഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണ്‍ അത്തരൊരാവശ്യം ഉന്നയിച്ചത്. എന്നാല്‍ കെജ്രിവാള്‍ അപ്പോള്‍തന്നെ പ്രശാന്ത്ഭൂഷനെ തിരുത്തിയിരുന്നു. ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നിയമത്തിന്റെ വഴിക്ക് വിടണമെന്നും അത്തരം വിഷയങ്ങളില്‍ ഹിതപരിശോധന നടത്തേണ്ട ആവശ്യമില്ലെന്നുമാണ് കെജ്രിവാള്‍ വ്യക്തമാക്കിയത്. അതേസമയം ഓരോ പ്രദേശത്തും സൈനിക വിന്യാസം നടത്തുമ്പോള്‍ പ്രദേശവാസികളുടെ വികാരത്തെ മാനിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ മാസങ്ങള്‍ക്കുശേഷം മോദി ഇക്കാര്യം ഉന്നയിക്കുന്നത് പരിഭ്രാന്തിയില്‍ നിന്നെന്നു വ്യക്തം.
കഴിഞ്ഞില്ല മോദിയുടെ ആരോപണങ്ങള്‍. കെജ്‌രിവാളിനെ പാക് ചാരനാക്കാന്‍ എ കെ ആന്റണിയെ പോലും അദ്ദേഹം കടന്നാക്രമിച്ചത് രസകരമായി. പാകിസ്താനെ പ്രകീര്‍ത്തിക്കുന്ന മൂന്ന് എ.കെ. കളാണുള്ളതെന്നായിരുന്നു മോദിയുടെ കണ്ടുപിടുത്തം. ഒന്ന്് എ.കെ. 47, മറ്റൊന്ന് എ.കെ. ആന്റണി, മൂന്നാമത്തേത് എ.കെ. 49. (49 ദിവസം ഡെല്‍ഹി ഭരിച്ച അരവിന്ദ് കെജ്രിവാള്‍). പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ പ്രകോപനങ്ങളില്ലാതെ പരിഹരിക്കാന്‍ ആന്റണി ശ്രമിക്കുന്നതാണ് മോദിയെ ചൊടിപ്പിക്കുന്നത്. കാശ്മീരില്‍ അക്രമം നടത്തിയത് പട്ടാള യൂണിഫോമിട്ട ഭീകരരാണെന്ന, പിന്നീട് തിരുത്തിയ ആന്റണിയുടെ പ്രസ്ഥാവനയാണ് കെജ്രിവാള്‍ സൂചിപ്പിച്ചത്. കാശിയില്‍ മുങ്ങി ചെയ്ത പാപങ്ങള്‍ കഴുകികളഞ്ഞ് അധികാരകസേരയിലെത്താന്‍ കെജ്രിവാള്‍ തടസ്സമാകുമോ എന്ന ഭയംതന്നെയാണ് ഏറ്റവും സെന്‍സിറ്റീവായ പാക് വിഷയം പ്രചാരണത്തില്‍ കൊണ്ടുവരാന്‍ മോദി ശ്രമിക്കാന്‍ കാരണമെന്നതില്‍ സംശയമെന്ത്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in