കെഎസ്ആര്‍ടിസി : സെസ് പിന്‍വലിക്കണം

വരുമാനവര്‍ധന ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിയില്‍ ഏര്‍പ്പെടുത്തിയ സെസ്‌നെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ തന്നെ രംഗത്തുവന്നത് സ്വാഗതാര്‍ഹമാണ്. ഈ നടപടി കോര്‍പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിമര്‍ശനം.  യാത്രക്കാരുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷക്കെന്ന പേരിലാണ് ഏപ്രില്‍ ഒന്നുമുതല്‍ 14 രൂപക്ക് മുകളിലുള്ള ടിക്കറ്റുകളില്‍നിന്ന് സെസ് ഈടാക്കിത്തുടങ്ങിയത്. ഫലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രം നിരക്കുവര്‍ധന ഉണ്ടാകുകയാണ് ഇതുവഴിയുണ്ടായത്. സെസ് എന്നുപേരിട്ടാലും ഫലത്തില്‍ യാത്രക്കാരുടെ പോക്കറ്റടിതന്നെ. പ്രതിമാസം 20 കോടി ലക്ഷ്യമിട്ടാണ് സെസ് ഏര്‍പ്പെടുത്തിയത്. അതേസമയം ഇന്‍ഷുറന്‍സിന്റെ പേരുപറഞ്ഞ് വാങ്ങുന്ന പണം ഉപയോഗിച്ച് […]

ksrtcവരുമാനവര്‍ധന ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിയില്‍ ഏര്‍പ്പെടുത്തിയ സെസ്‌നെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ തന്നെ രംഗത്തുവന്നത് സ്വാഗതാര്‍ഹമാണ്. ഈ നടപടി കോര്‍പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിമര്‍ശനം.  യാത്രക്കാരുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷക്കെന്ന പേരിലാണ് ഏപ്രില്‍ ഒന്നുമുതല്‍ 14 രൂപക്ക് മുകളിലുള്ള ടിക്കറ്റുകളില്‍നിന്ന് സെസ് ഈടാക്കിത്തുടങ്ങിയത്. ഫലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രം നിരക്കുവര്‍ധന ഉണ്ടാകുകയാണ് ഇതുവഴിയുണ്ടായത്. സെസ് എന്നുപേരിട്ടാലും ഫലത്തില്‍ യാത്രക്കാരുടെ പോക്കറ്റടിതന്നെ. പ്രതിമാസം 20 കോടി ലക്ഷ്യമിട്ടാണ് സെസ് ഏര്‍പ്പെടുത്തിയത്. അതേസമയം ഇന്‍ഷുറന്‍സിന്റെ പേരുപറഞ്ഞ് വാങ്ങുന്ന പണം ഉപയോഗിച്ച് തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യമെന്ന ആരോപണമുണ്ടായിരുന്നു. . ഈ നടപടി വിഡ്ഢിത്തമാണെന്ന് യാത്രക്കാരുടെ സംഘടനകള്‍ അന്നേ  ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഒരു വിഭാഗം തൊഴിലാളികള്‍ പോലും ഇതംഗീകരിക്കുന്നു.
അസാധ്യവും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സെസ് ഏര്‍പ്പെടുത്തുന്നതെന്നും അത് പിന്‍വലിക്കണമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സെസ് ഇനത്തില്‍ ശരാശരി കിട്ടിയത് 13 ലക്ഷം രൂപ മാത്രമാണെന്ന് കെ.എസ്.ആര്‍.ടി എംപ്‌ളോയീസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 20 ലക്ഷം രൂപ കിട്ടിയാല്‍ പോലും മാസന്തോറും ആറ് കോടി മാത്രമേ കിട്ടൂ. യാത്രാനിരക്ക് കൂട്ടിയശേഷം യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും പറയപ്പെടുന്നു.
മാര്‍ച്ച് 30ന് 31.75 ലക്ഷം യാത്രക്കാരും 31ന് 31.21 ലക്ഷം യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചെങ്കില്‍ സെസ് ഏര്‍പ്പെടുത്തിയ ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇത് 30.10, 30.32, 30.31 ലക്ഷം എന്നിങ്ങനെ കുറയുകയാണ് ചെയ്തത്. ചാര്‍ജ്ജ് കുറഞ്ഞ സ്വകാര്യ ബസുകളെയാണ് യാത്രക്കാര്‍ കൂടുതലാശ്രയിക്കുന്നത്. ഇന്ധനവില കുറഞ്ഞപ്പോള്‍ സ്വകാര്യബസുകള്‍ സ്ഥിരം യാത്രികര്‍ക്ക് ഔദ്യോഗികമല്ലാതെ നിരക്ക് കുറച്ചുകൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ എന്തിന് കൂടുതല്‍ പണം കൊടുത്ത് തങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ കയറണമെന്നാണവര്‍ ചോദിക്കുന്നത്. ഇതും കെ.എസ്.ആര്‍.ടി.സിക്ക് വിനയായിട്ടുണ്ട്.  സെസ് നിര്‍ത്തിവെക്കണമെന്നാണ്് സംഘടന ആവശ്യപ്പെടുന്നത്. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അത് തങ്ങള്‍ക്ക്് വിനയാകുകയേയുള്ളു എന്നവര്‍ മനസ്സിലാക്കി. അതു തിരിച്ചറിഞ്ഞ് സെസ് ഉടനടി പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply