കാശ്മീര്‍ : ആന്റണിയുടേത് വിവേകത്തിന്റെ വാക്കുകള്‍

പുകയുന്ന കാശ്മീരുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എ കെ ആന്റണിയില്‍ നിന്ന് കേട്ടത് വിവേകത്തിന്റെ വാക്കുകള്‍. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകകക്ഷി സംഘത്തെ അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീര്‍ വിഷയം രാഷ്ട്രീയമായി മാത്രമെ പരിഹരിക്കാന്‍ കഴിയൂ. എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് പലരും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നു ചൂണ്ടികാട്ടിയ ആന്റണി വീരസ്യം പറഞ്ഞ് കാശ്മീരില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ വിഷയം കൈവിട്ടുപോകുമെന്നും കാശ്മീര്‍ യുവാക്കള്‍ക്ക് ഇന്ത്യയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. പ്രശ്‌നത്തിന് അടിയന്തിര […]

aaa

പുകയുന്ന കാശ്മീരുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എ കെ ആന്റണിയില്‍ നിന്ന് കേട്ടത് വിവേകത്തിന്റെ വാക്കുകള്‍. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകകക്ഷി സംഘത്തെ അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീര്‍ വിഷയം രാഷ്ട്രീയമായി മാത്രമെ പരിഹരിക്കാന്‍ കഴിയൂ. എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് പലരും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നു ചൂണ്ടികാട്ടിയ ആന്റണി വീരസ്യം പറഞ്ഞ് കാശ്മീരില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ വിഷയം കൈവിട്ടുപോകുമെന്നും കാശ്മീര്‍ യുവാക്കള്‍ക്ക് ഇന്ത്യയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ കാശ്മീര്‍ കത്തും. കാശ്മീര്‍ ഇപ്പോള്‍ ഒരഗ്‌നിപര്‍വ്വതമാണ്. അവിശ്വാസവും രോഷവുമാണ് അവിടുത്തെ യുവാക്കളുടെ മനസ് നിറയെ. കേന്ദ്രം വൈകാതെ ഇടപെടണം. ഇല്ലെങ്കില്‍ സ്‌ഫോടനാത്മകമായ സ്ഥിതി ഉണ്ടാകാന്‍ അധിക സമയം വേണ്ടിവരില്ലെന്ന് ആന്റണി വ്യക്തമാക്കി.
ജനങ്ങളുടെ മനസ് നിയന്ത്രിക്കാനും അവരില്‍ വിശ്വാസം ജനിപ്പിക്കാനും സാധിക്കണം. 45 ദിവസമായി കര്‍ഫ്യു നിലനില്‍ക്കുന്ന കാശ്മീരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി മുന്നോട്ടുപോകുകയാണ്. ഇത്രയധികം നാള്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നത് ഇതാദ്യമായാണ്.
മനുഷ്യത്വപരമായ സമീപനത്തിലൂടെ ജനമനസിലേക്കെത്തേണ്ടതുണ്ട്. യുവാക്കളുടെ മനസിനെ നിയന്ത്രിക്കാനാകണം. ചര്‍ച്ചകളിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകു. ഭീകരരേയും ജനങ്ങളേയും ഒരുപോലെ കൈകാര്യം ചെയ്യരുതെന്നും ആന്റണി മുറിയിപ്പു നല്‍കി.
സര്‍വകക്ഷി സംഘം കാശ്മീരിലെത്തിയാല്‍ ഒരു പക്ഷേ നല്ല സ്വീകരണം കിട്ടില്ലായിരിക്കുമെന്നും ആന്റണി ചൂണ്ടികാട്ടി. സന്ദര്‍ശനശേഷം രാഷ്ടീയ പരിഹാരത്തിനുള്ള ശ്രമം തുടരണം. കാശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്നു പറഞ്ഞ് ചില നേതാക്കള്‍ പ്രകോപനമുണ്ടാക്കുന്നത് അപകടകരമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമാകില്ല. അവിടത്തെ ജനതയെ വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ടുപോകാന്‍. കാശ്മീരിലെ ജനങ്ങളുടെ മനസിലും താഴ് വരയിലും അഗ്‌നിപര്‍വതത്തിന്റെ മാനസികാവസ്ഥയാണ്. സന്ദര്‍ഭത്തിനനുസരിച്ച് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പിന്നീട് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും. പിന്നീട് ദു:ഖിക്കേണ്ടിവരുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി. കാശ്മീരിലെ ഭൂപ്രദേശം മാത്രമല്ല അവിടത്തെ ജനങ്ങളും നമ്മുടെ സ്വത്താണ്. നമ്മുടെ സ്വന്തം ആള്‍ക്കാരാണ് ഡല്‍ഹിയിലുള്ളതെന്ന് കാശ്മീരിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ആവശ്യമായതൊന്നും ചെയ്തിട്ടില്ല എന്നും ആന്റണി കുറ്റപ്പെടുത്തി.
കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെടുക്കുന്ന നിലപാടിനേയും ആന്റണി രൂക്ഷമായി വിമര്‍ശിച്ചു. കാശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാനിലാണുള്ളത് . മറ്റൊരു ഭാഗം ഇന്ത്യയിലാണെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന് ഇപ്പോഴും കഴിയാത്തതാണ് അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള പ്രകോപനത്തിന് കാരണം. നിലവിലെ പ്രശ്‌നത്തില്‍ പാകിസ്താന് പ്രധാന പങ്കുണ്ട്. പാകിസ്താന്റെ സഹായത്തൊടെ ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞ് കയറുന്നു. ചില സന്ദര്‍ഭങ്ങളില്‍ പാകിസ്താന്‍ പട്ടാളം പരിശീലിപ്പിച്ച ഭീകരര്‍ ഇന്ത്യയിലേക്കെത്തിയിരുന്നതായും ആന്റണി പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ പട്ടാളത്തെ എപ്പോഴും വിമര്‍ശിക്കാതെ അടിയന്തിര രാഷ്ട്രീയ പരിഹാരമാണ് ആവശ്യം എന്നും ആന്റണി പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply