കാലത്തിനൊപ്പം പോകാത്ത കേരള പ്രൊഫഷണല്‍ പ്രവേശനം
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കാതെ കേരള എന്‍ജിനീയറിംഗ്-മെഡിക്കല്‍ കോളജ് പ്രവേശന നടപടികള്‍ ഇഴയുന്നു. ആശയപരമായും പ്രായോഗികമായും ഈ അവസ്‌ഥയെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെടുന്നു. അഖിലേന്ത്യാ പ്രവേശനപരീക്ഷാ നടപടികളും രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനനടപടികളും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍, ഒറ്റപ്പെണ്‍കുട്ടികള്‍, മിശ്രവിവാഹം കഴിച്ചവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് രാജ്യത്തെ പ്രമുഖമായ കോഴ്‌സുകളിലേക്ക് നല്‍കുന്ന പ്രത്യേക പരിഗണന കേരളത്തില്‍ നല്‍കുന്നില്ല. അഖിലേന്ത്യാ പ്രവേശനപരീക്ഷയ്‌ക്കുള്ള അപേക്ഷയില്‍ ജെന്‍ഡര്‍ എന്ന ചോദ്യത്തിനു നേരേ പുരുഷന്‍, സ്‌ത്രീ എന്നിവയ്‌ക്കൊപ്പം മൂന്നാംലിംഗക്കാര്‍ എന്ന ഓപ്‌ഷന്‍കൂടി […]
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കാതെ കേരള എന്‍ജിനീയറിംഗ്-മെഡിക്കല്‍ കോളജ് പ്രവേശന നടപടികള്‍ ഇഴയുന്നു. ആശയപരമായും പ്രായോഗികമായും ഈ അവസ്‌ഥയെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെടുന്നു. അഖിലേന്ത്യാ പ്രവേശനപരീക്ഷാ നടപടികളും രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനനടപടികളും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍, ഒറ്റപ്പെണ്‍കുട്ടികള്‍, മിശ്രവിവാഹം കഴിച്ചവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് രാജ്യത്തെ പ്രമുഖമായ കോഴ്‌സുകളിലേക്ക് നല്‍കുന്ന പ്രത്യേക പരിഗണന കേരളത്തില്‍ നല്‍കുന്നില്ല. അഖിലേന്ത്യാ പ്രവേശനപരീക്ഷയ്‌ക്കുള്ള അപേക്ഷയില്‍ ജെന്‍ഡര്‍ എന്ന ചോദ്യത്തിനു നേരേ പുരുഷന്‍, സ്‌ത്രീ എന്നിവയ്‌ക്കൊപ്പം മൂന്നാംലിംഗക്കാര്‍ എന്ന ഓപ്‌ഷന്‍കൂടി നിലവിലുണ്ട്.
എന്നാല്‍, കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് അത്തരക്കാര്‍ക്ക് അവസരം നല്‍കുന്നില്ല. മൂന്നാംലിംഗ വിഭാഗങ്ങള്‍ യാഥാര്‍ഥ്യമാണെന്നു ലോകംമുഴുവന്‍ അംഗീകരിച്ച കാലത്തുപോലും കേരളത്തില്‍ അവസ്‌ഥ നിലനില്‍ക്കുന്നതില്‍ അത്തരം വിഭാഗങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അതുപോലെതന്നെയാണ് മാതാപിതാക്കള്‍ക്ക് ഒറ്റപ്പെണ്‍കുട്ടി മാത്രമുള്ളവര്‍ക്കുള്ള പരിഗണനയും പ്രശ്‌നവും. അഖിലേന്ത്യാ പ്രവേശനത്തിനും നിരവധി സര്‍വകലാശാലകളിലും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിലവിലുണ്ട്. പെണ്‍കുട്ടികളോടു വിദ്യാഭ്യാസത്തില്‍ കാണിക്കുന്ന വിവേചനങ്ങള്‍ ഇല്ലാതാക്കാനായിരുന്നു ഇത്തരമൊരു നടപടിക്കു രൂപം നല്‍കിയത്. എന്നാല്‍, അക്കാര്യത്തിലും നമ്മള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് കഴിഞ്ഞവര്‍ഷംവരെ നിലനിന്നിരുന്ന പരിഗണന ഇക്കുറി എടുത്തുകളഞ്ഞതായും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം മാതാപിതാക്കളില്‍ ഒരാള്‍ പട്ടികജാതി / പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണെങ്കില്‍ മാത്രമേ സംവരണം ലഭിക്കൂ. ഇതിനെതിരെ മിശ്രവിവാഹിതരുടെ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്ന കാര്യത്തിലും കേരളത്തിലെ അവസ്‌ഥ പരമദയനീയമാണെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഇക്കാലത്ത് ഉന്നതപഠനവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രവേശനപരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ മാത്രമായി അപേക്ഷിച്ചാല്‍ മതി. കൂടെ യാതൊരു വിധ സര്‍ട്ടിഫിക്കറ്റുകളും നല്‍കേണ്ടതില്ല. പരീക്ഷയില്‍ വിജയിക്കുകയാണെങ്കില്‍ പ്രവേശന സമയത്തു മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കേണ്ടതുള്ളു. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലും അതുതന്നെയാണ് അവസ്‌ഥ. എന്നാല്‍ കേരളത്തില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍പേരും അപേക്ഷയോടൊപ്പം നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ വെക്കണം. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, തുടങ്ങി ആനുകൂല്യങ്ങള്‍ ആവശ്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ജാതിസര്‍ട്ടിഫിക്കറ്റ്, മിശ്രവിവാഹസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ഇക്കുറി വില്ലേജ് ഓഫീസര്‍ മുഖേന തഹസില്‍ദാര്‍ നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും വേണം. ഇവയെല്ലാം സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ബന്ധപ്പെട്ട ഓരോ ഓഫീസിലും ഉദ്യോഗസ്‌ഥരും ഇവ നല്‍കാന്‍ പാടുപെടുകയാണ്. പരീക്ഷ കഴിഞ്ഞ് യോഗ്യത ലഭിക്കാത്തവര്‍ക്കും കേരളത്തിലെ കോഴ്‌സുകള്‍ക്കു ചേരാത്തവര്‍ക്കും ആവശ്യമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണ് അപേക്ഷയോടൊപ്പം വാങ്ങുന്നത്. അതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥരുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമയനഷ്‌ടവും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പേപ്പര്‍ നഷ്‌ടവും പരിഗണിക്കുന്നതേയില്ല. ഈ സര്‍ട്ടിഫിക്കറ്റുകളെല്ലാം സംഘടിപ്പിച്ച് അപേക്ഷ പോസ്‌റ്റല്‍വഴി അയയ്‌ക്കേണ്ട ഗതികേടിലാണ്. ഓണ്‍ലൈന്‍ സാധ്യതകള്‍ ഇത്രയും മുന്നോട്ടുപോയിട്ടും സാക്ഷരരായ മലയാളികള്‍ എന്നത് ലജ്‌ജാകരമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in