കഷ്ടം കടന്നപ്പിള്ളി…..!!!!!
ഗാന്ധിനിന്ദയ്‌ക്കെതിരെ നടപടിയെടുക്കാത്തവര്‍ക്ക് കോണ്‍ഗ്രസുകാരെന്ന പേരില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന കോണ്‍ഗ്രസ് എസ്. സംസ്‌ഥാന പ്രസിഡന്റ് കടന്നപ്പിള്ളി രാമചന്ദ്രന്‍ ആവര്‍ത്തിക്കുന്നതു കേട്ടപ്പോള്‍ സഹതാപം തോന്നുന്നു. കോണ്‍ഗ്രസ് എസ് സംസ്‌ഥാന ക്യാമ്പ് പീച്ചിയില്‍ ഉദ്‌ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഈ വിഷയം ആവര്‍ത്തിച്ചത്. രാഷ്‌ട്രപിതാവിനെ അപമാനിച്ച അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പലതവണ കത്തയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സുരേഷ്‌ഗോപിക്കെതിരെ വാളെടുക്കുകയും മാര്‍ച്ച് നടത്തുകയും ചെയ്‌ത യൂത്ത് കോണ്‍ഗ്രസുകാരാരും ഗാന്ധി നിന്ദയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിക്കെതിരെ മാഗസിനില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ […]
ഗാന്ധിനിന്ദയ്‌ക്കെതിരെ നടപടിയെടുക്കാത്തവര്‍ക്ക് കോണ്‍ഗ്രസുകാരെന്ന പേരില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന കോണ്‍ഗ്രസ് എസ്. സംസ്‌ഥാന പ്രസിഡന്റ് കടന്നപ്പിള്ളി രാമചന്ദ്രന്‍ ആവര്‍ത്തിക്കുന്നതു കേട്ടപ്പോള്‍ സഹതാപം തോന്നുന്നു. കോണ്‍ഗ്രസ് എസ് സംസ്‌ഥാന ക്യാമ്പ് പീച്ചിയില്‍ ഉദ്‌ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഈ വിഷയം ആവര്‍ത്തിച്ചത്. രാഷ്‌ട്രപിതാവിനെ അപമാനിച്ച അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പലതവണ കത്തയച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സുരേഷ്‌ഗോപിക്കെതിരെ വാളെടുക്കുകയും മാര്‍ച്ച് നടത്തുകയും ചെയ്‌ത യൂത്ത് കോണ്‍ഗ്രസുകാരാരും ഗാന്ധി നിന്ദയ്‌ക്കെതിരെ ചെറുവിരലനക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിക്കെതിരെ മാഗസിനില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുത്തവരാണ് രാഷ്ര്‌ട പിതാവിനെതിരെ നികൃഷ്‌ടമായ പരാമര്‍ശമുണ്ടായപ്പോള്‍ കണ്ട ഭാവം നടിക്കാത്തത്, ഗാന്ധി മൂല്യങ്ങളും ദേശീയതയും കൈമോശം വന്നതിനാലാണ് ഗാന്ധി നിന്ദയ്‌ക്കെതിരെ കോണ്‍ഗ്രസിന് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നതെന്നെല്ലാം കടന്നപ്പിള്ളി പറഞ്ഞു.
മിസ്‌റ്റര്‍ കടന്നപ്പിള്ളി, ഗാന്ധി ജീവി്‌ച്ചിരുന്നപ്പോള്‍ തന്നെ സമാനമായ വിമര്‍ശനം അംബേദ്‌കറടക്കം പലരും നടത്തിയിട്ടും അവരെ പിടിച്ച് ജയിലിലിടാന്‍ ഗാന്ധി പറഞ്ഞിട്ടില്ല. വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നും വിമര്‍ശനത്തിന് ആരും അതീതരല്ല എന്നും ഈ വയസ്സുകാലത്ത് താങ്കളെ പഠിപ്പിക്കണോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സുരേഷ്‌ഗോപിക്കെതിരെ വാളെടുത്തതും പ്രധാനമന്ത്രിക്കെതിരെ മാഗസിനില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുത്തവരും ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്തവരാണ്. ആ മാതൃകയാണോ താങ്കള്‍ ഉയര്‍ത്തിപിടിക്കുന്നത്? ഹാ കഷ്ടം !!!!!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in