കലക്ടറേറ്റില്‍ എന്താണ് സംഭവിച്ചത്

എം കെ രാഘവന്‍ എം പി 2009 ല്‍ ഞാന്‍ എംപി ആയതിനു ശേഷം 25 കോടിയുടെ 950 എംപി ഫണ്ട് പദ്ധതികള്‍ ഇവിടെ പൂര്‍ത്തിയാക്കി. ജില്ല കലക്ടര്‍ക്ക് വേണ്ടി ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഓഫീസറും അദ്ദേഹത്തിന്റെ ടീമും നൂറു ശതമാനം പ്രവൃത്തികള്‍ ഇന്‍സ്പക്ട് ചെയ്താണ് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എംപി ഫണ്ടിലെ ബില്ലുകള്‍ എല്ലാം പാസായത്. പഴയ കളക്ടര്‍മാരുടെ നേതൃപരമായ ഏകോപനം വഴി കഴിഞ്ഞ ലോക്‌സഭ കാലഘട്ടത്തില്‍ നൂറുശതമാനം എം.പി.ഫണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എംപി ഫണ്ടിന്റെ പദ്ധതി […]

mkഎം കെ രാഘവന്‍ എം പി

2009 ല്‍ ഞാന്‍ എംപി ആയതിനു ശേഷം 25 കോടിയുടെ 950 എംപി ഫണ്ട് പദ്ധതികള്‍ ഇവിടെ പൂര്‍ത്തിയാക്കി. ജില്ല കലക്ടര്‍ക്ക് വേണ്ടി ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഓഫീസറും അദ്ദേഹത്തിന്റെ ടീമും നൂറു ശതമാനം പ്രവൃത്തികള്‍ ഇന്‍സ്പക്ട് ചെയ്താണ് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എംപി ഫണ്ടിലെ ബില്ലുകള്‍ എല്ലാം പാസായത്. പഴയ കളക്ടര്‍മാരുടെ നേതൃപരമായ ഏകോപനം വഴി കഴിഞ്ഞ ലോക്‌സഭ കാലഘട്ടത്തില്‍ നൂറുശതമാനം എം.പി.ഫണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
എംപി ഫണ്ടിന്റെ പദ്ധതി നിര്‍വ്വഹണം സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ എജന്‍സികളുമാണ് ചെയ്യുന്നത്. അവരെ തിരഞ്ഞെടുക്കുന്നത് ഞാനല്ല. ജില്ല കലക്ടര്‍ ആണ്. ഇവര്‍ സമര്‍പ്പിക്കുന്ന മറ്റു എംപിമാരുടെ എസ്റ്റിമേറ്റ്കള്‍ക്ക് സാധാരണ 2,3 ദിവസത്തിനുള്ളില്‍ ഭരണാനുമതി ലഭിക്കുമ്പോള്‍ എന്റെ 35 ഓളം പ്രവര്‍ത്തികളുടെ ഭരണാനുമതി മൂന്നാഴ്ചയോളം വൈകിപ്പിച്ച ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായി.
കലക്ടര്‍ക്ക് വേണ്ടി ജോയിന്റ് ഡയരക്ടര്‍ റാങ്കിലുള്ള ഡി.പി.ഒ നൂറുശതമാനം ഇന്‍സ്‌പെക്ഷന്‍ നടത്തിയ ഒന്നരക്കോടിയുടെ 32 ഓളം ബില്ലുകള്‍ 2 മാസമായി പാസ്സാകാതെ കിടക്കുന്നു.
32 ല്‍ 27 വര്‍ക്കുകളും നടത്തിയത് അതതു പ്രദേശത്തെ ഗുണഭോക്തൃ സമിതികളാണ് ; കലക്ടര്‍ പ്രചരിപ്പിക്കുന്നത് പോലെ കോണ്‍ട്രാക്ടര്‍മാരല്ല. രണ്ടെണ്ണം ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള സോസൈറ്റികളാണ്. ബാക്കി 3 എണ്ണം കോണ്‍ട്രാക്ടര്‍മാരാണ്, അവര്‍ ആരാണെന്ന് പോലും എനിക്ക് അറിയില്ല. അവരുടെ കഴിഞ്ഞ മാസങ്ങളിലെ കോള്‍ ഡിറ്റയില്‍സ്,ഫോണ്‍ ലൊക്കേഷന്‍ എന്നിവ പരിശോധിച് ബന്ധം തെളിയിക്കാന്‍ കലക്ടറെ വെല്ലുവിളിക്കുന്നു. ഞാന്‍ ഇന്‍സ്‌പെക്ഷന് ഒരിക്കലും എതിരല്ല പക്ഷെ കലക്ടര്‍ ഇതെല്ലാം മറ്റ് എം.പി മാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ രണ്ടാംവട്ട പരിശോധനക്ക് ഉത്തരവിടുന്നു. കുഴപ്പമില്ല, സ്പീഡില്‍ നടത്തിയാല്‍ മതി. അതുമില്ല.
16062016 ല്‍ കലക്ടര്‍ക്ക് എഴുതികൊടുത്ത ശേഷം രണ്ടാംവട്ട പരിശോധന നടക്കുന്നുണ്ട് . ഇനിയും 16 എണ്ണം ബാക്കിയാണ്. 32 ഓളം ബില്ലുകള്‍ പാസ്സാക്കാന്‍ ബാക്കിയാണ്. കലക്ടര്‍ കോഴിക്കോട്ടെ എംപിയുടെ മാത്രം രണ്ടാംവട്ട പരിശോധനക്ക് ഉത്തരവിട്ട് വൈകിപ്പിച്ചാല്‍ സ്പീഡപ്പ് ചെയ്യിപ്പിക്കുക എന്ന ഉത്തരവാദിത്തം എംപി എന്ന നിലയില്‍ എനിക്കുണ്ട്. ഫണ്ട് ചിലവഴിക്കല്‍ കുറഞ്ഞാല്‍ പഴി ഏറ്റുവാങ്ങുന്നത് എം.പി മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ എല്ലാ മാസവും ഫണ്ട് ചിലവഴിക്കല്‍ ശതമാനം വെബ് സൈറ്റില്‍ കൊടുക്കാറുണ്ട്. അത് പിറ്റേന്ന് പത്രമാധ്യമങ്ങളില്‍ വരും. ശതമാനം കുറഞ്ഞാലോ? പഴി എംപിക്കും. അതുകൊണ്ട് സ്പീഡ് ആക്കാന്‍ ശ്രമിച്ചാല്‍ എംപി കോന്ട്രാക്ടര്മാരുടെ ആളായി, അഴിമതിക്കാരനായി. രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയില്‍ നിന്നവര്‍ പോലും ഞാന്‍ എംപി ആയ ശേഷം ഫണ്ട് നിര്‍വഹണത്തില്‍ കോണ്‍ട്രാക്ടര്‍മാരുടെ പക്കല്‍ നിന്നും പണം വാങ്ങുന്ന ആളായി ഇന്നുവരെ ചിത്രീകരിച്ചിരുന്നില്ല
എന്റെ 950 എംപി ഫണ്ടുകള്‍ ഇന്‍സ്‌പെക്ഷന്‍ കഴിഞ്ഞുതന്നെയാണ് പാസ്സാക്കിയത്. അതിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാണ്. പക്ഷെ എന്റെ പദ്ധതികള്‍ വൈകിപ്പിക്കാന്‍ രണ്ടാംവട്ട പരിശോധന; കോഴിക്കോട്ടെ മറ്റു 2 എംപി മാര്‍ക്ക് ഒരു ഇന്‍സ്‌പെക്ഷന്‍ മാത്രം അതിന്റെ ചട്ടം എനിക്ക് മനസിലാകുന്നില്ല.
പരാതികള്‍ ഉണ്ടെങ്കില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുമ്പോള്‍ എംപിയെ അറിയിക്കണം. പരമാവധി എംപിയുടെ സാന്നിധ്യത്തില്‍ നടത്തണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ചട്ടം. ഇന്‍സ്‌പെക്ഷന്‍ എന്നെ അറിയിക്കതെ എന്റെ പദ്ധതികള്‍ കോഴിക്കോട്ടെ മാത്രം മറ്റു എംപി മാര്‍ക്കില്ലാത്ത രീതിയില്‍ തുടര്‍ച്ചയ്യായി രണ്ടാംവട്ട പരിശോധന നടത്തി ബില്ലുകള്‍ പാസ്സക്കുന്നതില്‍ 2 മാസം വൈകി. അങ്ങനെ കോഴിക്കോട്ട എംപി യുടെ ചിലവഴിക്കല്‍ ശതമാനം കുറയുന്നു. ഇത് വിവേചനമല്ലേ ?
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് വടകര, കോഴിക്കോട് എംപി മാരുടെ ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ ചിലവഴിച് 2014 ലെ അന്നത്തെ കലക്ടറുടെ പ്രോസീഡിങ്ങ്‌സ് പ്രകാരം എം. പി ഫണ്ട് വിനിയോഗം സുഗമമാക്കാനുള്ള ഫെസിലിറ്റെഷന്‍ സെന്റെര്‍ ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്മാര്‍ക്ക് വേണ്ടി ഏറ്റെടുത്ത കലക്ടര്‍ , തിരഞ്ഞെടുപിനു ശേഷം 40 ദിവസം കഴിഞ്ഞിട്ടും തുറന്നിട്ടില്ല. മേയ് 16 ന് ശേഷം ഒബ്‌സര്‍വര്‍മാര്‍ ഉപയോഗിച്ചുവരുന്നത് ഒഴിവു വന്ന അസിസ്റ്റന്റ്‌റ് കലക്ടറുടെ വലിയ മുറിയാണ്, എന്നിട്ടും പൊതുജനത്തിനും, നിര്‍വ്വഹണം നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സേവനം ലഭ്യമാക്കാതിരിക്കാന്‍ 40 ദിവസം എംപി ഫണ്ട് ഫെസിലിറ്റെഷന്‍ സെന്റെര്‍ അടച്ചിട്ടു. കേരളത്തിലെ ബാക്കി 13 ജില്ലകളിലും ഈ പ്രശ്‌നമില്ല.
കലക്ടര്‍ ഫയലില്‍ ഒപ്പിട്ട്, കളക്ടര്‍ക്ക് വേണ്ടി എ.ഡി.എമ്മിന്റെ ക്ഷണം ലഭിച്ച പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടപ്രകാരം നടക്കുന്ന എം.പി. ഫണ്ട് റിവ്യു മീറ്റിങ്ങിനു ഞാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പോയത്. തീയതി ഫയലില്‍ ഒപ്പിട്ട് ക്ഷണിച്ച കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല; അസാന്നിധ്യം എന്നെ അറിയിച്ചതുമില്ല.
എ.ഡി.എം, ജില്ലാപ്ലാനിംഗ് ഓഫീസില്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, മറ്റു 100 ല്‍പ്പരം നിര്‍വ്വഹണ ഉദ്യോഗസസ്ഥര്‍, വിഷ്വല്‍ മീഡിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്ന ഹാളില്‍ ചട്ടപ്രകാരം മൊത്തം പദ്ധതികളെ വിലയിരുത്തുകയാണ് ഉണ്ടായത്.യോഗാവസാനം കലക്ടറുടെ ഭാഗത്തുനിന്നുമുള്ള താമസം സൂചിപ്പിച്ചിരുന്നു. അതിനു മാധ്യമ പ്രവര്‍ത്തകരും അവരുടെ വീഡിയോ ക്‌ളിപ്പിങ്ങുകളും സാക്ഷിയാണ്. എന്തിനും,ഏതിനും ഭീഷണി എന്നത് എന്റെ സ്വഭാവമല്ല; സംസ്‌കാരവുമല്ല.
ബില്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, എംപി ഫണ്ട് മേല്‍നോട്ടം വഹിക്കുന്ന ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ഇപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ ഉണ്ട്. നിങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാം, അവരെ ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപിക്കാന്‍ കളക്ടറെ ഞാന്‍ വെല്ലുവിളിക്കുന്നു.
അവര്‍ക്ക് ഇല്ലാത്ത, അവര്‍ കൊടുക്കാത്ത പരാതിയെ പറ്റിയാണ് കലക്ടര്‍ പരാമര്‍ശിക്കുന്നത്. ചട്ടപ്രകാരം എംപി ഫണ്ട് റിവ്യു മീറ്റിങ്ങിനു ഫയലില്‍ തീരുമാനിച്ച് ക്ഷണക്കത്ത് നല്‍കിയ ശേഷം സ്ഥലത്തില്ലാതിരുന്ന കലക്ടറുടെ അസാന്നിധ്യത്തില്‍ ഓഫീസില്‍ കയറി ഞാന്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണം പി.ആര്‍.ഡി യെ ദുരുപയോഗം ചെയ്ത് കലക്ടര്‍ ഔദ്യോഗിക പ്രസ് റിലീസ് ആക്കി ഇറക്കിയത്.
എം.പി. ഫണ്ട് നിര്‍വ്വഹണം കലക്ടര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്ന നടപടി കണ്ട് രണ്ടുമാസം കാത്തിരുന്ന ശേഷം, മാധ്യമങ്ങള്‍ കോഴിക്കോട് എംപിയുടെ ഫണ്ട് ചിലവഴിക്കല്‍ കുറഞ്ഞു, ഫെസിലിറ്റെഷന്‍ സെന്റെര്‍ അടഞ്ഞുകിടക്കുന്നു എന്ന് വാര്‍ത്തകള്‍ കൊടുത്ത ശേഷം, 16.06.2016 ന് ഭരണാനുമതി വൈകുന്നതും ഒരിക്കല്‍ ഇന്‍സ്‌പെക്റ്റു ചെയ്ത വര്‍ക്കുകള്‍ മറ്റു എംപി മാര്‍ക്കൊന്നും ഇല്ലാത്ത രണ്ടാം വട്ട പരിശോധന നടത്തിയതിന്റെ പേരില്‍ വൈകിപ്പിച്ചതിലും, സെന്റെര്‍ അടച്ചിട്ടതിലും കലക്ടറുടെ നിലപാട് അറിയാന്‍ ഒരു കത്ത് നല്‍കി. അതിന് നാളിതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല.
എന്നെ അവഹേളിക്കുന്ന കലക്ടറുടെ ഒരു വാട്‌സാപ്പ് സന്ദേശം ശ്രദ്ധയില്‍പ്പെട്ടു. അതില്‍ പറയുന്ന പോലെ ഇന്‍സ്‌പെക്ഷന്‍ ഒഴിവാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇന്‌സ്‌പെക്ഷന് തടസ്സം ഉന്നയിച്ചിട്ടില്ല. മറ്റു എംപി മാര്‍ക്ക് ഇല്ലാതെ എനിക്ക് മാത്രം ചുമത്തിയ രണ്ടാംവട്ട പരിശോധന വൈകിയതില്‍ വിശദീകരണം കത്തുമുഖേന ചോദിച്ചെന്നെയുള്ളൂ. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഒരു ഉദ്യോഗസ്തനെയും ഭീഷണിപ്പെടുത്തിയിട്ടില്ല. കലക്ടറുടെ വാട്‌സപ്പ് സന്ദേശത്തില്‍ പറഞ്ഞതുപോലെ ഞാന്‍ കഴിഞ്ഞ മാസങ്ങളില്‍ കലക്ടറുടെ ഏതെങ്കിലും നമ്പരില്‍ വിളിക്കുകയോ,പോയി കാണുകയോ,അദ്ധേഹത്തിന്റെ ക്യബിനിലോ, വീട്ടിലോ പോയി സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞ പോലെ ഞാന്‍ ഫോണില്‍ വിളിച്ചോ, നേരിട്ടോ അദ്ദേഹത്തെ ഭീഷണിപ്പെടുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കോള്‍ ഡിറ്റയില്‍സ് റെക്കോര്‍ഡ് എടുക്കുവാനും,CC TV ദൃശ്യങ്ങള്‍ പരിശോധിക്കുവാനും വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അദ്ദേഹം
തെളിയിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിയമ നടപടി സ്വീകരിക്കുന്നതാണ്.
.
പി ആര്‍ ഡി ദുരുപയോഗം,വാട്‌സാപ്പിലെ വാസ്തവ വിരുദ്ധ ആരോപണം എന്നിവയില്‍ പാര്‍ലമെന്റെറി ലീഗല്‍ നടപടികളുമായി മുന്നോട്ട് പോകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply