
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥാനം ചരിത്രത്തിന്റെ മ്യൂസിയത്തിലേക്കോ?
ആഗോളീകരണ കാലത്ത് മധ്യവര്‍ഗ ജനവിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ വളര്‍ച്ച ഇടതുപാര്‍ട്ടികളുടെ തകര്‍ച്ചക്ക് പ്രധാനകാരണമായെന്ന് സി.പി.ഐയുടെ വിലയിരുത്തല്‍ തമാശയായി തോന്നാതിരിക്കുന്നതെങ്ങിനെ? മാര്‍ച്ച് 25 മുതല്‍ 29 വരെ പുതുച്ചേരിയില്‍ നടക്കുന്ന 22ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യാനായി തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ എന്താണിതു വ്യക്തമാക്കുന്നത്? സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മയല്ലാതെ മറ്റെന്ത്? തങ്ങളുടെ ആചാര്യന്‍ കാറള്‍ മാക്‌സിനെ ഒരു ജ്യോത്സ്യനെപോലെ കാണുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അടിമുടി മാറ്റമില്ലാതെ നടക്കുമെന്നും അതിനായി […]
ആഗോളീകരണ കാലത്ത് മധ്യവര്‍ഗ ജനവിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ വളര്‍ച്ച ഇടതുപാര്‍ട്ടികളുടെ തകര്‍ച്ചക്ക് പ്രധാനകാരണമായെന്ന് സി.പി.ഐയുടെ വിലയിരുത്തല്‍ തമാശയായി തോന്നാതിരിക്കുന്നതെങ്ങിനെ? മാര്‍ച്ച് 25 മുതല്‍ 29 വരെ പുതുച്ചേരിയില്‍ നടക്കുന്ന 22ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യാനായി തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ എന്താണിതു വ്യക്തമാക്കുന്നത്? സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മയല്ലാതെ മറ്റെന്ത്? തങ്ങളുടെ ആചാര്യന്‍ കാറള്‍ മാക്‌സിനെ ഒരു ജ്യോത്സ്യനെപോലെ കാണുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍
അടിമുടി മാറ്റമില്ലാതെ നടക്കുമെന്നും അതിനായി എന്തെങ്കിലും ചെയ്യുക മാത്രമേ നമുക്ക് ചെയ്യേണ്ടതുള്ളു എന്ന ധാരണയാണല്ലോ കമ്യൂണിസ്റ്റുകാരെ നയിക്കുന്നത്. അദ്ദേഹത്തിന്റെ വിശകലനത്തില്‍ മധ്യവര്‍ഗ്ഗം ഇത്രയു വളരുമെന്ന് കരുതിയിരുന്നില്ലല്ലോ. മറിച്ച് നഷ്ടപ്പെടുവാനൊന്നുമില്ലാത്ത സംഘടിത തൊഴിലാളിവര്‍ഗ്ഗം വിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കുമെന്നും തുടര്‍ന്ന് സമൂഹത്തെ വര്‍ഗ്ഗരഹിതമാക്കി മാറ്റുമെന്നും കമ്യൂണിസം നടപ്പാക്കപ്പെടുന്നതോടെ ഭരണകൂടെ കൊഴിഞ്ഞുവീഴുമെന്നുമാണല്ലോ നാമെല്ലാം പഠിച്ചത്. അതുവരെ വിശ്വാസമില്ലെങ്കിലും ജനാധിപത്യപ്രക്രിയിയില്‍ പങ്കാളിയാകുന്നു എന്നു മാത്രം. മധ്യവര്‍ഗ്ഗത്തെ ചിലപ്പോള്‍ സഖ്യശക്തിയാക്കും. അതാണല്ലോ ഇവിടെ നടക്കുന്നത്. അതിനിടയില്‍ തങ്ങളുടെ പ്രവാചകന്‍ പറഞ്ഞപോലെ കാര്യങ്ങള്‍ നടക്കുന്നില്ല, സമൂഹം അതിന്റെ വഴിക്കു പോകുകയാണെന്ന തിരിച്ചറിവ് ഉണ്ടാകാന്‍ വൈകി പോയി എന്നു മാത്രം.
കഴിഞ്ഞില്ല പാര്‍ട്ടിയുടെ ഏറ്റുപറച്ചില്‍. ആഗോളീകരണ നയങ്ങള്‍ മധ്യവര്‍ഗത്തിന് ഒരളവോളം ഗുണംചെയ്തിട്ടുണ്ടെന്നും. അതുകൊണ്ടുതന്നെ അത്തരം നയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ മധ്യവര്‍ഗം ഇടതുപാര്‍ട്ടികളെ കൈയൊഴിഞ്ഞു എന്നും പാര്ട്ടി കണ്ടെത്തുന്നു. അതേസമയം, തൊഴിലാളിവര്‍ഗത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. തൊഴിലാളി യൂനിയനുകളുടെ സമരങ്ങള്‍ അവരുടെ സ്വന്തം സാമ്പത്തിക പ്രശ്‌നങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി. തൊഴിലാളികളെ രാഷ്ട്രീയമായി പ്രബുദ്ധരാക്കാന്‍ യൂനിയനുകള്‍ക്ക് കഴിയണം എന്നെല്ലാം ഈ വിലയിരുത്തലില്‍ കാണുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതെല്ലാം ഇപ്പോഴേ കണ്ടെത്തിയുള്ളു എങ്കിലും സാമൂഹ്യമേഖലയെ നിരീക്ഷിക്കുന്നവര്‍ എന്നേ ഇക്കാര്യങ്ങള് ചൂണ്ടികാട്ടിയിട്ടുണ്ട്.
വര്‍ഗ്ഗത്തിന്റെ കാര്യംതന്നെ നോക്കുക. വ്യവസായിക വിപ്ലവത്തിന്റെ ആദ്യഘട്ടങ്ങളില്‍ യൂറോപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ചാണല്ലോ മാര്‍ക്‌സ് മിച്ചമൂല്യസിദ്ധാന്തവും വര്‍ഗ്ഗസമരസിദ്ധാന്തവുമൊക്കെ ആവിഷ്‌കരിച്ചത്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട് തുടര്‍്ന്നുണ്ടായ കുതിച്ചു ചാട്ടം മാര്‍ക്‌സിനു വിഭാവനം ചെയ്യാന്‍ കഴിയാത്തില്‍ അത്ഭുതമില്ല. എന്നാല്‍ അതിനെല്ലാം സാക്ഷികളായ പിന്‍കാല കമ്യൂണിസ്റ്റുകള്‍ക്ക് അതിനു കഴിഞ്ഞില്ലല്ലോ. തൊഴിലാളിവര്‍ഗ്ഗത്തില്‍ നിന്നുതന്നെ മധ്യവര്‍ഗ്ഗം ഉയര്‍ന്നു വന്നതും സംഘടിത തൊഴിലാളിവര്‍ഗ്ഗം ഇപ്പോള്‍ സിപിഐ പറയുന്ന പോലെ രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്തതിനാലാകാം വേതനവര്‍ദ്ധനവിനൊഴികെ സമരം പോലും ചെയ്യാത്ത കാലം വന്നതും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ മാര്‍ക്‌സ് വിഭാവനം ചെയ്യാതിരുന്ന പുതിയ വിഭാഗങ്ങള്‍ ഉടലെടുത്തതുമൊന്നും പാര്‍ട്ടിയുടെ കണ്ണില്‍ പെട്ടില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിവ്യവസ്ഥ എന്ന ഭീകരതയെ കാണാനും വര്‍്ഗ്ഗസമരസിദ്ധാന്തം തലക്കടിച്ച നേതാക്കള്‍ക്കു കഴിഞ്ഞില്ല. സ്ത്രീഅടിമത്തമടക്കമുള്ള വിഷയങ്ങള്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തില്‍ പരിഹരിക്കപ്പെടുമെന്നവര്‍ കരുതി. കാരണം നഷ്ടപ്പെടുവാന്‍ ഒന്നുമ#ില്ലാത്ത തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനം മുഴുവന്‍ സമൂഹത്തിന്‌റേയും മോചനമാകുമെന്നാണല്ലോ അവര്‍ പഠിച്ചിട്ടുളളത്. എന്നാല്‍ പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളുടെ ശത്രുക്കളായി ഈ തൊഴിലാളി വര്‍ഗ്ഗവും അവരുടെ മുന്നണിപോരാളിയായ പാര്‍ട്ടിയും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാതിക്കുടമൊക്കെ ഇപ്പോഴും നിലനില്ക്കുന്ന ഉദാഹരണം. ലക്ഷകണക്കിനു വരുന്ന അസംഘടിത തെ#ാഴിലാളിവര്‍ഗ്ഗവും ഇവരുടെ അജണ്ടയില്ല. ടെക്‌സ്റ്റൈല്‍ മേഖലയിലെ തെ#ാഴിലാളികളുടെ പ്രശ്‌നം സജീവചര്‍ച്ചയാകുമ്പാഴും ഇവരെവിടെയാണ്? ആദിവാസി -ദളിത് മുന്നേറ്റങ്ങളുടെ മുഖ്യശത്രുക്കളും കമ്യൂണിസ്റ്റുകാര്‍്തന്നെ. മറുവശത്ത് പുതിയ തലമുറയുടെ പ്രശ്‌നങ്ങളോ സര്‍ഗ്ഗാത്മകതയോ കാണാനിവര്‍ക്കു കഴിയുന്നില്ല. ചുംബന സമരത്തോടുള്ള നിലപാടുതന്നെ ഉദാഹരണം.
ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ലേബലുകളുണ്ടായിരുന്ന സര്‍ക്കാരുകള്‍ തകരാനുള്ള കാരണം ഇപ്പോഴും സത്യസന്ധമായി വിലയിരുത്താന്‍ പാര്‍ട്ടികള്‍ തയ്യാറല്ല. ഉതെല്ലാം സ.രാജ്യത്വ ഗൂഢാലോചന മാത്രം്. എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ജനം രംഗത്തിറങ്ങിയതും ഭരണകൂടത്തെ അട്ടിമറിച്ചതും സ്വാതന്ത്ര്യത്തിനും ജനാധിപത്യാ വകാശങ്ങള്‍്ക്കുമായിരുന്നു എന്നതും അവര്‍ മറച്ചുവെക്കുന്നു. ഇപ്പോഴും അടവും തന്ത്രവുമൊക്കെ മാറ്റി ജനാധിപത്യത്തോട് സത്യസന്ധമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല.
ഇത്തരം സാഹചര്യത്തിലാണ് സമ്മേളനങ്ങള്‍ വരുമ്പോള്‍ രേഖകളും പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അപൂര്‍ണ്ണമായ രേഖകള്‍ അപൂര്‍ണ്ണമായി ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയും കാര്യങ്ങളെല്ലാം പഴയപോലെ പോകുകയും ചെയ്യും. അതിനുശേഷം ഈ രേഖയില്‍ തന്നെ കാണുന്ന പോലെ ഇടതുപാര്‍ട്ടികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. കേരളത്തിലേത് തെരഞ്ഞെടുപ്പ് പരാജയമാണെങ്കില്‍ ബംഗാളിലേത് രാഷ്ട്രീയമായ തോല്‍വിതന്നെയാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നായിരുന്ന കാലത്ത് 9.5 ശതമാനം വോട്ട് നേടിയെങ്കില്‍ 2014ല്‍ എല്ലാ ഇടതുപാര്‍ട്ടികള്‍ക്കും കൂടി 4.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. വോട്ട് വിഹിതം 0.8 ശതമാനം മാത്രമായി ചുരുങ്ങിയ സി.പി.ഐക്ക് വലിയ തകര്‍ച്ച സംഭവിച്ചു. ഇടതുപാര്‍ട്ടികളുടെ ഏകീകരണരും കാലഘട്ടത്തിന്റെ ആവശ്യമാണ്. തത്ത്വാധിഷ്ഠിത ഏകീകരണത്തിന് സി.പി.ഐ തയാറാണ്. കണ്‍വെന്‍ഷനുകളിലൂടെയും യോഗങ്ങളിലൂടെയും മാത്രം ഐക്യം സാധ്യമാകില്ല. സംയുക്ത സമരപരിപാടികളിലൂടെ സി.പി.എം ഉള്‍പ്പെടെയുള്ള എല്ലാ ഇടതുപാര്‍ട്ടികള്‍ക്കുമിടയില്‍ ഐക്യം ശക്തിപ്പെടുത്തി ഇടത് ഏകീകരണത്തിനുള്ള തട്ടൊരുക്കണം എന്നെല്ലാമുള്ള വാചകങ്ങള്‍ ആവര്ത്തിക്കും. ഗുണപരമായ ഒരു മാറ്റവും ഉണ്ടാകില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥാനം ചരിത്രത്തിന്റെ മ്യൂസിയത്തിലാകുകയായിരിക്കും അവസാനഫലം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in