കബന്ധങ്ങള്‍ക്കു മകളിലൂടെ ഈ രഥം………
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അസന്നിഗ്ധമായി നരേന്ദ്രമോഡി പ്രഖ്യാപിച്ചു കഴിഞ്ഞു. അത് തീവ്രഹിന്ദുത്വം തന്നെ. ചതഞ്ഞരയുന്ന പട്ടിക്കുട്ടികളുടെ കബന്ധങ്ങള്‍ക്കു മുകളിലൂടെയായിരിക്കും തന്റെ രഥം ഇന്ദ്രപ്രസ്ഥത്തിലേക്ക് നീങ്ങുക എന്നതും മോഡി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. സര്‍വേശ്വരന്‍ നല്‍കിയ ബുദ്ധിശക്തിയും എന്റെ അനുഭവപരിചയവും ആ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങളുംവെച്ച് ഗുജറാത്ത് കലാപത്തില്‍ ഞാന്‍ ചെയ്തത് പൂര്‍ണമായും ശരിയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നെ കാറിനടിയല്‍ വല്ല പട്ടിക്കുട്ടികളും പെട്ടിട്ടുണ്ടെങ്കില്‍ ദുഖമുണ്ടെന്നും. 2002ലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിലര്‍ താങ്കളെ […]
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അസന്നിഗ്ധമായി നരേന്ദ്രമോഡി പ്രഖ്യാപിച്ചു കഴിഞ്ഞു. അത് തീവ്രഹിന്ദുത്വം തന്നെ. ചതഞ്ഞരയുന്ന പട്ടിക്കുട്ടികളുടെ കബന്ധങ്ങള്‍ക്കു മുകളിലൂടെയായിരിക്കും തന്റെ രഥം ഇന്ദ്രപ്രസ്ഥത്തിലേക്ക് നീങ്ങുക എന്നതും മോഡി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. സര്‍വേശ്വരന്‍ നല്‍കിയ ബുദ്ധിശക്തിയും എന്റെ അനുഭവപരിചയവും ആ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങളുംവെച്ച് ഗുജറാത്ത് കലാപത്തില്‍ ഞാന്‍ ചെയ്തത് പൂര്‍ണമായും ശരിയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നെ കാറിനടിയല്‍ വല്ല പട്ടിക്കുട്ടികളും പെട്ടിട്ടുണ്ടെങ്കില്‍ ദുഖമുണ്ടെന്നും.
2002ലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിലര്‍ താങ്കളെ വിലയിരുത്തുന്നതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലല്ലേ കുറ്റബോധം തോന്നേണ്ടതുള്ളൂ എന്നായിരുന്നു മറുപടി. ”നിങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ പിടിക്കപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോഴാണ് നിരാശയുണ്ടാകുന്നത്. എന്റെ കാര്യം അങ്ങനെയല്ല. നാം കാറോടിക്കുമ്പോള്‍ നാമാണ് െ്രെഡവര്‍. മറ്റാരെങ്കിലും കാറോടിക്കുകയും നാം അതിന്റെ പിന്‍സീറ്റിലിരിക്കുകയും ചെയ്യുമ്പോള്‍ ഒരു പട്ടിക്കുട്ടി അതിനടിയില്‍പ്പെട്ടാല്‍ നമുക്ക് സങ്കടമുണ്ടാവില്ലേ? തീര്‍ച്ചയായും ഉണ്ടാകും. മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും ഞാന്‍ ഒരു മനുഷ്യനാണ്. മോശമായതെന്തെങ്കിലും എവിടെയെങ്കിലും നടന്നാല്‍, സ്വാഭാവികമായും അത് സങ്കടമുണ്ടാക്കും” അദ്ദേഹം പറഞ്ഞു.
”ഞാന്‍ ഒരു ദേശീയവാദിയാണ്. ഞാന്‍ ദേശസ്‌നേഹിയാണ്. അതില്‍ തെറ്റില്ല. ഞാന്‍ ജന്മനാ ഹിന്ദുവാണ്. അതിനാല്‍, ഞാന്‍ ഒരു ഹിന്ദുദേശീയവാദിയാണെന്ന് നിങ്ങള്‍ക്ക് പറയാം” മോഡി പറഞ്ഞു. കലാപകാരികളെ തടയരുതെന്നും മുസ്ലിമുകള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും അന്നു മോഡി പറഞ്ഞതായി വെളിപ്പെടുത്തിയ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പിരിച്ചുവിടാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചതിനു പുറകെയാണ് മോഡിയുടെ ഈ പ്രഖ്യാപനം.
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോഡിക്ക് ബന്ധമുണ്ടെന്ന സി.ബി.ഐ.യുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എത്ര ശ്രമിച്ചാലും ഇനി മുസ്ലിംവിഭാഗങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മോഡിയുടെ നയപ്രഖ്യാപനം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. എന്തായാലും ഇപ്പോള്‍ നയം വ്യക്തമായി. മതേതര സംഘടനകള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാലവര്‍ അതിനു തയ്യാറാകുമോ, അതോ തമ്മില്‍ തല്ലി മോഡിയുടെ രഥത്തിനു ഇന്ദ്രപ്രസ്ഥത്തിലേക്ക് വഴിയൊരുക്കുമോ എന്നതുമാത്രമാണ് അവശേഷിക്കുന്ന ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in