കന്യാസ്ത്രീകള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണം
സി.ടി.തങ്കച്ചന്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീ സമരം നടക്കുന്ന സമയത്ത് വയനാട്ടില്‍ നിന്നും എറണാകുളത്തെത്തി കന്യാസ്ത്രീ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര സഭാധികാരികളുടെ കണ്ണിലെ കരടായത്. സമരത്തില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ വന്നു ഇടവക വികാരിയുടെ വിലക്ക്.തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കേണ്ട .കുഞ്ഞുങ്ങള്‍ക്ക് വേദപാഠം പറഞ്ഞു കൊടുക്കണ്ട. സിസ്റ്റര്‍ ഒരാദ്ധ്യാത്മിക പ്രവര്‍ത്തനവും ഇടവകയില്‍ നടത്തണ്ട. ഇതായിരുന്നു വിലക്ക്. എന്നാല്‍ സിസ്റ്ററിനെ അടുത്തറിയുന്ന ഇടവക ജനം പള്ളിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചപ്പോള്‍ വിലക്കേര്‍പ്പെടുത്തിയ വികാരി കണ്ടം വഴി ഓടി.പിന്നെ […]
എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീ സമരം നടക്കുന്ന സമയത്ത് വയനാട്ടില്‍ നിന്നും എറണാകുളത്തെത്തി കന്യാസ്ത്രീ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര സഭാധികാരികളുടെ കണ്ണിലെ കരടായത്. സമരത്തില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ വന്നു ഇടവക വികാരിയുടെ വിലക്ക്.തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കേണ്ട .കുഞ്ഞുങ്ങള്‍ക്ക് വേദപാഠം പറഞ്ഞു കൊടുക്കണ്ട. സിസ്റ്റര്‍ ഒരാദ്ധ്യാത്മിക പ്രവര്‍ത്തനവും ഇടവകയില്‍ നടത്തണ്ട. ഇതായിരുന്നു വിലക്ക്. എന്നാല്‍ സിസ്റ്ററിനെ അടുത്തറിയുന്ന ഇടവക ജനം പള്ളിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചപ്പോള്‍ വിലക്കേര്‍പ്പെടുത്തിയ വികാരി കണ്ടം വഴി ഓടി.പിന്നെ ഇക്കാലമത്രയും സഭയുടെ നിരീക്ഷണത്തിലായിരുന്നു സിസ്റ്റര്‍.. ഈ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഫ്രാന്‍സീസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ഒരു വാറോല നല്‍കിയിരിക്കുന്നത്. ലൂസി കളപ്പുരക്കെതിരെ നിരവധി കുറ്റങ്ങളും അനുസരണക്കേടുമാണ് വാറോലയില്‍ നിരത്തിയിരിക്കുന്നത്.!
1 നിരപരാധിയായ സഭാ അദ്ധ്യക്ഷനായ ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തു.
2 സഭാധികാരിക്കെതിരെ ചാനലില്‍ അഭിമുഖം കൊടുത്തു.
3 കവിതയെഴുതി കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു പണം ധൂര്‍ത്തടിച്ചു.
4 കാറുവാങ്ങി ആഡംബര യാത്ര നടത്തി.
5. മേലധികാരികളോട് അനുസരണക്കേടു കാട്ടി.
6 ജോലി ചെയ്ത് കിട്ടുന്ന ശംബളം സഭയ്ക്ക് നല്‍കുന്നില്ല.
ഇങ്ങനെ നിരവധി കുറ്റങ്ങള്‍ നടത്തിയെന്നതിനാല്‍ ജനുവരി ഒന്‍പതാം തിയതി മദര്‍ സുപ്പീരിയര്‍ മുമ്പാകെ നേരില്‍ ഹാജരായി തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പു പറഞ്ഞാല്‍ തുടരാമെന്നുമാണ് സിസ്റ്റര്‍ ലൂസി ക്കു നല്‍കിയ കുറ്റപത്ര ഭീഷണി നോട്ടീസില്‍ പറയുന്നത്.
സഭയിലെ ഭൂരിപക്ഷവൈദീകരും ആഡംബരക്കാറിലും ബുള്ളറ്റുകളിലും കറങ്ങി നടന്ന് അര്‍മാദിക്കുമ്പോഴാണ്. ലൂസിക്കെതിരെ അനുസരണക്കേടാരോപിച്ച് മാപ്പ് അപേക്ഷ വേണമെന്നാവശ്യപ്പെടുന്നത്. ഒരു ദിവസം 50 ലക്ഷം രൂപ ചെലവഴിച്ച് ആഢംബര ജീവിതം നയിച്ച ഒരു ബലാല്‍സംഘ വീരനെതിരെ പ്രതികരിച്ചതിനാണ് സത്യത്തില്‍ ലൂസിക്കെതിരെ സഭ ഇപ്പോള്‍ പുറത്താക്കല്‍ ഭീഷണി പുറപ്പെടുവിച്ചതെന്ന് മലയാളികള്‍ക്കൊക്കെ അറിയാം.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത അഞ്ചു കന്യാസ്ത്രീകളേയും ഇരയേയും മാനസികമായി പിഡിപ്പിക്കുന്നതിനെതിരെയാണ് കന്യാസ്തീകള്‍ പ്രതികരിച്ചത്.അഞ്ചു പേരെയും അഞ്ചിടത്തേക്ക് സ്ഥലം മാറ്റാനാണ് സഭയുടെ തീരുമാനം. ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കടക്കം ഒരു മാസത്തേക്ക് 500 രൂപയാണ് മഠം ചെലവിനായി നല്‍കുന്നത്. ഇതില്‍ നിന്ന് വേണം ഈ സഹോദരിമാര്‍ യാത്രകള്‍ക്കും ഫോണ്‍ ചെയ്യാനും നിത്യച്ചെലവിനുമുള്ള വക കണ്ടെത്തേണ്ടത്. അദ്ധ്യാപിക എന്ന നിലയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന 60,000 രൂപ വരെയുള്ള ശബളം വാങ്ങിയെടുത്തിട്ടാണ് ഇവര്‍ക്ക് മാസം 500 ഉലുവ നല്‍കുന്നത്. ഇത് സിസ്റ്റര്‍ ലൂസിയടക്കമുള്ളവര്‍ ചോദ്യം ചെയ്തതാണ് സഭയെ വിറളിപിടിപ്പിക്കുന്നത്. ഇത് കടുത്ത ചൂഷണമാണെന്നും ഓരോ കന്യാസ്ത്രീക്കും ആവശ്യമുള്ള തുക നല്‍കാതെ കടുത്ത ചൂഷണമാണ് നടക്കുന്നതെന്നും ‘കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായ് എത്തിയ കന്യാസ്ത്രീകളും പുരോഹിതരും പരസ്യമായി പറഞ്ഞതാണ്.
എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായ് നിശ്ചയച്ച ദാര്‍ഢ്യത്തോടെ സിസ്റ്റര്‍ ലൂസി നാലപാടെടുത്തതാണ് സഭാധികാരികളെ അങ്കലാപ്പിലാക്കുന്നത്. ഇത്തരം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സഭാ നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ അല്‍മായരും വനിതാ പ്രവര്‍ത്തകരും ഒടുക്കം കന്യാസ്ത്രീകളും മുന്നോട്ടു വരുന്ന കാലം അതിവിദൂരമല്ല.’കാറ്റു വെളിച്ചവും കടക്കാത്ത കന്യാമഠത്തിന്റെ ചുവരുകളില്‍ പുതിയ ജാലക വെളിച്ചം നല്‍കാനുള്ള ശ്രമമാണ് സിസ്റ്റര്‍ ലൂസിയും അവരെ പിന്‍തുണക്കുന്ന അപൂര്‍വ്വം വൈദികരും നടത്തുന്നത്. ദാരിദ്ര്യവ്രതത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങള്‍ അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാന്‍ ഒടുവില്‍ സഭ നിര്‍ബന്ധിതമാവും എന്നാണ് എന്റെ പ്രതീക്ഷ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in