ഒരു സംശയവും വേണ്ട, ശ്രീനാരയണഗുരു ഹിന്ദുസന്ന്യാസിതന്നെയാണ്.

കരുണാകരന്‍ അദേഹത്തെ ‘സെക്കുലര്‍’ ആക്കുന്ന ആരും എന്തും വള്‍ഗര്‍ പൊളിറ്റിക്‌സിന്റെ നടത്തിപ്പുകാരും അതിലെ പ്രഭുക്കളുമാണ്. ഇപ്പോള്‍ സംഘപരിവാര രാഷ്ട്രീയത്തില്‍ ബി ജെ പിയും ആര്‍ എസ് എസും പ്രതിഷ്ടിക്കുന്ന ‘ഹിന്ദുത്വഗുരു’, നാരായണ ഗുരുവിന്റെ വര്‍ത്തമാനകാലത്തെ വിധിയാകാന്‍ കാരണം ആ ഹിന്ദു സന്യാസിയല്ല, ആ സന്യാസത്തില്‍ അളവിലും കൂടുതല്‍ പാര്‍ട്ടി രാഷ്ട്രീയം ഒഴിച്ച നമ്മുടെ വലതുഇടത് മുന്നണി രാഷ്ട്രീയമാണ്. വാസ്തവത്തില്‍, എല്ലാ സാമൂഹ്യപരിഷ്‌കരണവും അതിന്റെ സ്വന്തം കാലം വിട്ടാല്‍ പിന്നെ ഓര്‍മയിലേ പ്രവര്‍ത്തിക്കൂ. ആ ഓര്‍മ്മയെ നമ്മള്‍ എങ്ങനെ […]

gggകരുണാകരന്‍

അദേഹത്തെ ‘സെക്കുലര്‍’ ആക്കുന്ന ആരും എന്തും വള്‍ഗര്‍ പൊളിറ്റിക്‌സിന്റെ നടത്തിപ്പുകാരും അതിലെ പ്രഭുക്കളുമാണ്.
ഇപ്പോള്‍ സംഘപരിവാര രാഷ്ട്രീയത്തില്‍ ബി ജെ പിയും ആര്‍ എസ് എസും പ്രതിഷ്ടിക്കുന്ന ‘ഹിന്ദുത്വഗുരു’, നാരായണ ഗുരുവിന്റെ വര്‍ത്തമാനകാലത്തെ വിധിയാകാന്‍ കാരണം ആ ഹിന്ദു സന്യാസിയല്ല, ആ സന്യാസത്തില്‍ അളവിലും കൂടുതല്‍ പാര്‍ട്ടി രാഷ്ട്രീയം ഒഴിച്ച നമ്മുടെ വലതുഇടത് മുന്നണി രാഷ്ട്രീയമാണ്.
വാസ്തവത്തില്‍, എല്ലാ സാമൂഹ്യപരിഷ്‌കരണവും അതിന്റെ സ്വന്തം കാലം വിട്ടാല്‍ പിന്നെ ഓര്‍മയിലേ പ്രവര്‍ത്തിക്കൂ. ആ ഓര്‍മ്മയെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാനം. കഴിഞ്ഞ അമ്പതു കൊല്ലത്തെ നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍, ഈഴവ സമുദായത്തെ ഒരു വോട്ടുബാങ്കാക്കി നിലനിര്‍ത്തി രണ്ടു മുന്നണികളെയും സഹായിച്ചു എന്നല്ലാതെ, ഇപ്പോള്‍ ആര്‍ എസ് എസിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ആ സമുദായത്തെ ആനയിക്കുന്നു എന്നല്ലാതെ, ഗുരുവിന്റെ ഓര്‍മ്മക്ക് നമ്മുടെ ദൈനംദിന ജീവിതത്തിലോ രാഷ്ട്രീയത്തിലോ ഇന്ന് വലിയ പങ്കില്ല. കാരണം, ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യപരിഷ്‌ക്കരണമായിരുന്ന ജാതിവിരുദ്ധതയെ നമ്മുടെ മുന്നണി രാഷ്ട്രീയം നിര്‍വീര്യമാക്കാനും ജാതിയെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ ശാക്തിക ഘടകമാക്കാനും ഈ മുന്നണി രാഷ്ട്രീയത്തിന് കഴിഞ്ഞതുകൊണ്ടാണ് അത്. പിന്നെ ഗുരുവിന്റെ സന്യാസാംശത്തിന് ആധുനിക ജനാധിപത്യ ഭരണ നിര്‍വഹണത്തില്‍ വഹിക്കാന്‍ പങ്കൊന്നുമില്ല  സംഘ പരിവാര സന്ന്യാസി എം പി മാര്‍ രാഷ്ട്രീയക്കാരാണ്, ഓരോ യൂണിറ്റ് എന്ന അര്‍ത്ഥത്തില്‍ ഫാഷിസ്റ്റുകളുമാണ്.
മുഴുവനും ഹിന്ദുവായിരുന്നു ഗാന്ധിജി, സന്യാസത്തോളം പോന്ന ഒരാധ്യാല്മികത പരീക്ഷിച്ചിരുന്നു. എന്നാല്‍ ആ ഓര്‍മ്മയെ, ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ആ രാഷ്ട്രീയജീവിതത്തെ സംഘ പരിവാരത്തിന് തൊടാന്‍ പറ്റാത്തത്, തൊട്ടാല്‍ പൊള്ളുന്നത് എന്തുകൊണ്ടാകും? ഗാന്ധിജിക്ക് അറിയാമായിരുന്നു സാമൂഹ്യപരിഷ്‌കരണം ആത്യന്തികമായി രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന്. രാഷ്ട്രീയം അധികാരനിര്‍വഹണത്തെ പറ്റി പറയുന്ന സത്യാന്വേഷണമാണെന്നും. നാരയണഗുരുവിന് അങ്ങനെയൊരു political extension ഇല്ല, അതുകൊണ്ട് തന്നെ പിന്നീട് വന്ന നമ്പൂതിരിപ്പാടിനെ പോലുള്ള സ്റ്റാലിനിസ്റ്റ് രാഷ്ട്രീയക്കാര്‍ക്ക്, ആ ഊഴം കൗശലത്തോടെ പൂര്‍ത്തിയാക്കാന്‍ പറ്റി.
കേരളം ഒരു സമൂഹം എന്ന നിലയിലും ഒരു political enttiy എന്ന നിലയിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം ആര്‍ എസ് എസ് രാഷ്ട്രീയത്തിനും സി പി എം രാഷ്ട്രീയത്തിനും ഒരേപോലെ രാഷ്ട്രീയത്തെ അധികാര കൗശലം മാത്രമാക്കി തങ്ങളുടെ ഫാഷിസ്റ്റ് ആശയങ്ങളെ ജനാധിപത്യ നിര്‍വഹണത്തിലേക്ക് ഒളിച്ചു കടത്താന്‍ സാധിക്കുന്നു എന്നാണ്  നമ്മുടെ മുഴുവന്‍ പ്രതിസന്ധിയും അതാണ്. ആര്‍ എസ് എസ് ഫാഷിസത്തെ നേരിടാന്‍ സി പി എം മതി എന്ന് നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി നമ്മുടെ ബൗദ്ധിക ലോകം പോലും അറിഞ്ഞ മട്ടില്ല, അഥവാ അവരും തന്ത്ര പരമായി മിണ്ടാതിരിക്കുന്നു…

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply