ഒരാളല്ല പോള്‍ തേലക്കാട്, നൂറുകണക്കിനു പേര്‍
ഫ്രാന്‍സിസ് ജോയ് ‘ഒരാള്‍ കാരണം കേരളത്തിലെ 932 വിശുദ്ധരായ വൈദീകരെ കരിവാരിതേക്കരുത്!’ പോള്‍ തേലക്കാട് അല്ല Mr. പോള്‍, സത്യം അതല്ല! റോബിന്‍ വടക്കുംഞ്ചേരി ബലാല്‍ക്കാരം ചെയ്ത പെണ്‍കുട്ടി പ്രസവിച്ചത് കൊണ്ട് മാത്രമാണ് ഈ കാര്യം ഇപ്പോള്‍ പുറത്ത് വന്നത്! ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ‘വിശുദ്ധ’ പുരോഹിതനായിതന്നെ അയ്യാള്‍ ഇന്നും വിലസുമായിരുന്നു. എന്തുകൊണ്ട്: പ്രസവിക്കാതെ പോയ പെണ്‍കുട്ടികളെ നിങ്ങള്‍ ഓര്‍ത്തില്ല! മാനക്കേട് കൊണ്ട് പുറത്ത് പറയാന്‍ കഴിയാതെപോയ പെണ്‍കുട്ടികളെ നിങ്ങള്‍ മറന്നു! ആരും അറിയരുത് […]
ഫ്രാന്‍സിസ് ജോയ്
‘ഒരാള്‍ കാരണം കേരളത്തിലെ 932 വിശുദ്ധരായ വൈദീകരെ കരിവാരിതേക്കരുത്!’
പോള്‍ തേലക്കാട്
അല്ല Mr. പോള്‍, സത്യം അതല്ല!
റോബിന്‍ വടക്കുംഞ്ചേരി ബലാല്‍ക്കാരം ചെയ്ത പെണ്‍കുട്ടി പ്രസവിച്ചത് കൊണ്ട് മാത്രമാണ് ഈ കാര്യം ഇപ്പോള്‍ പുറത്ത് വന്നത്!
ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ‘വിശുദ്ധ’ പുരോഹിതനായിതന്നെ അയ്യാള്‍ ഇന്നും വിലസുമായിരുന്നു.
എന്തുകൊണ്ട്:
പ്രസവിക്കാതെ പോയ പെണ്‍കുട്ടികളെ നിങ്ങള്‍ ഓര്‍ത്തില്ല!
മാനക്കേട് കൊണ്ട് പുറത്ത് പറയാന്‍ കഴിയാതെപോയ പെണ്‍കുട്ടികളെ നിങ്ങള്‍ മറന്നു!
ആരും അറിയരുത് എന്ന് കരുതി ഇന്നും മനസ്സില്‍ അടക്കി പിടിച്ച് നീറി നീറി കഴിയുന്ന പെണ്‍കുട്ടികളെ നിങ്ങള്‍ ഓര്‍ത്തില്ല!
സഭ നിശബ്ദ്ധരാക്കിയ പെണ്‍കുട്ടികളെയും നിങ്ങള്‍ മറന്നു!
ഇക്കാര്യങ്ങള്‍ മറച്ചുവച്ചവരെയും,
വേട്ടക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുന്നവരെയും സൗകര്യപൂര്‍വ്വം നിങ്ങള്‍ മറന്നു!
വേട്ടക്കാരെ സംരക്ഷിച്ച്, ഇരയെ പിന്തള്ളിയ പാരമ്പര്യം മാത്രമേ നിങ്ങള്‍ക്കുള്ളൂ!
എന്നിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ പറയുന്നു: ‘അഭയ കേസ് ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് കോടതിപോലും ഇപ്പോഴും പറഞ്ഞിട്ടില്ല’ എന്ന്
അധികാരവും
സ്വാദീനവും
പണവും ഉണ്ടെങ്കില്‍
ആരെവേണമെങ്കിലും
കൊല്ലാം,
എന്തും ചെയ്യാം,
എല്ലാം ഒളിപ്പിക്കാം
സഭയുടെ ചരിത്രം മറ്റൊന്നല്ലല്ലോ!
കോടതി വിധിപറഞ്ഞ് ശിക്ഷിക്കാത്തവരെ എല്ലാം വിശുദ്ധരായി വാഴ്ത്താം!
എങ്കിലും…
വെറുതെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാം:
1966 Fr. Benedict Onamkulam [മാടത്തരുവി കേസ് ]
1966 ജൂണ്‍ 16ന്, പത്തനംതിട്ട ജില്ലയില്‍ റാന്നി അടുത്തുള്ള മാടത്തരുവിയില്‍ വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയെ കൊന്നു എന്നതിനുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബെനഡിക്ട് ഓണംകുളം അറസ്റ്റ് ചെയ്യപെട്ടു.
1984 Fr. George Cheriyan
1984ഏപ്രില്‍ 23ന് ജോളി മാത്യു എന്ന പതിനെട്ട് കാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികനായ ഫാ.ജോര്‍ജ്ജ് ചെറിയാനെ അറസ്റ്റ് ചെയ്തു.
1986 Fr. Antony Lazar
1986 ഒക്ടോബര്‍ 13ന് കൊല്ലം കുണ്ടറയിലെ പ്രൈമറി ഹെല്‍ത്ത് സെന്റ്ററിലെ നെഴ്‌സായിരുന്ന മേരികുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇയ്യാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
1992 Sr. Abhaya murder case
Fr. Thomas Kottoor
Fr. Jose Poothrukayil
Sr. Sephy
എന്നിവരെയും നിങ്ങള്‍ മറന്നു!
2003/2005
തേച്ചു മാച്ചു കളഞ്ഞ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ദുരൂഹ മരണങ്ങളും / ലൈംഗീക പീഡനങ്ങളും നിങ്ങള്‍ മനപ്പൂര്‍വ്വം മറന്നു.
പിന്നീട്, 31/8/2005 കോഴിക്കോട് ജയിലില്‍ ആ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെയും നിങ്ങള്‍ മറന്നു!
2008 Bishop John Thattunkal
സ്ത്രീ സമ്പര്‍ക്കം ആരോപിച്ച്, മെത്രാന്‍ പദവി നീക്കം ചെയ്തു വിദേശത്തേക്ക് അയച്ചതും നിങ്ങള്‍ മറന്നു!
2013 Fr. Arockiaraj [കൊലപാതകം / ലൈംഗീക പീഡനം]
2014 Fr. Raju Kokken [ ലൈംഗീക പീഡനം]
2016 Fr. James Thekkemuri
സെമിനാരികുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു
2016 Fr. Edwin Figarez [ ലൈംഗീക പീഡനം]
2016 / 2017 Fr Robin Vadakkumchery [ ബലാല്‍ക്കാരം ]
വേട്ടക്കാരനെ രക്ഷപ്പെടാന്‍ സഹായിച്ച
Sr. Dr. Betty
Fr. Thomas Therakam [Joseph] [Child Welfare Committee Chairman] [മാനന്തവാടി രൂപതയുടെ PRO]
മറ്റു കന്ന്യാസ്ത്രീകള്‍ എന്നിവരെയും നിങ്ങള്‍ മറന്നു!
സിസ്റ്റര്‍ മേരി ചാണ്ടി [നന്മ നിറഞ്ഞവളെ സ്വസ്തി]
സിസ്റ്റര്‍ ജെസ്മി [ആമ്മേന്‍ ]
എന്നിവരെ പോലുള്ളവരെയും നിങ്ങള്‍ മറന്നു!
കന്യാസ്ത്രീ മഠങ്ങളിലെ ദിവ്യ ഗര്‍ഭങ്ങളും, ആത്മഹത്യകളും നിങ്ങള്‍ ഓര്‍ത്തില്ല!
ലോകത്തില്‍, ലൈംഗീക പീഡനത്തിന് കുറ്റം ചുമത്തപ്പെട്ട ആകെ പുരോഹിതരുടെ എണ്ണം നിങ്ങള്‍ക്ക് അറിയാമോ!?
ഇതുവരെ പുറത്ത് വരാത്ത പീഡനങ്ങളുടെ എണ്ണം, പുറത്ത് വന്ന കേസുകളെക്കാള്‍ എത്രയോ വലുതാണ്!!!
ഇന്നലെ പുറത്ത് വന്നത്:
ഐര്‍ലണ്ടില്‍ കന്ന്യാസ്ത്രീകള്‍ നടത്തിയിരുന്ന ഒരു അനാഥാലയത്തിന് അരികില്‍ കണ്ടെത്തിയ അനധികൃത ശ്മശാനത്തില്‍ 800ല്‍ അധികം കുഞ്ഞുങ്ങളെ അടക്കം ചെയ്തതായി കണ്ടെത്തിയിക്കുന്നു എന്ന ഭീഭത്സമായ വാര്‍ത്ത!!!
ആ മഠത്തിലെ ഒരു കന്ന്യാസ്ത്രീ പോലും പ്രസവിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ!?
ആ അനാഥാലയത്തിലെ പ്രായം തികയാത്ത ഒരു പെണ്‍കുട്ടിപോലും പ്രസവിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ!?
ഒരു പുരോഹിതന്‍ പോലും ആ കുഞ്ഞുങ്ങളുടെ പിതാവ് ആയിരുന്നില്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ!?
കുറ്റങ്ങള്‍ കണ്ടിട്ടും, അതിന് കൂട്ട് നിന്നിട്ടും,
കോടതിയില്‍ തെളിയിക്കപ്പെട്ടത് മാത്രമേ നിങ്ങളുടെ കണ്ണില്‍ കുറ്റമാകുന്നുള്ളൂ. എന്നിട്ടും വായ്‌തോരാതെ വീണ്ടും നിങ്ങള്‍തന്നെ പുലമ്പുന്നു: ‘കള്ള സാക്ഷ്യം പറയരുത്’ എന്ന്!
സഭയിലെ ആകെ പുരോഹിതരെ തരംതിരിച്ചാല്‍:
Hetcrosexual / Homoexual എന്നീഗണത്തിലെ എല്ലാം ഉണ്ട് അതില്‍.
Hetcrosexual tendency ഇല്ലാത്ത ഒരു ഭാഗം പുരോഹിതരെ മുന്‍ നിരയില്‍ നിറുത്തി, അവരെ വിശുദ്ധരായി കാണിക്കുമ്പോള്‍ ഓര്‍ക്കുക, സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഒരു ഒളിത്താവളം കൂടിയാണ് പൗരോഹിത്യം!
അവിടെ പുരുഷന്മ്മാര്‍ പ്രസവിക്കാറില്ല!
ബാക്കിവരുന്ന കൈവിരലില്‍ എണ്ണാവുന്ന മനസാക്ഷികുത്തുള്ള പുരോഹിതരെ, നിങ്ങള്‍ ചൂണ്ടിക്കാണിക്കാതെ തന്നെ ജനം തിരിച്ചറിഞ്ഞു കൊള്ളും, വിശുദ്ധ പദവി നിങ്ങള്‍ നല്‍കിയില്ലെങ്കിലും!
കുറ്റവാളികള്‍ രണ്ടുതരമാണ്:
പിടിക്കപ്പെട്ടവരും
പിടിക്കപ്പെടാത്തവരും
ഇതുവരെ ഒരു പുരോഹിതന്‍ പോലും ലൈംഗീക പീഡനത്തിന് അറസ്റ്റ് ചെയ്യപ്പെടാത്തത
ഒരു രാജ്യമെങ്കിലും ലോകത്തില്‍ ഉണ്ടോ!?
ബെര്‍തെ അറിയാനാ!
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in